സ്വജന സമുദായ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട -പുല്ലൂർ ശാഖയിൽ വച്ച്, കഴിഞ്ഞ 2019 ഒക്ടോബർ 23ന് ആക്സിഡന്റിൽ മൃതിയടഞ്ഞ സ്വജന സമുദായ സഭ സംസ്ഥാന സെക്രട്ടറിയും സ്വജനമിത്രം മാസികയുടെ എഡിറ്ററുമായിരുന്ന ഷൈൻ മാസ്റ്ററുടെയും പ്രിയതമ ബിന്ദു ടീച്ചറുടെയും നിര്യാണത്തിൽ ആറാം വാർഷിക ദിനം 2025 ഒക്ടോബർ 23ന് ഗാന്ധിഗ്രാം സമുദായ ഹാളിൽ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാജൻ നടത്തി. യൂണിയൻ സെക്രട്ടറി സുമേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി സംസ്ഥാന പ്രസിഡണ്ട് പിജി സുഗുണ പ്രസാദ്. സംസ്ഥാന വൈസ് പ്രസിഡണ്ട് അപ്പൂ പ്പൂളയ്ക്കൽ നിലമ്പൂർ, സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ കടുപ്പശ്ശേരി ,യൂത്ത് വിങ് കമ്മിറ്റി അംഗം സേതുലക്ഷ്മി, അന്നമനട ശാഖ രാജൻ ,എടക്കുളം ശാഖ അജിതൻ , കരുവന്നൂർ ശാഖാ സെക്രട്ടറി മോഹൻദാസ്, കടുപ്പശ്ശേരി ശാഖ പ്രസിഡണ്ട് പ്രകാശൻ, ഇരിങ്ങാലക്കുട – പുല്ലൂർ ശാഖ ട്രഷറർ എ ഐ രവീന്ദ്രൻ ,മേലൂർ ശാഖ ധനഞ്ജയൻഎന്നിവർ സംസാരിച്ചു സമ്മേളനത്തിന് ശാഖാ സെക്രട്ടറി എം വി രവീന്ദ്രൻ സ്വാഗതവും ശാഖാ പ്രസിഡണ്ട് വി വി ബിനോയ് നന്ദിയും പറഞ്ഞു .തുടർന്ന് പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒറ്റയാൾ നാടകം “ഭടൻ” സംഗീത നാടക അക്കാദമി അംഗം സജു ചന്ദ്രൻ അവതരിപ്പിച്ചു.





