Court Kerala News

ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട് .

വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.കോർപ്പറേഷൻ അധികൃതർ വൈദുതി കുടിശ്ശിക അടക്കുവാൻ നോട്ടിസ് നല്കിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കുടിശ്ശികബിൽ റദ്ദ് ചെയ്യുവാനും യഥാർത്ഥവും കൃത്യവുമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിൽ നൽകുവാനും നഷ്ടപരിഹാരമായി 2000 രൂപ നല്കുവാനും വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് Read More…

Kerala News

വാർക്കയുടെ തകരാർ, വീട് അപകടാവസ്ഥയിൽ, ഉപഭോക്തൃകോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നല്കിയില്ല, വാറണ്ട് അയക്കുവാൻ ഉത്തരവ്.

ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം ഉത്തരവായതു്.വാർക്കയുടെ പണിക്ക് ശേഷം പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും വീട് ചോർന്നൊലിക്കുകയും ചെയ്തതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുവാൻ ഉപഭോക്തൃകോടതി വിധിക്കുകയായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് Read More…

Kerala News

നിക്ഷേപവുമായി മുങ്ങി, അര കോടി രൂപയും പലിശയും നൽകുവാൻ വിധി.

നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണർ തൃശൂർ വടൂക്കര സ്വദേശി ജോയ് .ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. ജിജു 5000000 രൂപയാണ് നിക്ഷേപിക്കുകയുണ്ടായത്. എന്നാൽ നിക്ഷേപസംഖ്യ വാഗ്ദാനം ചെയ്തതു് പോലെ പലിശസഹിതം തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ആകർഷകമായ പലിശ വാഗ്ദാനം Read More…

Kerala News

റൂഫ് ഷീൽഡിന് നിലവാരമില്ല, വിലയും നഷ്ടവും നൽകണം, നിർമ്മാതാവ് വിദേശത്താണെങ്കിൽ നഷ്ടം നൽകേണ്ടത് ഡിസ്ട്രിബ്യൂട്ടർ തന്നെ.

വീടിന് മുകളിൽ വിരിച്ച ടൈലുകളിൽ അടിക്കുവാനായി വാങ്ങിയ റൂഫ് ഷീൽഡിന് നിലവാരമില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് സ്വദേശി പൊന്നിലത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടാറ്റുള്ള ജെ.കെ. സ്പെഷ്യാലിറ്റി പ്രൊഡക്റ്റ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്.അബ്ദുൾ റഹ്മാൻ 29626 രൂപ 91 പൈസ നൽകിയാണ് റൂഫ് ഷീൽഡ് വാങ്ങുകയുണ്ടായതു്. മികച്ച ഗുണനിലവാരം പുലർത്തുന്നതും ടൈലുകളിൽ അടിച്ചാൽ ഏറെ നാൾ നിലനില്ക്കുന്നതെന്നും പറഞ്ഞാണ് വില്പന നടത്തിയതു്. എന്നാൽ ടൈലുകളിൽ അടിച്ചതു് ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു.പരാതിപ്പെട്ടിട്ടും Read More…

Kerala News

വീട് പണി പൂർത്തിയായിട്ടും, നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, കൂടുതൽ അടച്ച സംഖ്യ തിരികെ നൽകുവാനും നഷ്ടം 20000 രൂപ നൽകുവാനും വിധി.

വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക Read More…

Court Kerala News

കോഴ്സിന് ചേർത്തി കബളിപ്പിച്ചു, വിദ്യാർത്ഥിനിക്ക് ഫീസ് 20300 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.

കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർത്താമെന്ന് പറഞ്ഞാണ് 20300 രൂപ ഈടാക്കുകയുണ്ടായത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം നടക്കുകയുണ്ടായില്ല. പരാതിപ്പെട്ടപ്പോൾ ഹർജിക്കാരിയെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റാം എന്ന് ഉറപ്പു നൽകുകയായിരുന്നു. തുടർന്ന് അണ്ണാമലൈ Read More…

Court Kerala News

എയർ കണ്ടീഷണറിന് നിർമ്മാണത്തകരാർ, വില 21397 രൂപയും, നഷ്ടം 20000 രൂപയും നൽകുവാൻ വിധി.

എയർ കണ്ടീഷണറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയും നഷ്ടവും ചിലവും നൽകുവാൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്തു് പറമ്പിൽ ലിൻ്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടിൽ ബെർലി സെബാസ്റ്റ്യനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയൻസസ് ഉടമക്കെതിരെയും മുംബൈയിലെ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.ലിൻ്റോ ജോസ്, കിഡ്ണി ട്രാൻസ്പ്ലാൻ്റേഷന് വിധേയനായ ബെർലി സെബാസ്റ്റ്യന് വേണ്ടിയാണ് ഇപ്രകാരം എയർ കണ്ടീഷണർ വാങ്ങുകയുണ്ടായതു്. എയർ കണ്ടീഷണർ ഉപയോഗിച്ചുവരവെ Read More…

Kerala News

അഡ്വാൻസ് കൈപ്പറ്റി ഫർണിച്ചറുകൾ നൽകിയില്ല, ഡോക്ടർക്ക് 25000 രൂപയും പലിശയും നൽകുവാൻ വിധി.

അഡ്വാൻസ് തുക കൈപ്പറ്റി, ഫർണിച്ചറുകൾ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ സ്വദേശി അവനിക്കാട്ട് മനയിൽ ഡോ. നീലകണ്ഠൻ ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടക്കലിലെ സാജൂസ് റിയാ ഫർണിച്ചറിൻ്റെ ഉടമ ഷാജഹാനെതിരെ ഇപ്രകാരം വിധിയായതു്. നീലകണ്ഠന് അലമാര, കട്ടിൽ, കട്ടിലിൻ്റെ സൈഡ് ബോക്സ് എന്നിവ 85500 രൂപക്ക് പണിത് നൽകാമെന്നേറ്റാണ് 10000 രൂപ അഡ്വാൻസായി എതിർകക്ഷി കൈപ്പറ്റിയതു്. ഒരാഴ്ചക്കകം നിർമ്മിച്ച് നൽകാമെന്നേറ്റിരുന്നുവെങ്കിലും അപ്രകാരം പ്രവർത്തിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഉപഭോക്താവിൻ്റെ അന്തസ്സിനെ Read More…

Kerala News

കോവിഡ് ചികിത്സാക്ളെയിം നല്കിയില്ല, ഇൻഷുറൻസ് കമ്പനിയുടേത് ഗുരുതരവീഴ്ചയെന്ന് ഉപഭോക്തൃകോടതി, പരാതിക്കരിക്ക് 235000 രൂപയും പലിശയും നൽകുവാൻ വിധി.

കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.സൗമ്യ കൊറോണ രക്ഷക് പോളിസിയാണ് ചേരുകയുണ്ടായത്. സൗമ്യക്ക് കോവിഡ് ബാധിക്കുകയും തൃശൂർ ദയ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയാണുണ്ടായതു്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ക്ളെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി ഗുരുതരവീഴ്ചയെന്ന് വിലയിരുത്തിയ പ്രസിഡണ്ട് Read More…

Kerala News

നിക്ഷേപസംഖ്യ തിരികെ നല്കിയില്ല, വീട്ടമ്മക്ക് 49,55,000/- രൂപയും പലിശയും നല്കുവാൻ വിധി.

നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് നാല്പത്തിഒമ്പത് ലക്ഷത്തി അമ്പത്തിഅഞ്ചായിരം രൂപയും പലിശയും നൽകുവാൻ വിധി.മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിൻ്റെ, മാനേജിങ്ങ് പാർട്ണർ വടൂക്കരയിലുള്ള ജോയ്.ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.ബിജിമോൾ 4700000 രൂപയാണ് നിക്ഷേപിക്കുകയുണ്ടായത് .ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും നിക്ഷേപ സംഖ്യ തിരിച്ചുനൽകുകയും Read More…