Kerala News

NDA സംസ്ഥാന ലീഗൽ ശില്പ ശാല ബിജെപി മേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു

NDA സംസ്ഥാന ലീഗൽ ശില്പ ശാല ബിജെപി മേഖലാ ജനറൽ സെക്രട്ടറി അഡ്വ..രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ ജെ. ആർ പത്മകുമാർ അധ്യക്ഷത വഹിച്ചു. 140 നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത് .കൺവീനർ അഡ്വ.ആർ.വി.ശ്രീജിത്ത് .അഡ്വ. സാങ്കേത് ഗുപ്ത, അഡ്വ. മോഹിത് സബ് ലോക്, എന്നിവർ ക്ലാസ്സെടുത്തു. മുൻ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബെ, ബിജെപി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് .കോ. കൺവിനർ അഡ്വ. ടി.പി. പ്രേംകുമാർ, അഡ്വ. ഐക്ക അനിൽ. അഡ്വ.എൻ Read More…

Kerala News

എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ

ദേവസ്വം കമ്മീഷണർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു ഗുരുവായൂർ ദേവസ്വത്തിൻ്റെ 16മത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടു ക്കുറിശ്ശി സ്വദേശിയും മുൻ എം എൽ എ യുമായ എ വി ഗോപിനാഥ് ചുമതലയേറ്റു.ഡോ.വി.കെ.വിജയൻ , വി ജി രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിൽ എ.വി.ഗോപിനാഥ്, എം യു ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ ഇന്നലെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തേകാലോടെ തെക്കേ നടയിലെ വൈഷ്ണവം ആഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ Read More…

Kerala News

തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി

മാർച്ച് നാലിന് തിരുവനന്തപുരത്ത് ചേർന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണസമിതി യോഗ തീരുമാനപ്രകാരം പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കുകളിൽ ഇളവു വരുത്തി. 12 വയസിന് മുകളിലുള്ള മുതിർന്നവർക്ക് പ്രവേശന ടിക്കറ്റിന് 70 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ള നിരക്ക്.അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും Read More…

Kerala News

ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ ‘സത്യപ്രതിജ്ഞ നാളെ

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ശ്രീ. എ വി ഗോപിനാഥ് , ശ്രീമതി.എ യു ഷിനിജ എന്നിവരുടെ സത്യപ്രതിജ്ഞ മാർച്ച് 8 ഞായറാഴ്ചരാവിലെ 10.15ന് നടക്കും. വൈഷ്ണവം ആഡിറ്റോറിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം ജി രാജമാണിക്കം ഐഎഎസ് പങ്കെടുക്കും. നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് അദ്ദേഹം Read More…

Kerala News

പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു; ദ്വീപ് നിവാസികൾക്ക് സ്വപ്നസാക്ഷാത്കാരം

ആലപ്പുഴ: വർഷങ്ങളായുള്ള ദ്വീപ് നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പളം പാലം നാടിന് സമർപ്പിച്ചു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഏകദേശം 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ആലപ്പുഴ ജില്ലയിലെ അരുക്കൂട്ടി പഞ്ചായത്തെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1155 മീറ്റർ നീളമുള്ള പാലത്തിന് 27 സ്പാനുകളുണ്ടെന്നും കായലിലെ ജലഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പ്രത്യേക ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതകളും ഒരുക്കിയിട്ടുള്ളത് നാട്ടുകാരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. Read More…

Kerala News

സ്വകാര്യാശുപത്രി നഴ്‌സുമാർക്ക് ശമ്പളവർധനവ്; മിനിമം വേതനം പരിഷ്‌കരിച്ച് കരട് വിജ്ഞാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ നിർദേശപ്രകാരം നഴ്‌സുമാർക്ക് ലഭിക്കേണ്ട മിനിമം വേതനം ₹25,450 മുതൽ ₹30,880 വരെയായിരിക്കും. ഈ തീരുമാനം ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുഎന്‍എയുടെ നേതൃത്വത്തിൽ മാർച്ച് 4-ന് സെക്രട്ടേറിയറ്റിനു മുൻപിൽ നഴ്‌സുമാർ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയിരുന്നു. ആയിരക്കണക്കിന് നഴ്‌സുമാർ പങ്കെടുത്ത സമരത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ മിനിമം വേതനം സംബന്ധിച്ച് സർക്കാർ Read More…

Business Kerala News

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന് 1840 രൂപ വര്‍ധിച്ച് വീണ്ടും ₹1,20,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് പവന് ₹1,20,000 കടന്നു. ഇന്ന് ഒറ്റയടിക്ക് ₹1840 രൂപയാണ് പവന് വില ഉയര്‍ന്നത്. ഗ്രാമിന് ₹230 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ₹15,000 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുത്തനെ ഉയര്‍ന്നത്. ഈ മാസം ഒന്നിന് സ്വര്‍ണവില ₹1,26,920 ആയിരുന്നു, അത് ഈ മാസത്തിലെ ഉയര്‍ന്ന നിരക്കുമാണ്. തുടര്‍ന്ന് ആറു ദിവസത്തിനിടെ ₹8,000ല്‍പ്പരം ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ആഗോള Read More…

Kerala News

കെ.ജി.ഒ.എഫ് സംസ്ഥാന വനിതാ കൺവെൻഷൻ തൃശ്ശൂരിൽ; വനിതാദിനാചരണം സംഘടിപ്പിക്കും

തൃശ്ശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്.) സംസ്ഥാന വനിതാ കമ്മിറ്റിയുടെ സംസ്ഥാന വനിതാ കൺവെൻഷനും വനിതാദിനാചരണവും ഞായറാഴ്ച തൃശ്ശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ മുഖ്യാതിഥിയാകും മുഖ്യാതിഥിയായി പങ്കെടുക്കും. വനിതാ ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും മുൻനിർത്തി നടക്കുന്ന സമ്മേളനത്തിൽ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എ സ്. Read More…

Kerala News

സിവിൽ സർവീസ് പരീക്ഷയിൽ 133-ാം റാങ്ക്: ഡോ. വി.സി. ശ്രീലക്ഷ്മിയെ അഖില കേരള എഴുത്തച്ഛൻ സമാജം അഭിനന്ദിച്ചു

ചേറ്റുപുഴ വട്ടപ്പിള്ളിയിലെ ലേറ്റ് ചന്ദ്രന്റെയും സുരജയുടെയും മകളായ ഡോ. വി.സി. ശ്രീലക്ഷ്മി സിവിൽ സർവീസ് പരീക്ഷയിൽ ആൾ ഇന്ത്യ തലത്തിൽ 133-ാം റാങ്ക് നേടിയതിനെ തുടർന്ന് അഖില കേരള എഴുത്തച്ഛൻ സമാജം അഭിനന്ദിച്ചു. കഠിനാധ്വാനവും ആത്മവിശ്വാസവും ചേർന്ന പരിശ്രമത്തിലൂടെയാണ് ശ്രീലക്ഷ്മി ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചതെന്നും ഇത് യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും സമാജം നേതാക്കൾ പറഞ്ഞു. സമാജം പ്രസിഡന്റ് പി.ആർ. സുരേഷ്, സെക്രട്ടറി വി.എ. രവീന്ദ്രൻ എന്നിവർ അഭിനന്ദന സന്ദേശം അറിയിച്ചു. എം.എ. കൃഷ്ണനുണ്ണി, സി.എൻ. സജീവൻ, Read More…

Kerala News

നരുവാംമൂടിൽ നിന്ന് സിവിൽ സർവീസിലേക്ക്: 57-ാം റാങ്കോടെ ശ്രീജ ജെ. എസ്.; ദാരിദ്ര്യത്തെ മറികടന്ന സ്വപ്നവിജയം

തിരുവനന്തപുരം ജില്ലയിലെ നരുവാംമൂട് എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യ മുഴുവൻ അഭിമാനത്തോടെ പറയുന്ന പേരായി മാറിയിരിക്കുകയാണ് ശ്രീജ ജെ. എസ്. ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി ശ്രീജ തന്റെ വലിയ സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ നടന്നു തുടങ്ങി. സാധാരണ കുടുംബത്തിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ വിജയം ഇന്ന് പലർക്കും പ്രചോദനമാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിച്ച ശ്രീജയ്ക്ക് ഇന്റർനാഷണൽ റിലേഷൻസ് ഒരു പഠനവിഷയം മാത്രമല്ലായിരുന്നു; അത് അവളുടെ സ്വപ്നവും പാഷനും Read More…