പ്രതിക്ക് 6 വര്‍ഷവും, 3 മാസവും കഠിനതടവും6500 രൂപ പിഴയും ശിക്ഷ മുന്‍വൈരാഗ്യം മൂലം അയല്‍വാസിയായ സെക്യൂരിറ്റി ജീവനക്കാരനെ റോഡില്‍ വെച്ച് അസഭ്യം പറയുകയും, ഉന്തിത്തള്ളിയിടുകയും, ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് ഗുരുതരപരിക്കേല്പിക്കുകയും, തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഭാര്യയെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വെളപ്പായ ദേശത്ത് കിഴക്കേപുരയ്ക്കല്‍ ശ്രീകുമാര്‍ (46 വയസ്സ്) എന്നവരെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം 3 മാസം കഠിനതടവിനും, 6500 രൂപ Read More…
Tag: court
മുക്കുപണ്ടം പണയം വെച്ച് 1,71295/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് ആളൂർ : താഴേക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കുണ്ടൂർ ശാഖയിൽ 24.01.2024 തിയ്യതി 24.100 ഗ്രാം തൂക്കം വരുന്ന ആഡ്യൻ മോഡൽ മുക്കുപണ്ടമാല പണയം വെച്ച് 111295/- രൂപയും, 04.05.2024 തിയ്യതി 12 ഗ്രാം മുത്തരഞ്ഞാൻ മോഡൽ മുക്കുപണ്ട അരഞ്ഞാൻ പണയം വെച്ച് 60000/- രൂപ അടക്കം മൊത്തം 1,71295/- രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിന് Read More…
പെരിഞ്ഞനത്ത് നിന്ന് രണ്ട് കാറുകൾ മോഷ്ടിച്ച കേസിൽ സ്റ്റേഷൻ റൗഡിയും അഞ്ച് വധശ്രമ കേസുകളടക്കം 21 ക്രിമിനൽക്കേസുകളിലെ പ്രതിയും കാപ്പ പ്രതിയുമായ ഡുഡു ഇജാസും കൂട്ടാളിയും റിമാന്റിലേക്ക്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം : പെരിഞ്ഞനം ഹണികോബ് തുണിക്കടയ്ക്ക് സമീപമുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മോഷ്ടിച്ച കേസിലെ പ്രതികളായ കൈപ്പമംഗലം ആശാരികയറ്റം സ്വദേശി ഡുഡു എന്ന് വിളിക്കുന്ന ഇജാസ് (27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് Read More…
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
അന്തിക്കാട് : അതിജീവിതയെ വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പാലക്കാട് അമ്പലപ്പാറ കടമ്പൂർ സ്വദേശി കല്ലിങ്ങൽ വീട്ടിൽ നിതിൻ ഗോകുൽ 24 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു.സി.എൽ, എ.എസ്.ഐ പ്രസാദ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് ആക്രമണം, സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്
കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും ഇരിങ്ങാലക്കുട : 15-09-2025 തിയ്യതി വൈകീട്ട് 05.00 മണിയോടെ കോണത്തുകുന്ന് ജനതാ കോർണർ സ്വദേശി ആലുക്കത്തറ വീട്ടിൽ പ്രകാശൻ 58 വയസ്സ് എന്നയാളുടെ ചേട്ടന്റെ മകൻ ഷാൻ ഓടിച്ച് വന്നിരുന്ന കാർ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിടുവാൻ ശ്രമിക്കുന്ന സമയത്ത് പ്രതികൾ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് ഷാനുമായി തർക്കം ആവുകയും പ്രതികൾ ഹെൽമെറ്റ് എടുത്ത് കാറിലേക്ക് Read More…
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്ക് വാറണ്ട്
ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂരുള്ള ഊർക്കോലിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമ, ഫ്രിഡ്ജിൻ്റെ വില 18,900 രൂപയും പുറമെ 10,000 രൂപയും നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമം വകുപ്പ് 72 പ്രകാരം എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് Read More…
സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതെ കബളിച്ചു,90,000 രൂപയും പലിശയും നൽകുവാൻ വിധി
സോളാർ സിസ്റ്റം സ്ഥാപിച്ചു നല്കാമെന്നേറ്റ് പണം ഈടാക്കി, കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് തുടിയൻ വീട്ടിൽ ജോയ് ആൻറണി ഫയൽ ചെയ്ത ഹർജിയിലാണ് കൊരട്ടി ചിറങ്ങരയിലുള്ള സൗര നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. ജോയ് ആൻ്റണി സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് സംബന്ധമായി എതിർകക്ഷിക്ക് 80,000 രൂപ നല്കിയിരുന്നു.15 ദിവസത്തിനുള്ളിൽ പണികൾ തീർക്കാമെന്നാണ് അറിയിച്ചിരുന്നതു്. 1,60,000 രൂപയാണ് മൊത്തം നിശ്ചയിച്ചിരുന്നത്. Read More…
കുറി നടത്തി, സംഖ്യ നൽകിയില്ല, നഷ്ടമടക്കം പതിനാറ് ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി
കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. സെയ്താവൻ, എതിർകക്ഷി സ്ഥാപനം തുടങ്ങിയ കുറികൾ കൃത്യമായി വെച്ചുവന്നിരുന്നു. ഓരോ കുറിയിലും 772500 രൂപ വീതം 1545000 രൂപ വെച്ചിട്ടുള്ളതാകുന്നു.പിന്നീട് കുറി കൃത്യമായി എതിർകക്ഷി സ്ഥാപനം നടത്തുകയുണ്ടായില്ല.കുറിപ്രകാരം അടച്ച സംഖ്യ തിരികെ നൽകുകയും ചെയ്തില്ല.തുടർന്ന് ഹർജി ഫയൽ Read More…
ഭാഗ്യനിധി നിക്ഷേപം, വാഗ്ദാനപ്രകാരം സംഖ്യ നൽകിയില്ല, നഷ്ടമടക്കം നൽകുവാൻ സഹകരണ ബാങ്കിനെതിരെ വിധി
ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെതിരെ ഇപ്രകാരം വിധിയായത്.നവീനയുടെ പേരിൽ ഭാഗ്യനിധി പദ്ധതി പ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ 80000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തത് പോലെ സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ Read More…
നിക്ഷേപം തിരികെ നല്കിയില്ല,അഞ്ച് ലക്ഷം രൂപയും പലിശയും നഷ്ടം 28000 രൂപയും നൽകുവാൻ വിധി
നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വാടാനപ്പിള്ളിയിലെ കണ്ടംചക്കി വീട്ടിൽ ജയമോഹൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊക്കാലയിലെ മലബാർ വികാസ് നിധി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.ജയമോഹൻ അഞ്ച് ലക്ഷം രൂപ വീതം എതിർകക്ഷി സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്.കാലാവധി കഴിഞ്ഞ്, നിരന്തരം ബന്ധപ്പെട്ടതിനെത്തുടർന്ന് അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകുകയുണ്ടായി. ബാക്കി അഞ്ച് ലക്ഷം രൂപ തിരികെ ലഭിക്കുകയുണ്ടായില്ല. തുടർന്ന് Read More…







