Kerala News

വനിതാ കൂട്ടായ്മയിൽ അലൈൻസ് ഹോം ഫ്രഷ് എൽ.എൽ.പി; മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഒ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ശുദ്ധമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കൽ ലക്ഷ്യം

കൊല്ലം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും ഗുണനിലവാരമുള്ള കാർഷികോൽപന്നങ്ങൾ സംഭരിച്ച് മികച്ച രീതിയിൽ പാക്ക് ചെയ്തും ഗുണമേന്മയേറിയ മുല്യവർധിത ഉൽപന്നങ്ങളാക്കിയും കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വനിതകളുടെ സംരംഭമായ അലൈൻസ് ഹോം ഫ്രഷ് എൽ.എൽ.പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഒ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലെ വേയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭം നാട്ടിലെ താഴെ തട്ടിലെ സ്ത്രീകൾക്ക് തൊഴിലും വേതനവും ഉറപ്പാക്കുന്നതിനൊപ്പം വനിതാസംരംഭകർക്ക് പ്രോത്സാഹനമാകുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. സംരംഭത്തിന് പിന്തുണ നൽകിയ ബിഎൽഎമ്മിനും ഫൌണ്ടർ മെന്പർ ആർ പ്രേംകുമാറിനും മന്ത്രി നന്ദി അറിയിച്ചു.

ബിഎൽഎം ഫൌണ്ടർ മെന്പർ ആർ പ്രേം കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതി ജനങ്ങൾക്ക് മായമില്ലാത്ത ഭക്ഷ്യോൽപന്നങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും വനിതകളുടെ ഉന്നമനത്തിന് എന്നും ബിഎൽഎം എല്ലാ പിന്തുണയും നൽകുമെന്നും ആർ പ്രോംകുമാർ പറഞ്ഞു. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന മുളക്, മല്ലി, കടല, പയർ, ഉഴുന്ന്, ഏലം, ഗ്രാന്പൂ തുടങ്ങി സുഗന്ധവ്യജ്ഞനങ്ങൾ, പയറുവർഗങ്ങൾ, ഡ്രൈഫ്രൂട്ട്സ്, മില്ലറ്റ്സ് എന്നിവയാണ് നേരിട്ടും പൊടിച്ചുമെല്ലാമാണ് മികച്ച ഗുണമേന്മയോടെ പാക്ക് ചെയ്ത് അലൈൻസ് ഹോം ഫ്രഷ് എൽ.എൽ.പി ജനങ്ങളിൽ എത്തിക്കുക.

അലൈൻസ് ഹോംഫ്രഷ് മാനേജിങ് ഡയറക്ടർ സബി സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്ദീപ് കാനം രാജേന്ദ്രൻ വെബ്സൈറ്റ് ഉദ്ഘാടനവും നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന പറന്പിൽ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ഷൈല അൻവർ സ്വാഗതവും കുന്നിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ ആർ നാസിമുദ്ദീൻ ആദ്യ വിൽപനയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *