Kerala News

കാവാരികുളം കണ്ഠൻ കുമാരൻ ജയന്തി സമ്മേളനം

കാവാരികുളം കണ്ഠൻ കുമാരന് അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ബിജെപി പട്ടികജാതി മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാവാരികുളം കണ്ഠൻ കുമാരൻ ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യങ്കാളികഴിഞ്ഞാൽ ഏറ്റവും അധികം കാലം പ്രജാ സഭ സാമാജികൻ ആയിരുന്നു കാവാരികുളം കണ്ഠൻ കുമാരൻ. സംസ്കൃതവും മലയാളവും വശത്താക്കിയ അദ്ദേഹം 52ൽ അധികം ഏക അധ്യാപക സ്കൂളുകളും ഹോസ്റ്റലുകളും സ്ഥാപിച്ചു. അധ സ്ഥിതവിഭാഗത്തിന്റെ അവശതക്കു മോചനം എന്ന മുദ്രാവാക്യമുയർത്തി സർക്കാർ ഭൂമി പട്ടിക വിഭാഗ ക്കാർക്ക് കൊടുക്കാനുള്ള ആശയം മുന്നോട്ട് വച്ചതും പാർപ്പിട പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിച്ചത്. കാവാരികുളം കണ്ഠൻ കുമാരൻ ആയിരുന്നു. സാംബവസമൂഹത്തിന്റെ പരമ്പരാഗത.കുല തൊഴിലായ ഈറ്റ ക്ക് പാസ്സ് നേടിയെടുത്തതും അദ്ദേഹത്തിന്റെ പരിശ്രമഫലം ആയിരുന്നു വിദ്യാഭ്യാസം തൊഴിൽ.പാർപ്പിടം എന്നിവ പിന്നോക്ക വിഭാഗത്തിന്റെ അവകാശമാ ണെന്ന് അധികാര വർഗ്ഗത്തിന് ബോധ്യപ്പെടുത്തി നേടിയെടുത്ത കാവാരികുളം കണ്ഠൻ കുമാരനെ കേരള ചരിത്രം രചിച്ചചരിത്രകാരന്മാർ തിരസ്കരിച്ചു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പുരോഗതി ക്ക് നേതൃത്വം നൽകിയ കാവാരികുളം കണ്ഠൻ കുമാരന് ഉചിതമായ സ്മാരകം പണിയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി ശരത്ത് മൂത്തേടത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല മണ്ഡലം നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *