ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് Read More…
Tag: BJP
കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾ നേർന്നു
ബിജെപിയുടെ സ്നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യകഷൻ കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി ഫാദർ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. ഫാദറിന് ക്രിസ്തുമസ് ആശംസ നേർന്നും പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറിയും കേക്ക് സമ്മാനിച്ചുമാണ് അദ്ദേഹം ബിഷപ്പ്ഹൗസ് വിട്ടത്.ലോകം മുഴുവൻ ആവേശത്തോടെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ എല്ലാമലയാളികൾക്കും ആശംസ നേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു. ഡിസംബർ 20 മുതൽ 30വരെ ബിജെപി പ്രവർത്തകർ സ്നേഹയാത്ര നടത്തും. വിശ്വഹിന്ദുപരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഒരു പ്രവർത്തകർക്കും പാലക്കാട് സംഭവവുമായി ബന്ധമില്ല. ഇതിൽ Read More…
പ്രിയങ്കയുടേയും വിജയരാഘവൻ്റെയും മുന്നിലും പിന്നിലും വർഗീയ ശക്തികൾ: കെ.സുരേന്ദ്രൻ
പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ.വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വർഗീയ ശക്തികൾ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് വർഗീയ ശക്തികൾ ആണെന്നത് പുതിയ ഒരു കാര്യമല്ല. വിജയരാഘവന് ഇപ്പോൾ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാമെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും കേരളത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയരാഘവന്റെ പാർട്ടി പിഡിപിയുമായും ഐഎൻഎല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലർ ഫ്രണ്ടുമായും ജമാഅത്തെ Read More…
ഉന്നത വിദ്യാഭ്യാസം: കേരളത്തിന് 405 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് അംഗീകരിക്കുകയായിരുന്നു. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് വേഗത നൽകും. Read More…
നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ
കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. Read More…
രാഹുൽ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ
പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും രാജ്യത്തിനോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ ജനാധിപത്യ രീതിയിൽ സംവദിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസുകാർ കായികമായ രീതിയിൽ എതിരാളികളെ കീഴടക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം കണ്ടത്. ബിജെപിയുടെ സീനിയർ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുൽ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ എംപിക്കു വരെ വളരെ മോശം അനുഭവമാണ് രാഹുലിൽ നിന്നുണ്ടായത്. തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് Read More…
ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ അതിക്രമം: പൊലീസ് നിഷ്ക്രിയത്വത്തിന് പിന്നിൽ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ
ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ അതിക്രമത്തിൽ പൊലീസ് നിഷ്ക്രിയമാവാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറുടെ സുരക്ഷയിൽ വലിയ പാളിച്ചയാണുണ്ടായത്. പ്രതിഷേധം നടക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേരള സർവ്വകലാശാലാ പരിസരത്തുണ്ടായിരുന്നില്ല. പൊലീസ് സംഘർഷത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. എല്ലാം തണുത്ത ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഭരണഘടനാവിരുദ്ധ സമീപനത്തെ പിന്തുണയ്ക്കാത്തതിൻ്റെ പകയാണ് ഗവർണർക്കെതിരെ എസ്എഫ്ഐ അതിക്രമം. ഗവർണറെ തെരുവ് ഗുണ്ടകൾക്ക് മുമ്പിൽ നിർത്തുന്ന സമീപനമാണ് ആഭ്യന്തരവകുപ്പിൻ്റേത്. ഗവർണർ സംസ്ഥാനത്തിൻ്റെ ഭരണഘടനാ തലവനാണെന്ന കാര്യം Read More…
വന്യമൃഗ ആക്രമണം: സംസ്ഥാന സർക്കാർ പൂർണ പരാജയം: കെ.സുരേന്ദ്രൻ
വന്യമൃഗ ആക്രമണം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 692 പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആനയുടെ ആക്രമണത്തിൽ മാത്രം 115 പേർ കൊല്ലപ്പെട്ടു. ഇത്തരം മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയാണുള്ളത്. സോളാർ വേലികൾ എല്ലാം തകർന്ന് കിടക്കുകയാണ്. വലിയ അഴിമതിയാണ് ഇത്തരം പ്രവൃത്തികളിലെല്ലാം നടക്കുന്നത്. കോതമംഗലത്ത് എൽദോസ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. വനം വകുപ്പ് നൽകിയിരുന്ന Read More…
മെക്ക് 7: സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്ന്: കെ.സുരേന്ദ്രൻ
മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്നും സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. മലബാറിൽ 1,000 യൂണിറ്റുകളുള്ള വ്യായാമ കൂട്ടായ്മ നിയന്ത്രിക്കുന്നത് നിരോധിത ഭീകര സംഘടനയാണെന്ന് പറഞ്ഞത് ഭരിക്കുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. എന്നാൽ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് തീവ്രവാദ ശക്തികളെ സംരക്ഷിക്കുകയായിരുന്നു. മെക്ക് 7 നെ കുറിച്ച് പൊലീസും എടിഎസും അന്വേഷണം നടത്തണം. ഇത്രയും ആരോപണം ഉയർന്നിട്ടും Read More…
കേരളത്തിലെ ഉത്സവങ്ങളെ സംരക്ഷിക്കാൻ കേരള നിയമസഭയിൽ ഒരുമിച്ചൊരു നിയമം ഉണ്ടാക്കണംകെ സുരേന്ദ്രൻ
മദനി വിഷയം മുതൽ വഖഫ് നിയമ ഭേദഗതിയ്ക്കെതിരെ വരെ ഒരുമിച്ച് നിന്ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയവർ കേരളത്തിലെ ഉത്സവങ്ങളെ സംരക്ഷിക്കാൻ കേരള നിയമസഭയിൽ ഒരുമിച്ചൊരു നിയമം ഉണ്ടാക്കണമെന്ന് ശ്രീ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്സവങ്ങളെ സംരക്ഷിക്കാൻ ശബരിമല മോഡൽ സമരത്തിനിറങ്ങാൻ ബിജെപി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി തൃശ്ശൂർ തെക്കേ ഗോപുര നടയിൽ നടത്തിയ ഉത്സവ രക്ഷാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി Read More…







