ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ് കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാനു സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നതു വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിനു ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട Read More…
Tag: Guruvayur
റെക്കോഡ് കല്യാണത്തിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിന് ഒരു മാസത്തിൽ ആറ് കോടി രൂപ: പുതിയ വരുമാന റെക്കോർഡ്
ചരിത്രപരമായ വലിയ കല്യാണം നടക്കുന്നത് കഴിഞ്ഞ മാസത്തിൽ, വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂർ ക്ഷേത്രം 2024 സെപ്തംബർ മാസത്തിലെ വരുമാനം ആറ് കോടി രൂപ കടന്നു. ഈ മാസം ഭണ്ഡാര തുക എണ്ണുമ്പോൾ 58,081,109 രൂപ ലഭിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, 2 കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ഓർമ്മക്കായി ലഭിച്ചു, 17 കിലോ 700 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിന്‍വലിച്ച രണ്ട് ആയിരം രൂപയുടെ 29 നോട്ടുകളും, നിരോധിത ആയിരം Read More…
സെപ്റ്റംബർ 8 ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം നടന്ന ദിവസത്തിൽ വധു വരൻ മാർക്ക് ആശംസകളർപ്പിച്ച് സിനിമ പ്രവർത്തകരും.
മേപ്പടിയാൻ ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ വിഷ്ണു മോഹനൻ സംവിധാനം ചെയ്യുന്ന കഥ ഇന്നു വരെ എന്ന ചിത്രത്തിൻ്റെ ആശംസ ബോർഡുകളാണ് ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യത്യസ്ഥമായ ഒരു ആശയത്തിലൂടെ സ്ഥാനം പിടിച്ചത്. ഓണത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ബിജു മേനോൻ നായകനും പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ നായികയായിട്ടുള്ള മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവുമാണ്“കഥ ഇന്നു വരെ “




