Kerala News

കേന്ദ്ര മന്ത്രിയുടെ യോഗത്തിൽ നിന്നും മുരളി പെരുനെല്ലി MLAയും മേയറും വിട്ടു നിന്നത് അവരുടെ കർഷകവിരുദ്ധ മനോഭാവം കൊണ്ടാണെന്ന് ബി ജെ പി .

എംഎൽഎയുടെയും മേയറുടേയും നിലപാട് ആദ്യന്തം അപലപനീയമെന്നും ബിജെപി കുറ്റപ്പെടുത്തി. കർഷകരുടെയും കാർഷിക മേഖലയിലേയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നുമാണ് ഇവർ വിട്ടു നിന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ 28 ഓളം ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. ഇതിൽ നിന്നുമാണ് കോൾ ഖലയുടെ കൂടി MLA വിട്ടു നിന്നത്.കാലങ്ങളായി കാർഷിക മേഖലയും കർഷകരും അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം യോഗം നടന്നത്.

ഇല്ലിക്കൽ ബണ്ട് തുടങ്ങിയ വിഷയങ്ങളും, കോൾ പാടത്തും മറ്റും ഉപ്പു വെള്ളം കയറുന്നതും തോടുകളും ജലസ്രോതസ്സുകളും മലിനമാകുന്നതും തടയാനുള്ള നിർദ്ദേശങ്ങളും മറ്റും ചർച്ച ചെയ്യാനായിരുന്നു പ്രധാനമായും യോഗം വിളിച്ചത്. ഈ കാര്യങ്ങൾക്കുപുറമേ കേന്ദ്രസർക്കാർ നൽകുന്ന നെല്ലിൻ്റെ താങ്ങുവില കർഷകർക്കു സംസ്ഥാനസർക്കാർ നൽകാത്തതും, സംസ്ഥാനസർക്കാർ വിഹിതം ഓരോ വർഷവും ഒരു രൂപയിലധികം വച്ചു കുറയ്ക്കുന്നതും യോഗത്തിൽ പരാമർശ്ശിക്കപ്പെട്ടു. എന്നിട്ടും ഇത്രയും കാതലായ വിഷങ്ങൾ ചർച്ചയ്ക്കു വിഷമായിട്ടും മേയറും MLA യും വിട്ടു നിന്നത് ഖേദകരമാണ്. രാഷ്ട്രീയ നിറം നോക്കി കർഷക നയങ്ങളിൽ വെള്ളം ചേർത്ത് കർഷകരെ ദ്രോഹിയ്ക്കു സമീപനം തിരുത്തണമെന്ന് ബിജെ പി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംസ്ഥാന നിലപാട് മൂലമാണ് കേരളം ഒരു ഉപഭോഗ സംസ്കാര സംസ്ഥാനമായി തുടരുന്നത്. ഇതിനു പരിഹാരം ഉണ്ടാകണമെന്നും ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. MLA യുടേയും മേയറുടേയും ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാട് തിരുത്തണമെന്നും ജില്ലാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *