ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന കലശച്ചടങ്ങുകൾ നാളെ പൂർണതയിലെത്തും .നാളെയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം. രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാൽ കലശം അകത്തേക്ക് എഴുന്നളളിക്കും. തുടർന്ന് വലിയപാണി, ഉച്ചപൂജയ്ക്ക്സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകവും നടക്കും. ക്ഷേത്രചൈതന്യ വർധനയ്ക്കായി നടത്തുന്ന സഹസ്ര കലശച്ചടങ്ങുകളുടെ ഭാഗമായി ഇന്ന് ഗുരുവായുരപ്പന് തത്വകലശാഭിഷേകം നടന്നു. ശീവേലിക്കു ശേഷം നമസ്കാര മണ്ഡപത്തിൽ തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട്, തത്ത്വഹോമവും തത്ത്വകലശ പൂജയും നിർവഹിച്ചു. നാളെ സഹസ്രക ലശത്തിനായി കുത്തമ്പലത്തിൽ പട്ടുകൊണ്ട് വിതാനിച്ച് ആലവട്ടവും വെഞ്ചാമരവും Read More…
Tag: Guruvayur
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്: നാളെ തത്ത്വ കലശം
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ (ഫെബ്രുവരി 26 വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളി ക്കുടങ്ങൾ സജ്ജമാക്കി. കലശം എട്ടാം ദിവസമായ ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം. നാളെയും മറ്റന്നാളുംപുലർച്ചെ മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണമാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 26, 27 നും ദർശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി അതിവിശിഷ്ടമായ തത്വ കലശം, ബ്രഹ്മകലശം ചടങ്ങുകൾ നടക്കുന്നതിനാൽ ഫെബ്രുവരി 26, 27 തീയതികളിൽ പുലർച്ചെ 4 മുതൽ 11.30 മണിവരെ ദർശന നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. ഉത്സവകൊടിയേറ്റ് ദിവസമായ ഫെബ്രുവരി 28ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നാലമ്പലത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകുന്നതല്ല.
രാമൻ നമ്പൂതിരിയുടെ സസ്പെൻഷൻ: പ്രചാരണം വസ്തുതാവിരുദ്ധം, നടപടി ശാസനലംഘനത്തെ തുടർന്നെന്ന് കെ.പി. വിശ്വനാഥൻ
ഗുരുവായൂർ: കീഴ്ശാന്തി ശ്രീ രാമൻ നമ്പൂതിരിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ.പി. വിശ്വനാഥൻ വ്യക്തമാക്കി. ഭക്തരോടും ഭരണസമിതിയോടും അവഹേളനപരമായ പെരുമാറ്റവും ശാസനലംഘനവുമാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 20ന് നിർമ്മാല്യം തൊഴാനെത്തിയ ഭക്തർ കാത്തുനിൽക്കുമ്പോൾ ശ്രീകോവിൽ വാതിൽ ശക്തമായി അടച്ചതിനെ തുടർന്ന് ദർശനം ലഭിക്കാതെ ചിലർ മടങ്ങേണ്ടിവന്ന സംഭവം പരാതിക്ക് വഴിവെച്ചതായി വിശദീകരിച്ചു. ക്ഷേത്ര മാനേജരും സുരക്ഷാ ഓഫീസറും രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് Read More…
ഗുരുവായൂരിൽ ആയുർവ്വേദ സെമിനാർ
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആയുർവ്വേദ സെമിനാർ സംഘടിപ്പിച്ചു. നാരായണീയം ഹാളിൽ നടന്ന പരിപാടി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി ആശംസാപ്രസംഗം നടത്തി. സെമിനാറിൽ പ്രശസ്ത അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോട്ടക്കൽ ആയൂർവ്വേദ കോളേജിലെ പ്രൊഫസർ ഡോ. സുബിൻ വൈദ്യ മഠവും, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ Read More…
ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ; സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഊർജം
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13, വെള്ളിയാഴ്ച) നാരായണീയം ഹാളിൽ ആയൂർവ്വേദ സെമിനാർ സംഘടിപ്പിക്കുന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ആയൂർവ്വേദ ചികിത്സാ വിദഗ്ധരും അക്കാദമിക് പണ്ഡിതരും പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതം ആശംസിക്കും. സെമിനാറിൽ ഡോ. സുബിൻ വൈദ്യ മഠം (പ്രൊഫസർ, കോട്ടക്കൽ ആയൂർവ്വേദ കോളേജ്), ഡോ. മുത്തുലക്ഷ്മി (മുൻ Read More…
ഗുരുവായൂർ ഉത്സവം; വൈദ്യുത ദീപാലങ്കാര മത്സരം വീടുകളിലേക്കും:ഒന്നാം സമ്മാനം കാൽ ലക്ഷം രൂപ
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടത്തി വരുന്ന വൈദ്യുതാലങ്കാര മത്സരങ്ങൾ ഇത്തവണ ഭക്തരുടെ വീടുകളിലേക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായി കമനീയമായ ദീപാലങ്കാരങ്ങൾ ഒരുക്കുന്ന വീടുകൾക്ക് സമ്മാനം നൽകും. വൈദ്യുത ദീപാലങ്കാര സബ്ബ് കമ്മിറ്റി യോഗതീരുമാനമാണിത്. ക്ഷേത്രോത്സവം ഗുരുവായൂരിൻ്റെ മൊത്തം ആഘോഷമാക്കുന്നതിൻ്റെ ഭാഗമായി വീടുകളിൽ കൂടി വൈദ്യുതാലങ്കാര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനു യോഗം തീരുമാനിക്കുകയായിരുന്നു. സബ്ബ് കമ്മിറ്റി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി ഒന്നാം സമ്മാനം നേടുന്ന ഭവനങ്ങൾക്ക് 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000രൂപയും ട്രോഫിയും ലഭിക്കും. Read More…
ഗുരുവായൂർ ദേവസ്വം വൈദിക–സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്ന് മാസത്തെ പൂജാ പഠന കോഴ്‌സ്
ഗുരുവായൂർ ദേവസ്വം വൈദിക–സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്ന് മാസ ദൈർഘ്യമുള്ള പൂജാ പഠന കോഴ്‌സ് ആരംഭിക്കുന്നു. പൂജാ പഠനത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. ‘സൂക്തമുക്താവലി’ പൂജാ പഠന ക്ലാസുകൾ ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുന്നത്. കോഴ്‌സിന്റെ ഭാഗമായി വിഷ്ണുപൂജ, ഗണപതിഹോമം, ഭഗവത് സേവ തുടങ്ങിയ വിവിധ പൂജകൾ മന്ത്രാർത്ഥം ഗ്രഹിച്ച് ആചരിക്കാനുള്ള സമഗ്രപരിശീലനം നൽകും. ഇതോടൊപ്പം ഭാഗ്യസൂക്തം, സംവാദസൂക്തം, പുരുഷസൂക്തം, ശ്രീരുദ്രം, ചമകം തുടങ്ങിയ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കും. Read More…
പശ്ചിമബംഗാൾ ഗവർണ്ണർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെയായിരുന്നു ദർശനം. രാവിലെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേർന്ന ഗവർണ്ണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന്ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഡി.എ എം.രാധ ,ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണ്ണറെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പത്തിൽ പ്രവേശിച്ച ഗവർണ്ണർ ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു ദർശനം.
പൂജാപുഷ്പങ്ങൾക്കായി ഗുരുവായൂരിൽ ‘തെച്ചിപൂങ്കാവനം’ പദ്ധതി
ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമായ തെച്ചി പൂവും തുളസിയും ലഭ്യമാക്കുന്നതിനായി പുതിയ പൂന്തോട്ടം ഒരുക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേർന്നാണ് തെച്ചിയുംതുളസിയും നിറഞ്ഞ ‘തെച്ചി പൂങ്കാവനം’പൂന്തോട്ടം സജ്ജമാക്കിയത്. ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു തെച്ചിപൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ ദീപം പകർന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തെച്ചി പൂവിൻ്റെ ചെടി നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.കെ .എസ് ബാലഗോപാൽ Read More…










