രജിസ്ട്രേഷന്‍ ഡിസംബര്‍ 10 വരെ വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂഡെല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്‍പങ്ങള്‍ ചര്‍ച്ച ചെയ്യുക. മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിന്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതില്‍ വിജയികളാവുന്നവര്‍ക്ക് തുടര്‍ന്നു ബ്ലോഗ്, ഉപന്യാസ Read More…
Tag: PM modi
ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ Read More…
ജന്ജാതീയ ഗൗരവ് ദിനം നവംബർ 15ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രമുഖ ഗോത്ര നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ഭഗവാൻ ബിര്സ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജന്ജാതീയ ഗൗരവ് ദിനമായി രാജ്യത്ത് ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്ഷത്തെ ദേശീയ ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഗ്രോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയായ ‘ധർത്തി ആബ ജന്ജാതിയ ഗ്രാമ ഉത്കർഷ് അഭിയാൻ’ (DAJGUA) ആയും മോദി രാജ്യത്തിനു സമർപ്പിക്കും. 100ലധികം ജില്ലകളിൽ നിന്ന് ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പ്രധാനമന്ത്രി ഈ അവസരം ഉപയോഗിക്കും. കേരളത്തിൽ Read More…
ഇന്ത്യ-മാലദ്വീപ് സൗഹൃദത്തിന് പുതുശക്തി: ഡൽഹിയിൽ മുയിസുവിന് ഉജ്ജ്വല സ്വീകരണം
ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന് ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മുയിസു, രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം, ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ഉന്നതതല പ്രതിനിധികളുമായും ഉഭയകക്ഷി ചർച്ചകൾക്കായി മുയിസു പങ്കെടുക്കും. ഇന്ത്യ-മാലദ്വീപ് ബന്ധം വീണ്ടും ശക്തിപ്പെടുന്നുവെന്നും, ഇത് ഭാവിയിൽ കൂടുതൽ വാണിജ്യ-സാഹചാര്യ Read More…
‘ഇടതുപക്ഷത്തിന്റെ തിളക്കം, മികച്ച പാർലമെന്റേറിയൻ’; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, മോദി യെച്ചൂരിയെ മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പൊതുവേദികളിൽ എന്നും സ്മരിക്കപ്പെടും എന്ന് പറഞ്ഞു. ‘യെച്ചൂരിയുടെ വിയോഗം ദുഃഖകരമാണ്. അദ്ദേഹം രാഷ്ട്രീയരംഗത്ത് വിപുലമായ ബന്ധങ്ങൾ നിലനിർത്തിയ നേതാവായിരുന്നു. ഈ ദുഃഖനിമിഷത്തിൽ എന്റെ ചിന്തകൾ യെച്ചൂരിയുടെ കുടുംബത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമൊപ്പമാണ്’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
സുപ്രീംകോടതി@75: സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യയുടെ 75 വർഷം കൂടുതൽ പക്വതയിലേക്ക്
ന്യൂഡൽഹി: സുപ്രീംകോടതി 75 വർഷം പിന്നിടുന്ന സ്മരണയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീംകോടതിയുടെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും 75 വർഷത്തെ യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “സുപ്രീംകോടതി 75 വർഷം പിന്നിട്ടത് ഒരു സാധാരണഘടനയല്ല, ഇത് ജനാധിപത്യ ഇന്ത്യയുടെ പക്വതയുടെ തെളിവാണ്,” എന്നും, “ഭാരതത്തെ ജനങ്ങൾ സുപ്രീംകോടതിയിലും, നീതിന്യായ വ്യവസ്ഥയിലും എന്നും വിശ്വസിച്ചു,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ജുഡീഷ്യറിയുടെ ദേശീയ Read More…
കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം; അഞ്ച് പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്‌ഷ്യം വെച്ച് അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഇന്ന് ഓൺലൈൻ വഴി തറക്കല്ലിട്ടു. അതിൽ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം നാല് പദ്ധതികളും, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്മുടക്കുള്ള ഫിഷിങ് ഹാർബർ പദ്ധതിയും ഉൾപ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്പരം പുതിയ തൊഴിലുകൾ Read More…








