Kerala News

ഗുരുവായൂരിൽ ഇന്ന് പിള്ളേര് താലപ്പൊലി

ഗുരുവായൂരിൽ ഇന്ന് പിള്ളേര് താലപ്പൊലി.ദേശത്തെ യുവാക്കൾ ഒന്നര നൂറ്റാണ്ട് മുൻപ് തുടങ്ങി വച്ച ഇടത്തരികത്തുകാവ് ഭഗവതിയുടെ ആഘോഷം.ഒരു കാലത്ത് തൃശൂർ പൂരത്തിന് തൊട്ടു താഴെ നിന്ന ആഘോഷം. പൂരത്തിന് ഇരു ഭാഗത്തായി നിരക്കുന്ന ആനകളെയും വാദ്യക്കാരെയും താലപ്പൊലിയിൽ ഒരു വേദിയിൽ കാണാം.ഇന്നും ആഘോഷത്തിനു കുറവില്ല.ഭഗവതിയുടെ താലപ്പൊലിക്ക് ഗുരുവായൂരപ്പനും നേരത്തെ തയാറാവും.കാലത്ത് 10.30 യോടെ ഉച്ചപ്പൂജയും വൈകിട്ട് നടക്കാറുള്ള ശീവേലിയും പൂർത്തിയാക്കി 11 ന് നടയടച്ച് ഭഗവതിക്കായി ക്ഷേത്ര സങ്കേതം സജ്ജമാക്കും. 12 ന് വാൽക്കണ്ണാടിയും തിരുവുടയാടയുമായി ഭഗവതിയെ ഒരാനപ്പുറത്ത് എഴുന്നള്ളിക്കും. പ്രഗല്ഭരുടെ പഞ്ചവാദ്യം തുടങ്ങും. ഒരു മണിയോടെ എഴുന്നള്ളിപ്പ് പുറത്തെത്തിയാൽ മൂന്നാനകൾ നിരക്കും.കിഴക്കേ നടപ്പുരയിൽ തിരിച്ചെഴുന്നള്ളുമ്പോൾനടയ്ക്കു മുന്നിലാകെ നിറപറ യൊരുങ്ങും.1200 പറകളിൽ നെല്ല്, അരി, അവിൽ, മലർ, പൂവ്, ശർക്കര , നാണ്യം, മഞ്ഞൾപ്പൊടി, കുങ്കുമം എന്നിവ നിറയ്ക്കും.ഇത്രയേറെ നിറപറയൊരുക്കുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ല.രാത്രിയും എഴുന്നള്ളിപ്പുണ്ട്. ദേശത്തിനാഘോഷമാണ് പിള്ളേര് താലപ്പൊലി.

Leave a Reply

Your email address will not be published. Required fields are marked *