Kerala News

കേന്ദ്ര മന്ത്രി നേതൃത്വം നൽകിയ വിജയോത്സവം നടന്നു

തൃശ്ശൂർ MP ഇനിഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ ബഹു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ മുഴുവൻ സർഗ്ഗ പ്രതിഭകളെയും (A & B ഗ്രേഡ് നേടിയ ) സ്കൂളുകളേയും ആദരിച്ചു. രഘുനാഥ് സി. മേനോൻ സ്വാഗതം പറഞ്ഞ വിജയോത്സവ പരിപാടിയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ സന്നിഹിതനായിരുന്നു. കലോത്സവ സ്വർണ്ണക്കപ്പ് തൃശ്ശൂരിൽ എത്തിക്കാൻ നേതൃത്വം ജില്ലാ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ആദരം നൽകി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. അജിതാ കുമാരിയെ ആദരിച്ചു. കൂടാതെ DEO മാരായ Dr അൻസാർ , റഫീക് പറമ്പിൽ , ഷൈല എന്നിവരേയും 18 കലോൽസവ ഡിപ്പാർട്ട്മെൻ്റ് കൺവീനർമായും കേന്ദ്രമന്ത്രി ആദരിച്ചു. സംസ്ഥാന കലോത്സവത്തിലും , സംസ്കൃത അറബിക് കലോൽസവത്തിലും മുന്നിലെത്തിയ സ്കൂളുകളേയും ആദരിച്ചു. 900 ലധികം സർഗ്ഗ പ്രതിഭകൾക്കും വിഷു കൈനീട്ടവും മൊമെൻ്റേയും നൽകിയാണ് കേന്ദ്ര മന്ത്രി ആദരിച്ചത്. 2 മണിക്ക് ആരംഭിച്ച വിജയോൽസവ പരിപാടി 5.30 ന് അവസാന സർഗ്ഗ പ്രതിഭയ്ക്കും ട്രോഫി നൽകിയതിന് ശേഷമാണ് വേദി വിട്ടത്. പരിപാടിയ്ക്ക് C P വർഗ്ഗീസ് മാഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *