ക്ഷേത്രനഗരിയിൽ അധിക സുരക്ഷക്കായി കൂടുതൽ പോലീസ് നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം. ആറ് മണ്ഡപങ്ങളിലാണ് നാളെ വിവാഹം നടക്കുക. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതൽ കോയ്മമാരെ നിയമിച്ചിട്ടുണ്ട്. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായി കല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും നാളെ ക്ഷേത്രസന്നിധിയിൽ ഉണ്ടാകും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ നടത്താൻ സജ്ജീകരണങ്ങളായിട്ടുണ്ട്. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി Read More…
Tag: guruvayur devaswom
അത്തപൂക്കള മത്സരം: ഒന്നാം സ്ഥാനം ‘പാഞ്ചജന്യം’ ടീമിന്
പൊന്നോണത്തെ വരവേറ്റ് ഗുരുവായൂർ ദേവസ്വം ജീവനക്കാർ. ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി അത്തപൂക്കള മത്സരം നടത്തി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടു ടീമുകൾ അണിനിരന്നു. പാഞ്ചജന്യം റെസ്റ്റ് ഹൗസ് ജീവനക്കാർ തയ്യാറാക്കിയ അത്തപൂക്കളം ഒന്നാം സ്ഥാനം നേടി. ദേവസ്വം മെഡിക്കൽ സെൻ്ററിനാണ് രണ്ടാം സ്ഥാനം. ഹെൽത്ത് വിഭാഗം മൂന്നാമതെത്തി. വിജയികൾക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമ്മാനങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, സ്റ്റാഫ് Read More…
ഗുരുവായൂരിൽ ആഗസ്റ്റ് 23 ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദർശനത്തിനും വിവാഹ ചടങ്ങിനും പ്രത്യേക ക്രമീകരണം
ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം സജ്ജീകരണമൊരുക്കും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കാൻ ജില്ലാ പോലീസ് Read More…
ഭക്തി സാന്ദ്രം ഇല്ലം നിറ: ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ
കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലി കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം. ഇന്നു രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ Read More…
പടിഞ്ഞാറേ നടയിലെ ദീപസ്തംഭം നവീകരിച്ച് സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ ഗോപുരനടയിലെ നവീകരിച്ച ദീപസ്തംഭ സമർപ്പണം നടന്നു. ഇനി പുതുശോഭയിൽ തിരികൾ തെളിയും. ഇന്ന് വൈകുന്നേരം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ, ദീപസ്തംഭം നവീകരിച്ച് വഴിപാടായി സമർപ്പിച്ച ഭക്തനും കുടുംബാംഗങ്ങളും, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഏഴുപതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച ദീപസ്തംഭം കാലപ്പഴക്കത്താൽ കരിപിടിച്ച് മങ്ങി ശോഭ കെട്ടതിനാലാണ് നവീകരിച്ചത്. 1949 സെപ്റ്റംബർ അഞ്ചിന് ഗുരുവായൂരിലെ പി.ആർ. നമ്പ്യാർ Read More…
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്കായി പുതിയ കല്യാണമണ്ഡപം
വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങം ഒന്നാം തീയതിയായ ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ, ക്ഷേത്രം അസി. മാനേജർ എ.വി. പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ക്ഷേത്രം നടയിലെ 5-ാമത്തെ കല്യാണ മണ്ഡപം ആണിത്.
പൊൻ കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ
കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 18) ഇല്ലം നിറ. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങിനുള്ള കതിർ കറ്റകൾ എത്തി. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ ഏറ്റുവാങ്ങി. അഴീക്കൽ കുടുംബാംഗം Read More…
രാമായണ മാസാചരണപരിപാടികൾക്ക് സമാപ്തിയായി
ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടന്നരാമായണ മാസാചരണ പരിപാടികളുടെ സമാപനം ഇന്ന് നടന്നു.സമാപന ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവും പ്രശസ്ത കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാജു പുതൂർ (ലൈബ്രറി ഉപദേശക സമിതി അംഗം) സ്വാഗതം ആശംസിച്ചു.ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (ദേവസ്വം ഭരണസമിതി അംഗം) അധ്യക്ഷനായി. ചടങ്ങിൽ വി.പി. ഉണ്ണികൃഷ്ണൻ (ലൈബ്രറി ഉപദേശക സമിതി അംഗം) ആശംസ നേർന്നു. മുരളി പുറനാട്ടുകര രാമായണത്തിലെ അഗസ്ത്യ സ്തുതി Read More…
ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്. രാവിലെഎട്ടരയോടെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻഎ വി.ഗോപിനാഥ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. Read More…
ഇല്ലം നിറ: ആഗസ്റ്റ് 18ന് സന്ദർശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ ആണ് ഇല്ലം നിറചടങ്ങുകൾ. ശീവേലി, പന്തീരടി പൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഏഴുമണിക്ക് മുൻപായി പൂർത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ രാവിലെ പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന വരികൾ ഉണ്ടായിരിക്കുന്നതല്ല.ചടങ്ങുകളുടെ സുഗമമായ പൂർത്തീകരണത്തിനായി രാവിലെ 4.30 മുതൽ 9.30 വരെ ദർശന നിയന്ത്രണം ഉണ്ടാകും.



