തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുകൾക്ക് തടയിടാൻ സംസ്ഥാന സർക്കാർ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചു. അനർഹർ ക്ഷേമ പെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിനെ തുടർന്നാണ് ഈ നടപടി. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്തും. വാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ പുനഃപരിശോധിക്കും. ആദ്യ ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാര്‍ക്ക് ഡാറ്റാബേസിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും. പരിശോധനയുടെ ഭാഗമായി ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതും പരിഗണനയിലാണ്. തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെ Read More…
Tag: welfare pension
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. Read More…
“ബിഎംഡബ്ല്യൂ കാറുള്ളവരും ക്ഷേമപെൻഷൻ വാങ്ങുന്നു: കോട്ടക്കൽ നഗരസഭയിലെ പെൻഷൻ ക്രമക്കേടിൽ അന്വേഷണം”
മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയതായി ധനവകുപ്പിന്റെ അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38 പേർ അനർഹരാണെന്ന് പരിശോധനാ വിഭാഗം കണ്ടെത്തി. ഈ ഗുണഭോക്താക്കളിൽ ചിലർക്കു ബിഎംഡബ്ല്യൂ പോലുള്ള ആഡംബര കാറുകളും വലിയ വീടുകളുമുണ്ടെന്ന് റിപ്പോർട്ട്. ചിലര്‍ ഭാര്യയും ഭര്‍ത്താവും അടക്കം സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്താശയോടു കൂടി മാത്രമേ ഇത്ര വലിയ ക്രമക്കേട് ഉണ്ടാകൂ എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. വില്ലേജ് ഓഫീസർമാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അനധികൃതമായി Read More…
ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണം: കെ.സുരേന്ദ്രൻ
പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് Read More…
ക്ഷേമ പെൻഷൻ കൈപ്പറ്റി 1458 സർക്കാർ ഉദ്യോഗസ്ഥർ; കോളജ് അധ്യാപകരും ഗസറ്റഡ് ഓഫീസർമാരും ഉൾപ്പെടുന്നു
തിരുവനന്തപുരം: പാവപ്പെട്ടവർക്കായി സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ 1458 സർക്കാർ ജീവനക്കാരെ കണ്ടെത്തി. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് വിവാദ വിവരങ്ങൾ പുറത്ത് വന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവര്‍ ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി കൈപ്പറ്റുന്നതായാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തയത് നേരത്തതെന്ന സര്‍ക്കാര്‍ അനര്‍ഹമായവര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് പരിശോധന നടത്തിയത്. പാലക്കാട്, തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജ് Read More…
കേരളപ്പിറവി ദിനത്തിൽ ഒരു ഗഡു പെൻഷൻ കൂടി: ബുധനാഴ്ച മുതൽ വിതരണം തുടങ്ങും
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഒക്ടോബർ 21നാണ് സർക്കാർ അവസാന ഗഡു പെൻഷൻ അനുവദിച്ചത്, അതിനുശേഷം രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു അനുവദിച്ചത്. ബുധനാഴ്ച മുതൽ തുക വിതരണം ചെയ്യാൻ തുടങ്ങും, 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ Read More…
ക്ഷേമ പെൻഷൻ അനുവദിച്ചു: ഈയാഴ്ച തന്നെ തുക കൈമാറുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതം പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ ആഴ്ചയിൽതന്നെ തുക കൈമാറും. 26.62 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക വെല്ലുവിളികളെ മറികടന്ന് പ്രതിമാസ ക്ഷേമപെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും, കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് മൂന്നു ഗഡു Read More…







