തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോടും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ Read More…
Tag: rainfall
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് ജില്ലകൾക്ക് മാത്രം അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്താണ് പുതുതായി രണ്ട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്നതാണ്. കേരള – കര്‍ണാടക Read More…
ന്യൂനമർദ്ദം ശക്തിപ്പെടുന്നു; കേരളത്തിൽ നാലുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാൽ, കേരളത്തിൽ അടുത്ത നാലുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്- കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ആഘാതം മനുഷ്യർക്കും മൃഗങ്ങൾക്കും മാത്രമല്ല, വൈദ്യുത–ആശയവിനിമയ സംവിധാനങ്ങൾക്കും വൈദ്യുതചാലകങ്ങളുമായി ബന്ധമുള്ള ഉപകരണങ്ങൾക്കും വൻ നാശനഷ്ടം വരുത്താനിടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. അതേസമയം, സംസ്ഥാനത്ത് ചൂട് വീണ്ടും Read More…
കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ, സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്നും Read More…
മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് കടുത്ത ചൂട് Read More…
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് Read More…
ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് യെല്ലോ അലര്‍ട്ടിന്റെ അടിസ്ഥാനം. കോമറിന് മേഖലയ്ക്ക് മുകളിലുളള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനഫലമായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, Read More…
ചക്രവാതച്ചുഴി: മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. കൊമറിൻ മേഖലക്ക് മുകളിലുള്ള ചക്രവാതച്ചുഴിയാണ് ഈ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഈ സ്വാധീനഫലമായി വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. കേരള-തമിഴ്നാട് തീരങ്ങളിൽ ബുധനാഴ്ച രാത്രി 11.30 Read More…
കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും
ശബരിമലയില്‍ മഴ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും നിരീക്ഷിക്കും. അതേസമയം, കര്‍ശന ജാഗ്രത പാലിക്കാൻ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നൽകി.രാത്രി യാത്ര ചെയ്യുമ്പോള്‍ തീർഥാടകർ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. അതിനിടെ, തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ കടലോര- കായലോര- മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ഖനന പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരം എന്നിവ Read More…
ന്യൂനമർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മന്നാർ കടലിടുക്കിന് മുകളിലായി നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നു മുതൽ ശക്തമായ മഴയ്ക്കുള്ള സാധ്യത. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പ്രവചിക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തെക്കൻ തമിഴ്‌നാട് Read More…





