Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് 4:30 മുതല്‍ രാവിലെ 11 വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല. തത്ത്വകലശം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര്‍ നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം. രാവിലെ ശീവേലി കഴിഞ്ഞാല്‍ ആയിരം കലശമാടല്‍ ആരംഭിക്കും, അതിനുശേഷമേ Read More…

Kerala News

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യാൻ തീരുമാനിച്ചു. ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടതില്ല. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ഭരണ സമിതി ഈ തീരുമാനം എടുത്തത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു 5,000 രൂപയും ജിഎസ്ടിയും, ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കൂ. ഒരു ദിവസം 10 സ്ലോട്ടുകളാണ് അനുവദിക്കുക. ഭരണ സമിതി അംഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ Read More…

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ അഞ്ചുകോടിയിലധികം ഭണ്ഡാര വരവ്; രണ്ട് കിലോയിലധികം സ്വർണം, 11 കിലോ വെള്ളിയും ലഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി ₹5,04,30,585, 2 കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണം, 11 കിലോ വെള്ളി എന്നിവ ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 8 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 4 നോട്ടുകളും, 500 രൂപയുടെ 52 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നു ലഭിച്ചു. എസ്ബിഐ ​ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ Read More…

Kerala News

ഫെബ്രുവരി 2ന് ഗുരുവായൂരിൽ കല്യാണ മേളം: ദർശനത്തിനും താലികെട്ടിനും ദേവസ്വത്തിന്റെ പ്രത്യേക ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 (ഞായർ) രാവിലെ 5 മുതൽ കല്യാണ ചടങ്ങുകൾ ആരംഭിക്കും. വിവാഹ ബുക്കിങ്ങ് 200 കടന്നതിനെ തുടർന്ന് ദേവസ്വം ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു. പൊതു അവധി ദിനമായതിനാൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്ര ദർശനം സുഗമമാക്കുകയും വിവാഹ ചടങ്ങുകൾ സമയബന്ധിതമായി നടത്തുകയും ചെയ്യും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കി, ക്ഷേത്രം കോയ്മമാരെ അധികമായി നിയോഗിക്കുമെന്ന് ദേവസ്വം അറിയിച്ചു. വിവാഹ സംഘം ക്ഷേത്രത്തിലെ തെക്കേ നടയിലെ പട്ടർ കുളത്തിനടുത്തുള്ള റിസപ്ഷൻ കൗണ്ടറിൽ Read More…

Kerala News

ഗുരുവായൂർ അമൃത് പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെക്കൊണ്ട് ചെയ്യിക്കാത്തത് പ്രോട്ടോകോൾ ലംഘനം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ അമൃത് ഫണ്ടിൽ നിന്ന് രണ്ടര കോടി ഉപയോഗിച്ച് നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി റവന്യൂ മന്ത്രി രാജനെ നിശ്ചയിച്ചത് കടുത്ത പ്രോട്ടോകോൾ ലംഘനവും രാഷ്ട്രീയ അല്പത്തരവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ.സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിന് ശേഷം രണ്ടാം തവണയാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രോട്ടോകോൾ ലംഘനം നടത്തുന്നത്. പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രി പത്താം റാങ്കും സംസ്ഥാന മന്ത്രി 15-ാം റാങ്കും ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി Read More…

Kerala News

ഗുരുവായൂരിൽ മകരമാസ മാംഗല്യ തിരക്ക്; ഇന്നലെ ദിവസം 229 വിവാഹങ്ങൾ

തൃശൂർ: മകരമാസ മാംഗല്യത്തിന്റെ തിരക്കിൽ ഗുരുവായൂർ അമ്പല നട . കണ്ണന്റെ സന്നിധിയിൽ മാത്രം 229 വിവാഹങ്ങളാണ് നടന്നത്, 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നുവെങ്കിലും 19 എണ്ണം റദ്ദായി.സെപ്റ്റംബർ മാസത്തിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ എണ്ണത്തിൽ വിവാഹങ്ങൾ ഒരേ ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരന്മാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് താത്കാലിക പന്തൽ ഒരുക്കി.രേഖകൾ പരിശോധിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.വലിയ തിരക്കനുഭവപ്പെട്ടതോടെ Read More…

Kerala News

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ ഒഴിവ്: കൂടിക്കാഴ്ച ജനുവരി 23 ന്

ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.സൈനിക – അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.പ്രതിമാസ വേതനം 21175 രൂപ.2025ജനുവരി ഒന്നിന് 60 വയസ് കവിയരുത്. ആരോഗ്യ ദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്,യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന ‘ അസൽ രേഖകളും Read More…

Kerala News

ഗുരുവായൂരിൽ ഇന്ന് പിള്ളേര് താലപ്പൊലി

ഗുരുവായൂരിൽ ഇന്ന് പിള്ളേര് താലപ്പൊലി.ദേശത്തെ യുവാക്കൾ ഒന്നര നൂറ്റാണ്ട് മുൻപ് തുടങ്ങി വച്ച ഇടത്തരികത്തുകാവ് ഭഗവതിയുടെ ആഘോഷം.ഒരു കാലത്ത് തൃശൂർ പൂരത്തിന് തൊട്ടു താഴെ നിന്ന ആഘോഷം. പൂരത്തിന് ഇരു ഭാഗത്തായി നിരക്കുന്ന ആനകളെയും വാദ്യക്കാരെയും താലപ്പൊലിയിൽ ഒരു വേദിയിൽ കാണാം.ഇന്നും ആഘോഷത്തിനു കുറവില്ല.ഭഗവതിയുടെ താലപ്പൊലിക്ക് ഗുരുവായൂരപ്പനും നേരത്തെ തയാറാവും.കാലത്ത് 10.30 യോടെ ഉച്ചപ്പൂജയും വൈകിട്ട് നടക്കാറുള്ള ശീവേലിയും പൂർത്തിയാക്കി 11 ന് നടയടച്ച് ഭഗവതിക്കായി ക്ഷേത്ര സങ്കേതം സജ്ജമാക്കും. 12 ന് വാൽക്കണ്ണാടിയും തിരുവുടയാടയുമായി ഭഗവതിയെ Read More…

Kerala News

താലപ്പൊലി:ജനുവരി 5, ഫെബ്രുവരി 7 തീയതികളിൽക്ഷേത്രനട രാവിലെ 11.30ന് അടയ്ക്കും

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി ആയതിനാൽ ജനുവരി 5 ഞായറാഴ്ച, ദേവസ്വം വക താലപ്പൊലി ആയ ഫെബ്രുവരി 7 വെള്ളിയാഴ്ച എന്നീ തീയതികളിൽ ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ പകൽ 11.30 നു ഗുരുവായൂർ ക്ഷേത്രം നട അടയ്ക്കും. ആകയാൽ ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു Read More…

Kerala News

തിരക്കിന്റെ പേരിൽ പൂജകളിൽ മാറ്റംവരുത്താന്‍ കഴില്ല; ഗുരുവായൂർ ദേവസ്വത്തിന് സുപ്രീം കോടതി നോട്ടീസ്

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹർജിയിൽ, സുപ്രീം കോടതി ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച്, തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ പൂജകളിൽ മാറ്റം വരുത്തുന്നത് ആചാരങ്ങൾ ലംഘിക്കുന്നതാണെന്ന് നിരീക്ഷിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാ സമയം മാറ്റാൻ തന്ത്രിക്ക് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. ഭഗവാനു സമർപ്പിച്ച പൂജകളിൽ മാറ്റം വരുത്താനുള്ള അവകാശം ആര്ക്കും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തന്ത്രി കുടുംബം സമർപ്പിച്ച Read More…