Kerala News

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് സ്വര്‍ണവില; 64,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് . ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന ഉയര്‍ന്ന നിരക്കില്‍ നിന്ന് 64,400 രൂപയായാണ് വില താഴ്ന്നത്.

ഇന്നലെ സ്വര്‍ണവില 160 രൂപ വര്‍ധിച്ചതോടെ സര്‍വകാല റെക്കോര്‍ഡിലായിരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാമിന് 8050 രൂപയാണ് നിലവിലെ നിരക്ക്.

കഴിഞ്ഞ വ്യാഴാഴ്ചത്തേതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണവിലയിലെത്തിയത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.

കഴിഞ്ഞ ജനുവരി 22നാണ് ചരിത്രത്തില്‍ ആദ്യമായി പവന്‍ വില 60,000 രൂപ കടന്നത്. അതിനു ശേഷം വില 64,000 കടന്ന് വേഗത്തില്‍ ഉയരുകയായിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം, ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ധനവിപണിയില്‍ വന്ന മാറ്റങ്ങള്‍, ഓഹരി വിപണിയിലെ ചലനങ്ങള്‍ എന്നിവയാണ് ഈ മാറ്റങ്ങളുടെ പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *