Kerala News

64-ാം സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ നാളെ തുടങ്ങും

തൃശ്ശൂർ: 117.5 പവൻ പൊൻകപ്പ് നാടുചുറ്റിത്തുടങ്ങി. പൊന്നിൻതിളക്കമുള്ള പതിനായിരം പ്രതീക്ഷകൾ തൃശ്ശൂർ റൗണ്ടിനുചുറ്റും വട്ടമിടാനാരംഭിച്ചു. ബുധനാഴ്ചമുതൽ സ്വർണനേട്ടത്തിനായി മാറ്റുരയ്ക്കാൻ തുടങ്ങും. ഇതോടെ കലയുടെ പൂരപ്പറമ്പായി തൃശ്ശൂർ മാറും. 18-ന് കലോത്സവം അവസാനിക്കുന്നതുവരെ കലയുടെ താളത്തിലൊഴുകും. എട്ടിടങ്ങളിലെ ആരവങ്ങളാണ് തിങ്കളാഴ്ച സ്വർണക്കപ്പ് വരവേറ്റത്. മേളഘോഷവും വർണബലൂണുകളുമുൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയായിരുന്നു എതിരേൽക്കൽ. ചാലക്കുടിയിൽ രാവിലെ ഒൻപതിന് തുടങ്ങിയ സ്വീകരണം വൈകീട്ട് മൂന്നിന് ചേലക്കരയിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച ആറിടങ്ങളിൽകൂടി സ്വീകരണം നടക്കും. രാവിലെ ഒൻപതിന് വടക്കാഞ്ചേരിയിൽ തുടക്കമിടും. ചൊവ്വാഴ്ച രാവിലെ മുതൽ Read More…

Kerala News

സംസ്ഥാന കലോത്സവം: സമ്മാനത്തുക കൂട്ടി; വർധന 1000-ത്തിൽനിന്ന് 1500-ലേക്ക്

പത്തനംതിട്ട: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. കഴിഞ്ഞവർഷംവരെ നൽകിവന്നിരുന്ന 1000 രൂപയിൽനിന്ന് 1500-ലേക്കാണ് വർധന. 12,000 കുട്ടികൾക്ക് ഒരു സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ലഭിക്കാറുണ്ട്. എ ഗ്രേഡ് നേടുന്നവർക്ക് ട്രോഫിയും സമ്മാനത്തുകയായ 1000 രൂപയുമാണ് നൽകിവന്നിരുന്നത്. സാംസ്‌കാരിക സ്‌കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്. കലാപ്രതിഭ, കലാതിലകം എന്നീ പദവികൾ നിർത്തലാക്കി ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയ 2006-ലെ എറണാകുളം കലോത്സവം മുതലാണ് സാംസ്‌കാരിക സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയത്. 5000 കുട്ടികൾ പങ്കെടുത്ത Read More…

Kerala News

യുവമോർച്ച സമരത്തിന്റെ വിജയം യുവജനോത്സവ വേദിക്ക് താമര എന്ന പേര് ഇടും

യുവമോർച്ച സമരത്തിന്റെ വിജയം യുവജനോത്സവ വേദിക്ക് താമര എന്ന പേര് ഇടും. യുവമോർച്ച ജില്ലാ അധ്യക്ഷൻ മനു പള്ളത്തും ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് എന്നിവർ ഇന്ന് ഉച്ചയ്ക്ക് 1 30 ന് നമോ ഭവനിൽ ( ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്) മാധ്യമ സുഹൃത്തുക്കളെ കാണുന്നു. എല്ലാ മാധ്യമ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

Kerala News

സ്കൂൾ കലോത്സവവേദികൾക്ക് പേര് നൽകിയതിൽ താമര ഒഴിവാക്കിയതിനെതിരെ യുവമോർച്ച പ്രതിഷേധം

സ്കൂൾ കലോത്സവവേദികൾക്ക് പുഷ്പങ്ങളുടെ പേരുകളാണ് ഇത്തവണ നൽകിയിട്ടുള്ളത്. അതിൽ താമര ഒഴിവാക്കിയതിനെതിരെയാണ് യുവമോർച്ച പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്‌കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ മീറ്റിങ് നടക്കുന്ന തൃശൂർ ടൗൺ ഹാളിലേക്ക് പ്രവർത്തകർ താമര പൂക്കളുമായി പ്രതിഷേധ പ്രകടനം നടത്തി. ഗേറ്റിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. യുവമോർച്ച തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ മനു പള്ളത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ദേശീയതയെ ഭയപ്പെടുന്ന സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത് താമരയുടെ പേര് ഒരു Read More…

Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ കലോത്സവം ജനുവരി 7 മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീകരണം. ഉത്സവ സീസണ്‍ ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകും എന്നതിനലാണ് തീയതി മാറ്റിയതെന്നാണ് സൂചന. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള Read More…

Kerala News

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 2026-ലെ 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന സ്‌കൂൾ കായികമേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിൽ തിരുവനന്തപുരത്തും നടക്കും. ടിടിഐ/പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യൽ സ്കൂൾ കലോത്സവം മലപ്പുറത്തും സംഘടിപ്പിക്കും. ശാസ്ത്രമേള പാലക്കാട് നടക്കും. എല്ലാ മേളകളും 2026 ജനുവരിയിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന Read More…

Kerala News

കേന്ദ്ര മന്ത്രി നേതൃത്വം നൽകിയ വിജയോത്സവം നടന്നു

തൃശ്ശൂർ MP ഇനിഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ ബഹു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ മുഴുവൻ സർഗ്ഗ പ്രതിഭകളെയും (A & B ഗ്രേഡ് നേടിയ ) സ്കൂളുകളേയും ആദരിച്ചു. രഘുനാഥ് സി. മേനോൻ സ്വാഗതം പറഞ്ഞ വിജയോത്സവ പരിപാടിയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ സന്നിഹിതനായിരുന്നു. കലോത്സവ സ്വർണ്ണക്കപ്പ് തൃശ്ശൂരിൽ എത്തിക്കാൻ നേതൃത്വം ജില്ലാ വിദ്യാഭ്യാസ വകുപ്പിന് Read More…

Kerala News

സംസ്ഥാന സ്കൂൾ കലോത്സവം – കലാപ്രതികളെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു

കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് നാടിന്റെ സ്നേഹാദരം സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു സംസ്ഥാന കലോത്സവത്തിൽ വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ Read More…

Kerala News

സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം”വിജയോത്സവം “

സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം “വിജയോത്സവം ” പരിപാടി 2025 ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ടൗൺഹാളിൽ വെച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് A ഗ്രേഡും B ഗ്രേഡും നേടിയ സർഗ്ഗ പ്രതിഭകളെ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കുന്നു.സംസ്ഥാന സംസ്കൃതോത്സവത്തിലും സംസ്ഥാന അറബിക് കലോത്സവത്തിലും പങ്കെടുത്തഎ ഗ്രേഡ് ബിഗിടും നേടിയ സർഗ്ഗപ്രതിഭുകളെയും കേന്ദ്രമന്ത്രി ആദരിക്കുന്നു. ഏകദേശം 900 ൽ അധികം വിദ്യാർത്ഥികൾ Read More…

Kerala News

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.