Kerala News

ജവഹൻ ബാലഭവൻ നവീകരിച്ച ക്ലാസ്മുറികൾ ഉദ്ഘാടനം ചെയ്തു

തൃശൂർ ജവഹർ ബാലഭവനിൽ നവീകരണം പൂർത്തിയാക്കിയ ക്ലാസ് മുറികളുടേയും വിവിധോദ്ദേശ്യ ഹാളിൻ്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മികച്ച ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പരിശീലനം കൂടുതൽ കാര്യക്ഷമമാകാൻ ഉപകരിക്കും എന്ന് കളക്ടർ പറഞ്ഞു. കൊച്ചി ആസ്ഥാനമായുള്ള പാൻ ഇന്ത്യൻ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ. ജി. ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിളിറ്റി (സി എസ് ആർ ) ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്ഘാടന സമ്മേളനത്തിൽ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിച്ചു. Read More…

Kerala News

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

63-മത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം നേടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകള്‍ക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊരട്ടിയില്‍ നിന്നും തുടങ്ങി ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായി സ്വീകരണം ഏറ്റുവാങ്ങി സ്വര്‍ണ്ണകിരീടം വഹിച്ച് വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് അകമ്പടിയോടെയാണ് കലാപ്രതിഭകള്‍ തൃശ്ശൂര്‍ ടൗണ്‍ഹാളിലൊരുക്കിയ സ്വീകരണ ചടങ്ങിനെത്തിയത്. സ്വീകരണ പരിപാടി റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. 290 ഇനങ്ങളിലാണ് ലോകത്തെതന്നെ ഏറ്റവും വലിയ Read More…

Kerala News

കലോത്സവം: സ്വർണകപ്പ് നേടിയ തൃശൂർ ടീമിന് സ്വീകരണം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിനെ ഇന്ന് (09.01.25 വ്യാഴം) രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയിൽ സ്വീകരിക്കും. തുടർന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 11.30ന് മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ആനയിക്കും. ടൗൺ ഹാളിൽ സ്വീകരണ സമ്മേളനം ചേരും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ Read More…

Kerala News

കലോത്സവ കിരീടം തൃശൂരിന്

തിരുവനന്തപുരം: അഞ്ചു ദിനങ്ങളിലായി അരങ്ങേറിയ 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. 1008 പോയിന്റ് നേടിയാണ് തൃശൂർ ചാമ്പ്യന്മാരായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പാലക്കാടിനെ പിന്തള്ളി തൃശൂർ കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി Read More…

Kerala News

18 വര്‍ഷത്തെ സ്വപ്ന സാഫല്യം: മൂന്ന് പൊന്നോമനകളുമായി തൃശ്ശൂരില്‍ നിന്ന് തിരുപ്പൂരിലേക്ക് മടക്കം

നഷ്ടപ്പെടുമെന്ന് കരുതിയ പൊന്നോമനകളെ തിരികെ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളേജ് നഷ്ടപ്പെടുമെന്ന് കരുതിയ 3 പൊന്നോമനകളെ പൂര്‍ണ ആരോഗ്യത്തോടെ തിരികെ നല്‍കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്. പാലക്കാട് സ്വദേശികളെങ്കിലും തമിഴ്‌നാട് തിരുപ്പൂരില്‍ താമസിക്കുന്ന പ്രസീദയും ജയപ്രകാശുമാണ് സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടില്ലെന്ന് കരുതിയിരുന്ന 3 കുഞ്ഞുങ്ങളെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അതിതീവ്ര പരിചരണം നല്‍കി മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തിച്ചു. പത്ത് ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സൗജന്യമായാണ് ലഭ്യമാക്കിയത്. Read More…

Kerala News

പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും കൈമാറി ബിഎൽഎം

തൃശൂർ: പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും കൈമാറി ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റി. കലക്ട്രേറ്റ് കാൻറീനിൽ നടന്ന പരിപാടി അഡീഷ്ണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി മുരളി ഉദ്ഘാടനം ചെയ്തു. ഒരു സൊസൈറ്റി മറ്റൊരു സൊസൈറ്റിയെ സഹായിക്കുന്നത് സാധാരണ സംഭവമല്ലെന്നും നല്ല അന്തരീക്ഷത്തിൽ കലക്ട്രേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാൻ സാഹചര്യമൊരുക്കിത്തന്ന ബിഎൽഎമ്മിന് നന്ദി അറിയിക്കുന്നതായും എഡിഎം പറഞ്ഞു.മികച്ച രീതിയിൽ തൃശൂർ കലക്ട്രേറ്റ് കാൻറീനിനായി സൌകര്യമൊരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് Read More…

Kerala News

പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും സമ്മാനിക്കാൻ ബിഎൽഎം

പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും നൽകി പൊതുജന സേവനം ആവർത്തിക്കാനൊരിങ്ങി ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ പ്രേംകുമാർ. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും സൌകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി 25 മേശകളും 100 കസേരകളുമാണ് ബിഎൽഎം നൽകുക. ജനുവരി 1ന് 10.15 ന് ക്യാൻറീൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ക്യാൻറീൻ സൊസൈറ്റി പ്രസിഡൻറു കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് ബിഎൽഎം സിഇഒ Read More…

Kerala News

തൃശൂരിലെ വേല എഴുന്നള്ളിപ്പ് : വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

തൃശൂരിലെ പ്രശസ്തമായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല എഴുന്നള്ളിപ്പ് ചടങ്ങിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്നങ്ങളും സ്പോടക വസ്തുക്കളുടെ നിയമങ്ങള്‍ക്ക് വന്ന പുതിയ ഭേദഗതികളും അനുമതി നിഷേധത്തിന് കാരണം എന്നാണ് വിശദീകരണം. ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് (ADM) വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മേഖലയുടെ ഭൗതിക അവസ്ഥകള്‍ ഇത്തരം പ്രകടനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും അത് പൊതുസുരക്ഷയ്ക്കും സ്വത്തുക്കള്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ തീരുമാനമെടുത്തത്. ജനുവരിയിലെ ആദ്യ ആഴ്ചയില്‍ Read More…

Kerala News

നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം മ്യൂസിയം ഉദ്ഘാടനം ചെയ്തു

കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റേയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിൽ പുന:സജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.തൃശ്ശൂർ എന്ന സാംസ്കാരിക തലസ്ഥാനത്തിൻ്റെ തിലകക്കുറിയായ ശക്തൻ തമ്പുരാൻ മ്യൂസിയത്തിൻ്റ നവീകരണ ഉദ്യമം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള Read More…