വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്‍കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന ബില്ലുകളിലെ തുക അധികമെന്ന് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോൾ നിർമ്മാണതാരിഫിൽ തന്നെയാണ് ബില്ലുകൾ വരുന്നതെന്ന് വ്യക്തമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലാത്തതാകുന്നു.തുടർന്ന് ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.അപേക്ഷകൾ പരിഗണിക്കുക മാത്രമല്ല അതിനനുസരിച്ച് വൈദ്യുതിബോർഡ് പ്രവർത്തിക്കേണ്ടതുകൂടിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. താരിഫ് മാറ്റി നൽകാതിരുന്നത് വൈദ്യുതിബോർഡിൻ്റെ ഭാഗത്തുനിന്നുള്ള സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, ഹർജിക്കാരനിൽനിന്ന് കൂടുതലായി ഈടാക്കിയ ബിൽ തുകകൾ തിരിച്ചുനൽകുകയോ വരുംബില്ലുകളിലേക്ക് വരവ് വെക്കുകയോ ചെയ്യണമെന്നും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
സൗദി എം ഒ എച്ചിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷിക്കാം
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. സൗദി കമ്മീഷൻ ഫോർ Read More…
ഹേമ കമ്മിറ്റി മൊഴികളിൽ കേസെടുക്കരുതെന്ന് ഹര്‍ജി ; സുപ്രീംകോടതിയിൽ ഹര്‍ജി ഇന്ന് പരിഗണിക്കും
ഹേമ കമ്മിറ്റി മൊഴികളിൽ കേസെടുത്ത് അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിൽ ഫയൽ ചെയ്ത ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരള ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിൽ അടിയന്തരമായി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി ഹര്ജിക്കാരന് വേണ്ടി ഹാജരാകുമെന്നാണ് Read More…
കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
തൃശ്ശൂർ: കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി മനീഷ്കുമാറും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനിൽ നിന്നാണ് മെംബർഷിപ്പ് സ്വീകരിച്ചത്. ബിജെപി തരംഗത്തിൻ്റെ പ്രതിഫലനമാണ് നിരവധി പേർ ഇതിനോടകം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് Read More…