കൊച്ചി: പുതുവത്സരാഘോഷങ്ങളിൽ കൊച്ചി ഫോർട്ട് കൊച്ചിയിലെ വെളി മൈതാനത്ത് പാപ്പാഞ്ഞി കത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. പരേഡ് ഗ്രൗണ്ടിനുപുറമെ വെളി മൈതാനത്തും പാപ്പാഞ്ഞി കത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയതോടെ, പുതുവത്സരദിനം കൊച്ചിയിൽ രണ്ടിടത്തും പാപ്പാഞ്ഞി കത്തിക്കാം. പോലീസ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാപ്പാഞ്ഞി കത്തിക്കുന്നത് തടഞ്ഞിരുന്നു, എന്നാൽ ഹൈക്കോടതി പോലീസിന്റെ നടപടിയെ സ്റ്റേ ചെയ്തു. ഗാലാ ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിൽ നൽകിയ ഉത്തരവിൽ, പാപ്പാഞ്ഞി ചുറ്റും 72 അടി സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി Read More…
Tag: high court
വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമ്മാണത്തിന് ഹൈക്കോടതി അനുമതി; എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഹാരിസൺ മലയാളം , എൽസ്റ്റോൺ ടീ എസ്റ്റേറ്റ് കമ്പനികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായി ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാര ഉറപ്പുവരുത്തി ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ ഹൈക്കോടതി, 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം ഭൂമി ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം എന്നും നിർദ്ദേശിച്ചു. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകൾക്ക് Read More…
എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ; പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളുകയും, കളമശ്ശേരി മെഡിക്കൽ കോളജിന്റെ നടപടിക്ക് ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയും ചെയ്തു. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ലോറൻസിന്റെ മകൻ സജീവൻ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകാൻ ലോറൻസ് പറഞ്ഞിരുന്നതായി മൊഴി നൽകി. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ Read More…
ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ
തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂര എഴുന്നള്ളിപ്പുകൾ നടത്താൻ സാധ്യമല്ലെന്ന് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു. അതേസമയം, മൃഗസ്നേഹികളുടെ സംഘടനകൾ ഇതിനെതിരെ തടസ ഹർജിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ആന എഴുന്നള്ളിപ്പിനുള്ള ഇളവ് തേടി നൽകിയ Read More…
നാട്ടിക അപകടം: അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ നാട്ടികയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തിൽ ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിര്‍ദേശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. അപകട സമയത്ത് ക്ലീനർ അലക്സാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ഇരുവരും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. നവംബർ 26ന് പുലർച്ചെ റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കു Read More…
“എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം; വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തൽ അംഗീകരിക്കാനാകില്ല” – ഹൈക്കോടതി
കൊച്ചി: വസ്ത്രധാരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് അടിയന്തിരമാണെന്നും, വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല എന്നതും കേരള ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ഉഭയസമ്മതപ്രകാരം ഈ Read More…
സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് ദുരന്തത്തിന് മുൻപുള്ള എസ്ഡിആർഎഫ് ഫണ്ടിൻ്റെ കണക്കുകൾ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിൻ്റെ ഗുരുതരമായ കൃത്യവിലോപമാണ്. കൃത്യമായ കണക്കുകൾ ഹൈക്കോടതിയിൽ നൽകാതെ കേരളത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇന്നത്തെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാറിൻ്റെ കഴിവ് കേട് തെളിയിക്കുന്നതാണ്. വയനാടിന് കൂടുതൽ സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നാണ് കോടതി തന്നെ Read More…
വഞ്ചിയൂര്‍ സിപിഎം സമ്മേളനം:രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരിൽ നടുറോഡിൽ നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ യോഗങ്ങൾ പൊതു ഗതാഗതം തടസ്സപ്പെടുത്തിയുവെന്നും ഇത്തരം യോഗങ്ങൾക്ക് അനുമതി നൽകുന്നതിന് വേണ്ട നടപടികൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്നും നിർദേശിച്ചു. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി Read More…
ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാനാവില്ല:- ഹൈക്കോടതി
ഭക്തര് ദൈവത്തെ കാണാനാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്, രാഷ്ട്രീയ നേതാക്കളായ മുഖ്യമന്ത്രിയുടെയോ എംഎൽഎമാരുടെയോ മുഖം കാണാനല്ലെന്ന് ഹൈക്കോടതി . ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്. തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം Read More…
ഹൈക്കോടതി വിധി:നെട്ടിശ്ശേരി ക്ഷേത്ര പരിസരത്ത് പൂരം ആസ്വാദക സംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ആചാര അനുഷ്ഠാനത്തിന്റെയും, മതവിശ്വാസത്തിന്റെയും ഭാഗമായി കാലാന്തരങ്ങളായി നടത്തിവരുന്ന ആന എഴുന്നള്ളിപ്പുകൾക്കും, ചടങ്ങുകൾക്കും മറ്റും ബഹു. ഹൈക്കോടതി വിധിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുവാൻ നടപടിയെടുക്കണമെന്നും, പൂർവ്വികാചാരപ്രകാരം ആന എഴുന്നള്ളിപ്പുകളും, ചടങ്ങുകളും, പൂരങ്ങളും മറ്റും നിലനിർത്തുവാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നെട്ടിശ്ശേരി ക്ഷേത്ര പരിസരത്ത് പൂരം ആസ്വാദക സംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. നെട്ടിശ്ശേരി ക്ഷേത്ര ഉപദേശക സമിതി മുൻ വൈസ് പ്രസിഡന്റ് കെ.കെ.ഉണ്ണികൃഷ്ണൻ Read More…







