Kerala News

‘മെയ് ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം വിതരണം

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്തി. ‘മെയ് ദിന സമ്മാനം’ എന്ന തലക്കെട്ടിൽ ആണ് കെഎസ്ആര്‍ടിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടത്. 22,000-ത്തിലധികം ജീവനക്കാർക്ക് മെയ് 1-നോടെ 75.06 കോടി രൂപ ശമ്പളംകൈമാറിയതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. അവധിദിനമായ മെയ് 1-ന് തന്നെ ശമ്പളം വിതരണം ചെയ്യണമെന്ന നിർദേശത്തോടെ ഗതാഗത വകുപ്പ് ശമ്പളത്തുക മേയ് മാസത്തിന്റെ ആദ്യദിനത്തിന് മുമ്പ് തന്നെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. “മെയ് ദിനത്തിൽ കെഎസ്ആർടിസി Read More…

Kerala News

മുന്നാക്ക സമുദായ ക്ഷേമത്തിന് സർക്കാർ പ്രാധാന്യം നൽകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി സർക്കാർ ഈ വിഭാഗക്കാർക്ക് സാമൂഹ്യ നീതി ഉറപ്പാക്കി. സംസ്ഥാന  മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന ഭവന സമുന്നതി, മംഗല്യ സമുന്നതി പദ്ധതികളുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണം Read More…

Kerala News

ഗ്രാമപ്രദേശങ്ങളിലേക്കും മിനി ബസുകൾ: 503 പുതിയ റൂട്ടുകൾ

കൊച്ചി: ഗതാഗത സൗകര്യമില്ലാത്ത 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം നടത്തിയ ജനകീയ സദസിലൂടെ നിരവധി പുതിയ റൂട്ടുകൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലൈസൻസ് സംവിധാനം അടിസ്ഥാനമാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസുകൾ അനുവദിക്കും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഈ റൂട്ടുകളിൽ സർവീസ് നടത്തും. 25 ലക്ഷം രൂപ വരെയുള്ള ചെറുബസുകൾക്ക് പെർമിറ്റ് നൽകും. സ്ത്രീകൾ ഉൾപ്പെടെ Read More…

Kerala News

ഫയല്‍ നീക്കം വേഗത്തിലാക്കും; ഏകീകൃത കൗണ്ടര്‍ സംവിധാനം തുടങ്ങുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിനായി ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ഇനി മുതല്‍ ആര്‍ടിഒ പരിധി നോക്കാതെ അപേക്ഷകള്‍ തുല്യമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിനാല്‍ ഒരു ജില്ലയില്‍ നല്‍കിയ അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക. പുതിയ സംവിധാനത്തോടെ വകുപ്പില്‍ അഴിമതി ഇല്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഫയലുകള്‍ തുല്യമായി വിതരണം ചെയ്തതോടെ ഉദ്യോഗസ്ഥരുടെ Read More…

Kerala News

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക്  എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.  ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലിൽനിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ Read More…

Kerala News

റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴയേർപ്പെടുത്തണമെന്ന് കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇതിന് പൊലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിൽ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. “കാൽനട യാത്രക്കാരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടാണ് റോഡിൽ നടക്കുന്നത്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ Read More…

Kerala News

മംഗളവനം മുതൽ ദർബാർ ഹാൾ വരെ സൈലന്റ് സോൺ; വാഹന ഹോൺ നിരോധിക്കും

കൊച്ചി നഗരത്തിലെ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശം സൈലന്റ് സോൺ ആക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പിന് ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി, കലാലയങ്ങൾ, ജനറൽ ആശുപത്രി എന്നിവ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വാഹന ഹോൺ നിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും, വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ പമ്പുകളും Read More…

Kerala News

ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും:  മന്ത്രി കെ ബി ഗണേഷ് കുമാർ

 മോട്ടോർ വാഹന വകുപ്പിന്റെ 20 വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ  ആർസി ബുക്ക് പ്രിന്റ്   ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന Read More…

Kerala News

റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ടൂറിസത്തിന് മുതൽക്കൂട്ടാവും : മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വിനോദ സഞ്ചാരികൾക്ക് പുറംകാഴ്ചകൾ കണ്ടുള്ള യാത്രകൾ റോയൽ വ്യൂ ബസ് നൽകും. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഇത്തരം ബസുകൾ മൂന്നാറിലെ സഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമാണ്. മൂന്നാറിൽ സേവനം നടത്തുന്നതിനായി കെഎസ്ആർടിസി രൂപകല്പന ചെയ്ത റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനവും ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫും തിരുവനന്തപുരം സ്വിഫ്റ്റ് Read More…

Kerala News

പനയംപാടത്തും മറ്റ് ബ്ലാക്ക്‌സ്‌പോട്ടുകളിലും സുരക്ഷ വർധിപ്പിക്കാൻ ഉടൻ നടപടികൾ: മന്ത്രി കെ. ബി. ഗണേഷ്‌കുമാർ

ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും,  താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡർ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ തിരുവനതപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോൽഡർ പണി പൂർത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് Read More…