ക്രിസ്മസും നവവത്സരവും ആഘോഷമാക്കുന്നതിനായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഗുണമേന്മയുള്ള വയറുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക, വയർ പ്ലഗ് സോക്കറ്റിൽ നേരിട്ട് കുത്തരുത്, മൊട്ടുസൂചി ഉപയോഗിച്ച് കണക്ഷൻ എടുക്കരുത്. എല്ലാ വയർ ജോയിന്റുകളും ശരിയായി ഇൻസുലേറ്റ് ചെയ്തിരിക്കണം, കൂടാതെ ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം എന്ന് കെഎസ്ഇബി മുന്നറിയിപ്പിൽ പറയുന്നു.
Tag: kseb
വൈദ്യുത ചാർജ് വർദ്ധന- മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം.
പട്ടിക്കാട്:- വൈദ്യുത ചാർജ് അനിയന്ത്രിതമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ചാക്കോച്ചന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഡിസിസി അംഗം കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക എഴുതിത്തള്ളുകയും സാധാരണക്കാരായ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സർക്കാർ അനുവർത്തിച്ചു പോരുന്നതെന്ന് കെ സി അഭിലാഷ് പറഞ്ഞു. സമസ്ത Read More…
കേരളത്തിൽ വൈദ്യുതി നിരക്ക് വീണ്ടും വർധിച്ചു; യൂണിറ്റിന് 16 പൈസയുടെ വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസ വർധിപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷം മുതൽ 12 പൈസയുടെ കൂടി വർധനവുണ്ടാകും. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎൽ വിഭാഗത്തിലും ഈ വർധന ബാധകമാകും. 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. നേരത്തെ 2017, 2019, 2022, 2023 എന്നീ വർഷങ്ങളിലും നിരക്ക് പരിഷ്കരണം നടത്തിയിരുന്നു. 151-200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു യൂണിറ്റിന് 20 പൈസ Read More…
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍
വൈദ്യൂതി ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളോടൊപ്പം കാര്‍ഷിക ഉപഭോക്താക്കളും വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്റെ തിക്തഫലം അനുഭവിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലമാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവന്നത്. വൈദ്യതി ബോര്‍ഡ് ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുന്നതിന് പകരം Read More…
24 മണിക്കൂറിനകം വൈദ്യുതി കണക്ഷൻ: ഇനി കാത്തിരിപ്പ് വേണ്ട
കൊച്ചി: വൈദ്യുതി കണക്ഷനായി ഇനി കാത്തിരിക്കേണ്ടതില്ല. അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം. എ. പ്രവീൺ അറിയിച്ചു. ഡിസംബർ 1 മുതൽ ഈ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും. മധ്യമേഖല വൈദ്യുതി ബോർഡിന്റെ കീഴിലുള്ള തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായി പദ്ധതി നടപ്പാക്കുന്നു. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ 235 സെക്ഷൻ ഓഫീസുകളിൽ പൂർത്തിയാക്കിയതായി ബോർഡ് അറിയിച്ചു. പാക്കേജ് കണക്ഷൻ എന്ന പേരിൽ ഉപഭോക്താക്കൾക്ക് www.kseb.in Read More…
“രണ്ട് എൽഇഡി ബൾബ് വാങ്ങിയാൽ ഒന്ന് സൗജന്യം”; കെഎസ്ഇബിയുടെ ഓഫർ
തിരുവനന്തപുരം: കെഎസ്ഇബി ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചു. രണ്ട് എൽഇഡി ബൾബ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൂന്നാമത്തെ ബൾബ് സൗജന്യമായി ലഭിക്കും. ബിപിഎൽ കുടുംബങ്ങൾ, അങ്കണവാടികൾ, സർക്കാർ ആശുപത്രികൾ, എന്നിവയ്ക്ക് ബൾബുകൾ പൂർണമായും സൗജന്യമായി ലഭിക്കും. പുതുതായി ഗാർഹിക വൈദ്യുതി കണക്ഷൻ വാങ്ങുന്നവർക്ക് രണ്ട് എൽഇഡി ബൾബ് സൗജന്യമായി ലഭിക്കും. 6.89 ലക്ഷം ഉപഭോക്താക്കൾ ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.17 കോടി ബൾബുകളിൽ 1.15 കോടി ബൾബുകൾ ഇതിനകം വിതരണം Read More…
നിലവിലെ വൈദ്യുതി നിരക്ക് നവംബർ 30 വരെ തുടരും: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി നിരക്ക് നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. കെഎസ്ഇബി സമർപ്പിച്ച നിരക്ക് വർധനയുള്ള അപേക്ഷയുടെ തെളിവെടുപ്പ് നടപടികൾ കമ്മീഷൻ പൂർത്തിയാക്കിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് വ്യക്തമാക്കി. കമ്മീഷന്റെ അന്തിമ തീരുമാനത്തിലേക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ അപേക്ഷയിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ, വേനൽക്കാലത്തെ ഉയർന്ന ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അധിക ചിലവുകൾ പരിഗണിക്കുന്നതാണ്.
സംസ്ഥാനത്ത് പ്രതിമാസ വൈദ്യുതി ബിൽ വരുന്നു: ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് ചെയ്യാം
കേരളത്തിലെ വൈദ്യുതി ബില്ലിംഗ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. പ്രതിമാസ വൈദ്യുതി ബിൽ സംവിധാനം നടപ്പാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥിരീകരിച്ചു. പുതിയ സംവിധാനം മുഖേന ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഉപയോഗിച്ച് സ്വയം മീറ്റർ റീഡിങ് നടത്താനാകും, ഇത് മീറ്റർ റീഡിങ് ജീവനക്കാരുടെ ആവശ്യം കുറയ്ക്കും. ആദ്യ ഘട്ടം: വൻകിട ഉപഭോക്താക്കളിൽ ആദ്യഘട്ടത്തിൽ പ്രയോഗിച്ച ശേഷം എല്ലാ ഉപഭോക്താക്കളെയും പ്രതിമാസ ബില്ലിംഗ് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.. സർചാർജ് തുടരും: വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് തുടരുമെന്നും Read More…








