Kerala News

ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാര്ക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണം – ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20-ന് നടക്കുന്നതിനാല്‍ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ സഫ്‌നാ നസറുദ്ദീന് നിര്‍ദേശിച്ചു. വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍, ഐടി മേഖല, തോട്ടം മേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ അവധി ബാധകമാകും. ഏതെങ്കിലും തൊഴിലാളിയുടെ അവധി അതേ തൊഴില്‍ മേഖലയ്ക്ക് സാരമായ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ള പക്ഷം, പകരം സംവിധാനം ഒരുക്കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ Read More…

Kerala News Politics

ആവേശമായി ബൈക്ക് റാലി

പാലക്കാട്: തെരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി കൂറ്റന്‍ ബൈക്ക് റാലി. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് ഇരചക്രവാഹനങ്ങളാണ് അണിനിരന്നത്. പ്രധാനമന്ത്രി മോദിയുടേയും, സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റേയും ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള ബൈക്ക് റാലി നടന്നത്. സി. കൃഷ്ണകുമാര്‍ തുറന്ന പ്രചരണ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. അദ്ദേഹത്തെ കാണാനായി റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ ഷാളണയിച്ച് സ്വീകരിച്ചു. റാലി കല്ലേക്കാട്, മില്‍ സ്റ്റോപ്പ്, കുറിശ്ശാങ്കുളം, മേപ്പറമ്പ് Read More…

Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും!

പാലക്കാട്: വീരം, വാശി, ആവേശം… എല്ലാം നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനൊരുങ്ങുന്നു. ഒരുമാസത്തിലേറെ നീണ്ട പ്രചാരണം വൈകുന്നേരം ആറുമണിക്ക് പ്രൗഢഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും. മുന്നണികൾ മുഴുവൻ കരുത്തുമുപയോഗിച്ച് പ്രചാരണത്തിന്റെ അവസാന ദിവസത്തെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയും വയനാടും ഉപതെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിനാൽ അവിടങ്ങളിലെ സ്ഥാനാർഥികളും പ്രചാരണത്തിന് പിന്തുണ നൽകാൻ പാലക്കാട്ടെത്തിയിട്ടുണ്ട്. എൽഡിഎഫിനായി ഡോ. പി. Read More…

Kerala News Politics

സൗഹൃദം വോട്ടായി മാറും; ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കാൻ കൃഷ്ണ കുമാർ

പാലക്കാട്: ജാതി മത ഭേദമന്യേ വോട്ടുകൾ ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇന്നലെ പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കൃഷ്ണ കുമാർ ഇന്നലെ ജാതി മത നേതാക്കളെ കണ്ട് വോട്ടുറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് കൃഷ്ണ കുമാറിന് മണ്ഡലത്തിൽ വിശാലമായ സൗഹൃദ വലയമുണ്ട് . മുസ്ലിം- ക്രിസ്ത്യൻ- മത നേതാക്കൾക്കിടയിൽ കൃഷ്ണകുമാറിന് മികച്ച സ്വീകാര്യതയുണ്ട്. ഇത് വോട്ടായി മാറും എന്നാണ് കൃഷ്ണ കുമാറിന്റെ പ്രതീക്ഷ. Read More…

Kerala News Politics

കേരളാ ചെട്ടി മഹാ സഭാ യുടെ പിൻതുണ എൻ.ഡി.എക്ക്

പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ കേരളാ ചെട്ടി മഹാ സഭയുടെ പിൻതുണ എൻ.ഡി.എക്ക്. പാലക്കാട് തിരുനെല്ലായിൽ ചേർന്ന ജില്ലാ പൊതുയോഗമാണ് ഐക്യകണ്ഠേന എൻ.ഡി.എ ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്.കേരള ചെട്ടി സമുദായം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എക്കാലത്തും എൻ.ഡി.എ യും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ ഒപ്പം നിന്നിട്ടുണ്ടെന്നും സമുദായത്തെ OBC പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് എൻ.ഡി. എ അറിയിച്ചതായും സംഘടനാ നേതാക്കൾ അറിയിച്ചു. പാലക്കാട് ജില്ലയിൽ 20000 – 25000 നും Read More…

Kerala News

ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിഡി സതീശന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമാവും: കെ.സുരേന്ദ്രൻ

ഉപതിരഞ്ഞെടുപ്പ് ഫലം വന്നാൽ വിഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ഒരു ചലനവുമുണ്ടാക്കില്ല. സ്നേഹത്തിൻ്റെ കടയിൽ അദ്ദേഹത്തിന് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നതായും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർ ഗ്രൗണ്ടിൽ പണിയെടുക്കുന്നവരാണെന്നും ആകാശത്ത് കൂടെ പറക്കുന്ന അപ്പൂപ്പൻ താടികളെ കണ്ട് ഭൂമിക്ക് ഗുരുത്വാകർഷണബലമില്ലെന്ന് കരുതരുത്. സന്ദീപിനെതിരെ നേരത്തെ നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിലല്ല. അത് എന്തിനാണെന്ന് പറയാത്തത് രാഷ്ട്രീയ മര്യാദയാണെന്നും Read More…

Kerala News Politics

പാലക്കാട് -ബാംഗ്ലൂർ വന്ദേ ഭാരത്; യാത്രാ പ്രശ്നം പരിഹരിക്കാൻ സി കൃഷ്ണകുമാറിന്റെ വാഗ്ദാനം

പാലക്കാട്: പാലക്കാട് – ബാംഗ്ലൂർ യാത്രാ പ്രശ്നം പരിഹരിക്കാൻ വന്ദേ ഭാരത് കൊണ്ടുവരുമെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വന്ദേ ഭാരത് കൊണ്ട് വരുമെന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ. പാലക്കാട് നിന്നും നിരവധി പേരാണ് ബാംഗ്ലൂരിൽ ജോലിക്കായും പഠനത്തിനായും പോകുന്നത്. ഇവരുടെ നിരന്തര ആവശ്യമാണ് മതിയായ ട്രെയിൻ സൗകര്യം എന്നത് . ഇതിനുള്ള പരിഹാരമെന്നോണമാണ് വന്ദേ ഭാരത് വാഗ്ദാനം.

Kerala News Politics

വ്യാജ വോട്ട്; തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. വ്യാജ വോട്ടർമാരെ ഒഴിവാക്കിയാൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും : സി കൃഷ്ണകുമാർ

പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ. ഏകദേശം ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ വ്യാജ വോട്ടർമാരാണ് പാലക്കാട് നിയോജക മണ്ഡലത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കൃത്യമായ തെളിവുകളും രേഖകളും നൽകിയിട്ടും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലകട്ർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 1,68,000 വ്യാജ വോട്ടുകൾ സിപിഎമ്മും, Read More…

Kerala News Politics

പാലക്കാട് ഇടത് സ്ഥാനാർത്ഥിയുടേതടക്കം ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ; കള്ളവോട്ട് തടയാൻ കോടതിയെ സമീപിക്കും; സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിൽ ഇവരിൽ ആരെങ്കിലും വോട്ട് രേഖപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്നും, ഇത് സംബന്ധിച്ച മുഴുവൻ രേഖകളും കൈവശമുണ്ടെന്നും പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പാലക്കാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലുള്ള വോട്ടുകളാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അധികമായി ചേർത്തതെന്നും,തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടറുടെ ഒത്താശയോടെയാണ് വോട്ടുകൾ ചേർത്തതെന്നും കൃഷ്ണ കുമാർ ആരോപിച്ചു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരം കള്ള വോട്ടുകൾ കണ്ടെത്തി, Read More…

Kerala News Politics

കുശലം പറഞ്ഞും, വോട്ടുറപ്പാക്കിയും കൃഷ്ണകുമാറിന്റെ ഗൃഹ സന്ദർശങ്ങൾ

പാലക്കാട്: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരമാവധി വീടുകളിൽ നേരിട്ടെത്താനുള്ള ഓട്ടത്തിലാണ് എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാർ.അതിരാവിലെ തന്നെ സ്ഥാനാർഥി വിദ്യുത് നഗറിലെ വീടുകളിൽ സന്ദർശനത്തിനെത്തി. ഓരോ വീടുകളും കൃഷ്ണകുമാറിന് ചിരപരിചിതം.വീട്ടുകാർ പലരും പ്രഭാത ഭക്ഷണത്തിനായി ക്ഷണിക്കുന്നുണ്ടെങ്കിലും സ്നേഹപൂർവ്വം നിരസിച്ച് പരമാവധി വീടുകളിൽ എത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥി. പലരും വഴിയിൽ തടഞ്ഞു നിർത്തി കുശലാന്വേഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. വോട്ട് ഉറപ്പ് പറയുന്നവരും, വിജയാശംസകൾ നേരുന്നവരും ഏറെ. ഇതിനിടയിൽ കാത്തിരുന്ന മാധ്യമപ്രവർത്തകരെയും കണ്ട് കല്പാത്തിയിൽ പര്യടനം . കല്പാത്തിയിൽ പലരും Read More…