കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുക.ഇവിടെ സർവീസ് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ബന്ധപ്പെട്ടുനിൽക്കുന്നത്. അതുകൊണ്ട് തന്നെ ടാക്സിന് പോകേണ്ട Read More…
Tag: BJP
പ്രശസ്ത ഫുട്ബോൾ താരം ശ്രീ ഐ എം വിജയനെ ബി ജെ പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ആദരിച്ചു
രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച പ്രശസ്ത ഫുട്ബോൾ താരം ശ്രീ ഐ എം വിജയനെ ബി ജെ പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ആദരിച്ചു. ശ്രീ മുരളി കോളങ്ങാട്, രഘുനാഥ് സി മേനോൻ, പി. കെ. ബാബു, എൻ. ആർ. റോഷൻ, പ്രിയ അനിൽ, പ്രശാന്ത് എന്നിവർ പങ്കെടുത്തു
സ്ത്രീ ശാക്തീകരണം മറ്റു പാർട്ടിക്കാർ പ്രസംഗിക്കുമ്പോൾ ബിജെപി പ്രാവർത്തികമാക്കി: കെ.സുരേന്ദ്രൻ
മറ്റുപാർട്ടിക്കാർ സത്രീ ശാക്തീകരണം പ്രസംഗിക്കുമ്പോൾ ബിജെപി അത് പ്രാവർത്തികമാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് മാസ കാലമായി നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകളിൽ നാല് വനിത ജില്ലാ അദ്ധ്യക്ഷമാരെ തിരഞ്ഞെടുത്തു. 34 വനിതാ മണ്ഡലം പ്രസിഡൻ്റുമാരാണ് പാർട്ടിക്കുള്ളത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ് ബിജെപി നടപ്പിലാക്കിയത്. ഹിന്ദു പാർട്ടിയെന്ന് വിളിക്കുന്ന ബിജെപി മൂന്ന് ക്രിസ്ത്യൻ നേതാക്കളെ ജില്ലാ പ്രസിഡൻ്റാക്കിയെന്നും തൃശ്ശൂരിൽ നടത്തിയ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 25,400 ബൂത്തുകളിൽ പാർട്ടിക്ക് 18,000 കമ്മിറ്റികൾ Read More…
അഴിമതി ആരോപണങ്ങൾക്ക് പിണറായി വിജയൻ്റെ മറുപടി ലജ്ജാകരം: കെ.സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് നേരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ ലജ്ജാകരമായ മറുപടി പറയാൻ മടിയില്ലാതായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഞ്ചിക്കോട് ബ്രൂവറി, കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതി തുടങ്ങിയവയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. സിഎജി റിപ്പോർട്ട് പുറത്തുവിട്ടതിലും വലിയ കൊള്ള കൊവിഡ് സർക്കാർ നടത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് സർക്കാർ മനസാക്ഷിക്ക് നിരക്കാത്ത അഴിമതി നടത്തി. ഏറ്റവും കൂടുതൽ മരണം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും Read More…
ഇടതുപക്ഷം നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ള: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു നിൽകുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് കാല അഴിമതിയെ സംബന്ധിച്ച് ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരൻ എന്ന് വ്യക്തമായിരിക്കുകയാണ്. മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ രൂക്ഷമായപ്പോൾ പിആർ വർക്ക് കൊണ്ട് Read More…
കഞ്ചിക്കോട് ബ്രൂവറി: സർക്കാർ വിശ്വാസവഞ്ചന നടത്തുന്നു: കെ.സുരേന്ദ്രൻ
ഇൻഡോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കഞ്ചിക്കോട് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ സർക്കാർ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മദ്യനയത്തെ സംബന്ധിച്ച എൽഡിഎഫിൻ്റെ 2016ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണിത്. വലിയ അഴിമതി ലക്ഷ്യമിട്ടുള്ള നടപടി ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമാവും. ഡൽഹി മദ്യനയ അഴിമതിയിൽ പങ്കുള്ള കമ്പനിയുമായുണ്ടാക്കിയ കരാർ സർക്കാരിൻ്റെ എല്ലാ വിശ്വാസതയും തകർക്കുന്നതാണ്. ടെൻഡർ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ബ്രൂവറി അനുവദിച്ചത് അഴിമതിയാണെന്ന് എല്ലാവർക്കും അറിയാം. സർക്കാർ Read More…
സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു: കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്. ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തിൽ അഴിഞ്ഞാടുകയാണ്. സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് തടസം നിൽക്കുന്ന ശക്തികളെ സർക്കാർ സംരക്ഷിക്കുകയാണ്. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുകയാണ്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന Read More…
എൽഡിഎഫിലെയും യുഡിഎഫിനെയും പ്രധാന നേതാക്കന്മാർ എല്ലാം സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങി: കെ.സുരേന്ദ്രൻ
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളിൽ നിന്നും പണം വാങ്ങാത്തതെന്നും കോഴിക്കോട് ബാലുശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഫ് വന്നാൽ മുഖ്യമന്ത്രി ആകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കൾക്കും മാസപ്പടി ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കും Read More…
പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ
പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പിസി ജോർജിനെതിരെ പിണറായി സർക്കാർ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ Read More…
കെ.സുരേന്ദ്രൻ അനുശോചിച്ചു
പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാളത്തിൻ്റെ ഭാവഗായകനെയാണ് നഷ്ടമായത്. മലയാള സിനിമാപിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. മലയാളഗാനരംഗത്തേക്ക് ഒരു മുല്ലപ്പൂമാലയുമായി എത്തിയ അദ്ദേഹം സംഗീതത്തിൻ്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തിയാണ് ആസ്വാദകഹൃദയം കീഴടക്കിയത്. ലോകമാകെയുള്ള മലയാളികളുടെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.







