സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വർധിച്ചതോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.





