Kerala News

24 മണിക്കൂറിനകം വൈദ്യുതി കണക്ഷൻ: ഇനി കാത്തിരിപ്പ് വേണ്ട

കൊച്ചി: വൈദ്യുതി കണക്ഷനായി ഇനി കാത്തിരിക്കേണ്ടതില്ല. അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം. എ. പ്രവീൺ അറിയിച്ചു. ഡിസംബർ 1 മുതൽ ഈ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും.

മധ്യമേഖല വൈദ്യുതി ബോർഡിന്റെ കീഴിലുള്ള തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായി പദ്ധതി നടപ്പാക്കുന്നു. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ 235 സെക്ഷൻ ഓഫീസുകളിൽ പൂർത്തിയാക്കിയതായി ബോർഡ് അറിയിച്ചു.

പാക്കേജ് കണക്ഷൻ എന്ന പേരിൽ ഉപഭോക്താക്കൾക്ക് www.kseb.in വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണമടയ്ക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ഇലക്ട്രിസിറ്റി ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *