Kerala News

സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് ദുരന്തത്തിന് മുൻപുള്ള എസ്ഡിആർഎഫ് ഫണ്ടിൻ്റെ കണക്കുകൾ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിൻ്റെ ഗുരുതരമായ കൃത്യവിലോപമാണ്. കൃത്യമായ കണക്കുകൾ ഹൈക്കോടതിയിൽ നൽകാതെ കേരളത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇന്നത്തെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാറിൻ്റെ കഴിവ് കേട് തെളിയിക്കുന്നതാണ്. വയനാടിന് കൂടുതൽ സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നാണ് കോടതി തന്നെ Read More…

Kerala News

മുസ്ലിം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു: കെ.സുരേന്ദ്രൻ

കൊച്ചി: സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായം ലീഗിൻ്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. വിഡി സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണ്. മുസ്ലിം ലീഗിലെ പിഎഫ്ഐ ലോബിയാണ് യുഡിഎഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. പാലക്കാട് പിഎഫ്ഐ പിന്തുണ ലഭിച്ചതിൻ്റെ കടപ്പാട് യുഡിഎഫിന് അവരോടുണ്ടാകുമെന്നുറപ്പാണ്. പ്രശ്ന പരിഹാരത്തിന് Read More…

Kerala News Politics

നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നു: കെ.സുരേന്ദ്രൻ

മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ Read More…

Kerala News Politics

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിൻ്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകൾ Read More…

Kerala News Politics

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

വൈദ്യൂതി ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളോടൊപ്പം കാര്‍ഷിക ഉപഭോക്താക്കളും വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്റെ തിക്തഫലം അനുഭവിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലമാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവന്നത്. വൈദ്യതി ബോര്‍ഡ് ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുന്നതിന് പകരം Read More…

Kerala News Politics

അമിത്ഷായുടെ മറുപടി; സംസ്ഥാന സർക്കാരും പ്രതിപക്ഷവും മാപ്പ് പറയണം: കെ.സുരേന്ദ്രൻ

വയനാട് കേന്ദ്രസഹായത്തിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് മാസം വൈകിയത് വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നൽകിയ മറുപടി പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. കേട്ടത് Read More…

Kerala News Politics

കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്. യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സർക്കാരുകൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ സ്ഥലം സർക്കാരിന് താത്പര്യമുള്ളവർക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവിൽ ഈ സ്ഥലത്തിൻ്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയൻ സർക്കാരിൻ്റെ അലംഭാവം Read More…

Kerala News Politics

സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: കെ.സുരേന്ദ്രൻ

മധു മുല്ലശ്ശേരി കെ.സുരേന്ദ്രനിൽ നിന്നും ബിജെപി അംഗത്വമെടുത്തു സംസ്ഥാന വ്യാപകമായി സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൻ്റെ ഭാഗമായാണ് മധു മുല്ലശ്ശേരി ബിജെപിയിലെത്തിയതെന്നും തിരുവനന്തപുരം മാരാർജി ഭവനിൽ മധുവിന് പാർട്ടി അംഗത്വം നൽകിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎം പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. പിണറായിയിൽ നിന്നും തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാർട്ടി Read More…

Death Kerala News

കെ സുരേന്ദ്രൻ അനുശോചിച്ചു

ബി. ജെ. പി മുൻ തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷനും മുതിർന്ന നേതാവുമായിരുന്ന ശ്രീ. ഇ. രഘുനന്ദന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അനുശോചിച്ചു. ബിജെപിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭാര്യ അഡ്വ. രമാരഘുനന്ദൻ മഹിളാമോർച്ചയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷയും പാർട്ടിയുടെ മുൻ സംസ്ഥാന ഉപാധ്യക്ഷയുമായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്കായി നാളെ തൃശ്ശൂർ മെഡിക്കൽകോളേജിനു നൽകുമെന്നതിൽ നിന്നും തന്നെ രഘുനന്ദന്റെ സാമൂഹിക പ്രതിബന്ധത വ്യക്തമാണ്.

Kerala News Politics

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാർലമെൻ്റിൽ Read More…