കൽപ്പറ്റ /നിലമ്പൂർ : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസ്. വാഹന പ്രചാരണങ്ങളിലും, കുടുംബ യോഗങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. പൊതു യോഗങ്ങളിലും, കുടുംബയോഗങ്ങളിലും വയനാട്ടിലെ വികസനപ്രശ്നങ്ങൾ തന്നെയാണ് പ്രധാന വിഷയം. ഗോത്ര സമൂഹത്തിന്റെ പ്രശ്നങ്ങളും, വയനാട്ടിലെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖലകളിലെ പ്രശ്നങ്ങൾ ഉന്നയിച്ചുമാണ് വോട്ടർമാരുടെ മുന്നിലേക്ക് സ്ഥാനാർത്ഥി എത്തുന്നത്. രാഹുലിനെയും, പ്രിയങ്കയെയും കടന്നാക്രമിച്ചു കൊണ്ടാണ് പൊതുയോഗങ്ങളിലെ സംസാരം. ഇന്നലെ നിലമ്പൂർ Read More…
Tag: wayanad
വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനായി പ്രചാരണത്തിനിറങ്ങി അൽഫോൺസ് കണ്ണന്താനം
തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. തിരുവമ്പാടി ഫെറോന ചർച്ച് വികാരി ഫാദർ തോമസ് നാഗപറമ്പിൽ , അൽഫോൻസാ കോളേജ് പ്രിൻസിപ്പാളും സീറോ മലബാർ സഭ വക്താവുമായ ഡോക്ടർ ചാക്കോ കാളാംപറമ്പിൽ, കോടഞ്ചേരി പള്ളി വികാരി ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ, നെല്ലിപ്പൊയിൽ പള്ളി വികാരി ഫാദർ അനൂപ് തോമസ്, Read More…
വികസന സംവാദത്തിന് പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് നവ്യ ഹരിദാസ്
ബത്തേരി : വയനാട്ടിലെ വികസന പ്രശ്നങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻ ഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് . വയനാട് റെയിൽ പാത, മെഡിക്കൽ കോളേജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രി യാത്രാ നിരോധനം , വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക വദ്ര ചെയ്യുന്നതെന്നും, ഈ Read More…
പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണം; ഗൃഹപാഠം ചെയ്യുന്നത് നല്ലതാണ്: നവ്യ ഹരിദാസ്
മാനന്തവാടി : പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണമെന്നും, നന്നായി ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരിക്കുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് . പ്രിയങ്കയെ വയനാട്ടിലെ വിഷയങ്ങൾ പഠിപ്പിക്കാൻ കോൺഗ്രസുകാർ ശ്രമിക്കണമെന്നും, വയനാട്ടിലെ പ്രശ്നങ്ങൾ അറിയാത്തതിനാൽ രാഹുലിന് അത് സാധിക്കില്ലെന്നും നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ യാത്ര പ്രശ്നങ്ങളോ, രാത്രി യാത്ര വിഷയങ്ങളോ, മെഡിക്കൽ കോളേജ് പ്രശ്നമോ, വന്യജീവി സംഘർഷമോ, ഒന്നും തന്നെ പ്രിയങ്ക വദ്രയ്ക്ക് അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രിയങ്കയുടെ Read More…
പാലക്കാട് 16, ചേലക്കര 9, വയനാട് 21; ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു
തിരുവനന്തപുരം: മൂന്ന് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ 9 സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, കൂടാതെ ഡമ്മി സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമുള്‍പ്പടെ 16 പേർ മത്സരിക്കുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് (സിപിഎം), രമ്യ ഹരിദാസ് (കോൺഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ, 9 പേരാണ് പത്രിക Read More…
പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ:-ബിജെപി സ്ഥാനാര്‍ത്ഥി
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളില്‍ കയറുന്നത് ആസൂത്രിതമായിട്ടാണെന്നും കോണ്‍ഗ്രസിന്റെ ഇത്തരം നാട്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണെന്നും തനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ Read More…
വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധി; വമ്പൻ റോഡ് ഷോ; നാമനിർദേശം നൽകാൻ എത്തിയത് സോണിയക്കും രാഹുലിനുമൊപ്പം
വയനാട്: യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ ആദ്യ ദിനം വയനാട് ആവേശത്തില്‍ മുങ്ങി. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ വമ്പന്‍ റോഡ് ഷോയില് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രിയങ്കയുടെ പ്രചാരണത്തിന് ശക്തിപ്രകടനമാക്കാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം പ്രമുഖ നേതാക്കള്‍ വയനാട്ടില്‍ എത്തിയിരുന്നു. കല്പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, Read More…
വയനാട് ദുരന്തം: 782 കോടി രൂപ അനുവദിച്ചു, പ്രത്യേക ഫണ്ട് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിൽ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര് ഹൈക്കോടതിയിൽ അറിയിച്ചു. കേരളത്തിന് വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപയുടെ സഹായം ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സ്വമേധയാ കേസിന്റെ പരിഗണനയില് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ നിൽക്കുമ്പോഴാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര് വയനാട് പുനരധിവാസത്തിന് പ്രത്യേക സഹായം ആവശ്യപ്പെട്ടെങ്കിലും, ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമില്ലെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം ഉറപ്പു നല്‍കി. പിഎം റിലീഫ് ഫണ്ടിലൂടെ Read More…
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്; 23-ന് വോട്ടെണ്ണൽ
തിരുവനന്തപുരം: കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിനും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾക്കും ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നവംബർ 13-ന്, വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന, കൂടാതെ ചേലക്കരയിൽ രമ്യ ഹരിദാസും, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തും സാധ്യതാ സ്ഥാനാർഥികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില നിയമസഭാംഗങ്ങൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി Read More…
വയനാടിന് അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി; കേന്ദ്രത്തിന്റെ മറുപടി വൈകുന്നതിൽ വിമർശനങ്ങൾ
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തര ധനസഹായം നല്കണമെന്ന് കേരള നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം അംഗങ്ങൾ ഏകകണ്ഠമായി പാസ്സാക്കി. വയനാട് ദുരന്തം അതീവഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായ്പകള് എഴുതിത്തള്ളാനും വയനാട്ടിനെ അതിതീവ്രപ്രകൃതിദുരന്ത പട്ടികയില് ഉള്‍പ്പെടുത്താനും നിയമസഭ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു സഹായം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു. അനേകം അംഗങ്ങൾ കേന്ദ്രത്തിന്റെ സഹായം വൈകുന്നതിൽ വിമർശനമുന്നയിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് നേരത്തെ സഹായം ലഭിക്കുന്നതിൽ ഉണ്ടായ വേഗതയുടെ അഭാവം കേരളത്തിൽ നേരിടുന്നതായും വിമർശനം Read More…











