തൃശൂർ: ഉപഭോക്തൃ–കർഷക ഏകോപന സമിതിയുടെ നേതൃത്വത്തിൽ പതിവായി സംഘടിപ്പിക്കുന്ന ജൈവകർഷക പരിശീലന–പഠന ക്യാമ്പ് തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കണം” എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്. ക്യാമ്പിനോടനുബന്ധിച്ച്, ഉപഭോക്തൃ–കർഷക കൂട്ടായ്മയിലെ അംഗങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. സമിതി പ്രസിഡന്റ് കനകപ്പിള്ളി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സ്ഥാപക സെക്രട്ടറി രാധാകൃഷ്ണൻ ചെമ്പുക്കാവ് പ്രവർത്തന റിപ്പോർട്ട് Read More…
Tag: mayor
മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നടക്കും. കണ്ണൂര്‍, തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്നുണ്ടാകും. തൃപ്പൂണിത്തുറയിൽ ബിജെപി ഭരണത്തിലേറാൻ സാധ്യതയേറി. സിപിഎമ്മിനെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. അഡ്വ. പി എൽ ബാബുവാണ് Read More…
ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ Read More…
എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു
തൃശൂര്‍: മേയര്‍ എംകെ വര്‍ഗീസ് ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു. വൈകീട്ട് നാലിനാണ് അഞ്ചുവര്‍ഷം താന്‍ ചുക്കാന്‍ പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും അദ്ദേഹം ഇറങ്ങുക. തൃശൂര്‍ കണ്ട ഒമ്പതു മേയര്‍മാരില്‍ ഏറ്റവും ഭാഗ്യവാന്‍ എന്ന വിശേഷണമാണ് വര്‍ഗീസിനുള്ളത്. മുന്‍ സൈനികന്‍ കൂടിയായ വര്‍ഗീസ് കോണ്‍ഗ്രസ്സുകാരനാണ്. രണ്ടു തവണ കൗണ്‍സിലറാവുകയും ചെയ്തിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചെത്തിയ വര്‍ഗീസ് അപ്രതീക്ഷിതമായി മേയര്‍ ആകുകയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ Read More…
മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് ( ഞായറാഴ്ച ) നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള Read More…
തൃശൂരില്‍ മേയര്‍ സ്ഥാനാര്‍ഥിയായി ഡോ. ആതിരയ്ക്ക് പകരം എം. ശ്രീവിദ്യ
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാര്‍ഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ആര്‍എസ്എസ് മുന്‍ കാര്യവാഹക് ജി മഹാദേവന്റെ മകളാണ് ശ്രീവിദ്യ. കഴിഞ്ഞ ടേമില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനായ Read More…
തൃശ്ശൂർ മേയർ എം കെ വർഗീസ് ബിജെപിയിലേക്ക് സൂചന നൽകി സുരേഷ് ഗോപി
തൃശ്ശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായി മന്ത്രി നടത്തുന്ന ഗ്രാമങ്ങളിലെ കലുങ്ക് സംവാദത്തിലും നഗരങ്ങളിലെ എസ് ജി കോഫി ടൈംസിലുമാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഞായറാഴ്ച തൃശ്ശൂർ നഗരത്തിൽ നടത്തിയ കോഫി ടൈംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് Read More…
മേയർ ജനകീയ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു: തൃശൂർ കോർപ്പറേഷൻ ബിജെപി കൗൺസിലർമാരുടെ ഉപരോധ സമരം
ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ നേരിടാതെ കൗൺസിൽ പിരിച്ച് വിടുന്ന മേയറുടെ നടപടിയിൽ പ്രതിക്ഷേധിച്ച് തൃശൂർ കോർപ്പറേഷൻ ബിജെപി കൗൺസിലർ മാർ കോർപ്പറേഷൻ മേയറുടെ ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. കോർപ്പറേഷൻ ബിജെപി പാർലമെന്റ് പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിൽ കൗൺസിലർ മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, എൻ പ്രസാദ്, നിജി കെ ജി, രാധിക എൻ വി എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി ബിജെപി Read More…
കേന്ദ്ര മന്ത്രിയുടെ യോഗത്തിൽ നിന്നും മുരളി പെരുനെല്ലി MLAയും മേയറും വിട്ടു നിന്നത് അവരുടെ കർഷകവിരുദ്ധ മനോഭാവം കൊണ്ടാണെന്ന് ബി ജെ പി .
എംഎൽഎയുടെയും മേയറുടേയും നിലപാട് ആദ്യന്തം അപലപനീയമെന്നും ബിജെപി കുറ്റപ്പെടുത്തി. കർഷകരുടെയും കാർഷിക മേഖലയിലേയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നുമാണ് ഇവർ വിട്ടു നിന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ 28 ഓളം ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. ഇതിൽ നിന്നുമാണ് കോൾ ഖലയുടെ കൂടി MLA വിട്ടു നിന്നത്.കാലങ്ങളായി കാർഷിക മേഖലയും കർഷകരും അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം യോഗം Read More…








