Kerala News

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി

തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. Read More…

Business Kerala News

സർക്കാർ പിന്തുണയിൽ ചിറകുവിരിച്ച് സാറാ ബയോടെക്

വിദ്യാർത്ഥികളിലെ സംരംഭകത്വ ആശയങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സംസ്ഥാന സർക്കാർ കോളേജുകളിൽ ആരംഭിച്ച ഇന്നൊവേഷൻ ആൻഡ് എൻട്രർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിൽ തുടക്കമിട്ട ആശയം ഉൽപ്പന്നമായി ചേക്കേറിയത് എട്ടോളം വിദേശരാജ്യങ്ങളിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന  സാറാ ബയോടെക് സ്റ്റാർട്ടപ്പാണ് പായലിൽ നിന്നും ബഹിരാകാശ സഞ്ചാരികൾക്കും പ്രതിരോധമേഖലയിലുമൊക്കെ ഉപയോഗിക്കാവുന്ന ബിസ്‌കറ്റ് വികസിപ്പിച്ച് കോവളം ലീലാ റാവീസിൽ നടക്കുന്ന രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിൽ ശ്രദ്ധനേടുന്നത്. ഹഡിലിലെ സസ്റ്റെയിനബിലിറ്റി എക്സ്പോ സെക്ഷനിലാണ് സാറാ ബയോടെക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. Read More…

Kerala News

പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

 പഠന മോഹവുമായി തുടർ പഠനത്തിന് എത്തിയവരുടെ പ്രവേശനോത്സവം തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിച്ചു.  ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്  അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർസെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച് തൃശ്ശൂർ ഗവ. ലോ കോളേജിൽ അഡ്മിഷൻ ലഭിച്ച ചാലക്കുടി സ്വദേശി Read More…

Kerala News

സാംസ്‌കാരിക നഗരിയുടെ സൗഹൃദപ്പെരുമയുയര്‍ത്തി മാനവസഞ്ചാരം

തൃശൂര്‍ : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ ഊഷ്മള സ്വീകരണം നല്‍കി. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക നഗരിയായ തൃശൂരില്‍ സ്വീകരണം നല്‍കിയത്. ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായാണ് മാനവസഞ്ചാരം സംഘടിപ്പിക്കുന്നത്.കഴിഞ്ഞ 16ന് കാസര്‍കോഡ് Read More…

Kerala News

തൃശൂരിന് വായു ഗുണനിലവാര സൂചികയിൽ രാജ്യത്ത് നാലാം സ്ഥാനം; കേരളത്തിൽ ഏറ്റവും സുരക്ഷിതം

തൃശൂർ: ദേശീയ വായു ഗുണനിലവാര സൂചികയിൽ തൃശ്ശൂർ നഗരത്തിന് നാലാം സ്ഥാനം ലഭിച്ചു. പട്ടികയിൽ കേരളത്തിൽനിന്ന് ആദ്യ സ്ഥാനത്ത് എത്തിയത് തൃശ്ശൂർ ആണ്. ഏറ്റവും നല്ല വായുള്ള 12 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചത് തൃശ്ശൂർ മാത്രമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം വായു ഗുണനിലവാര സൂചികയിൽ 50 പോയിന്റിനോ അതിൽ താഴെയോ നേടുന്ന നഗരങ്ങളാണ് മികച്ച പട്ടികയിൽ ഉൾപ്പെടുന്നത് തൃശ്ശൂരിന് ലഭിച്ചത് 44 പോയിന്റാണ്. രാജ്യ തലസ്ഥാനം നഗരമായ ഡൽഹി വായു മലിനീകരണത്തിന്റെ Read More…

Kerala News

തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തൃശ്ശൂര്‍ ജില്ലയിലെ എം 34 കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 41 ചേരമാന്‍ മസ്ജിദ് കൗണ്‍സില്‍, ജി 07 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 03 പൂശിപള്ളി വാര്‍ഡ്, ജി 44 നാട്ടിക ഗ്രാമപഞ്ചായത്തിലെ 09 ഗോഖലെ വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. നാമനിര്‍ദ്ദേശപത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 23 ന് നടക്കും. ഡിസംബര്‍ 10 ന് വോട്ടെടുപ്പും, ഡിസംബര്‍ 11 ന് ഫലപ്രഖ്യാപനവും നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

Kerala News

പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ് കുമാർ

തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്.ഇത് Read More…

Kerala News

തൃശ്ശൂരിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം; സ്ത്രീക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ, റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ കൊച്ചുവേളി – കോർബ എക്സ്പ്രസ് ട്രെയിൻ തട്ടി, സ്ത്രീയ്ക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ട് ദാരുണ അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Kerala News

യുവ ഉത്സവ്; മത്സരങ്ങളില്‍ പങ്കെടുക്കാം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശാവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവത്തിന്റെ ജില്ലാതല യുവ ഉത്സവം നവംബര്‍ 30 ന് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കും. ഇന്ത്യയിലെ 623 ജില്ലകളിലായി പ്രാഥമിക മത്സരങ്ങള്‍ നവംബര്‍ മാസത്തിലും ജില്ലാതല വിജയികള്‍ പങ്കെടുക്കുന്ന സംസ്ഥാനതല യുവ ഉത്സവങ്ങള്‍ ഡിസംബര്‍ മാസത്തിലും പൂര്‍ത്തിയാകും. സംസ്ഥാനതല മത്സരത്തിലെ വിജയികളാണ് 2025 ജനുവരി 12 മുതല്‍ 16 വരെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ‘മേരാ യുവഭാരത്’ മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ Read More…

Kerala News

ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി

തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ  പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ  സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി Read More…