Education Kerala News

ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.

Kerala News Politics

നെൽകർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം: സി കൃഷ്ണകുമാർ

പാലക്കാട് : നെല്ല് സംഭരണം വൈകുന്നതും സംഭരണ വില വർധിപ്പിക്കാത്തതും അടക്കം വിവിധ പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന പാലക്കാട്ടെ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.ഇടുക്കി, വയനാട് പാക്കേജ് പോലെ പാലക്കാട്ടെ കർഷകരുടെ പ്രശ്നങ്ങൾ നേരിടാനുതകുന്ന പാക്കേജ് ആണ് ആവശ്യം. കേന്ദ്രം സംഭരണ വില കൂട്ടുമ്പോഴും ആനുപാതികമായി കുറക്കുന്ന സംസ്ഥാന നീക്കം അപലപനീയമാണ്. കേന്ദ്ര വിഹിതം നേരിട്ട് കർഷകർക്ക് ലഭിക്കുകയെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കാനായി ഇടപെടുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് Read More…

Kerala News Politics

വികസനം ചർച്ചയാക്കി പിരായിരിയിൽ സ്ഥാനാർത്ഥി പര്യടനം

പാലക്കാട്: നഗരസഭയിലും, പിരായിരി പഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം. രാവിലെ 7.30 ഓടെ നഗര സഭയിലെ ശ്രീരാം കോളനി, പ്രശാന്ത് നഗർ, അംബികാ പുരം എന്നിവിടങ്ങളിലാണ് ഭവന സന്ദർശനം നടന്നത്. പിന്നീട് കോടതിയിലെത്തിയ സ്ഥാനാർത്ഥി അഭിഭാഷകരോടും, കോടതി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉടനീളം സ്ഥാനാർത്ഥി സംബന്ധിച്ചു.ഉച്ച തിരിഞ്ഞ് വികസനവും കുടിവെള്ള പ്രശ്നവും ചർച്ചയാക്കി പിരായിരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി Read More…

Kerala News Politics

കേരളത്തിലുള്ളത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരും അതിന് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷവും: കെ. സുരേന്ദ്രന്‍

പാലക്കാട്:കര്‍ഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച ട്രാക്ടര്‍ റാലി സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലില്‍ നിന്നാരംഭിച്ച റാലി കര്‍ഷകനും സിനിമതാരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ 27 ലക്ഷം കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയിലൂടെ സഹായം ലഭിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടിലാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വര്‍ഷവും നെല്ലിന്റെ സംഭരണവില Read More…

Kerala News Politics

ഭരണഘടന സംരക്ഷിക്കണമെന്ന് പറയുന്നവർ മുനമ്പത്തെ കണ്ടില്ലെന്ന് നടിക്കുന്നു: മന്ത്രി ജോർജ്ജ് കുര്യൻ

പാലക്കാട്: ഭരണഘടനയെപ്പറ്റി ഓർക്കുമ്പോൾ മുനമ്പത്തെ കുറിച്ച് ഓർക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. എല്ലാ ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കണമെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നവർ മുനമ്പത്തെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.മുനമ്പത്തിൻ്റെ കാര്യത്തിൽ ഭരണഘടനയില്ലെയെന്നും മന്ത്രി ചോദിച്ചു. മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് എപ്പോഴും നിൽക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രചരണാർത്ഥം എൻ.ഡി.എ തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയായിരുന്നു Read More…

Kerala News Politics

മുനമ്പത്തേത് നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരം; സി. കൃഷ്ണകുമാർ

മുനമ്പം/ പാലക്കാട് :പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം പോലെ കിരാതമായ നിയമങ്ങൾക്ക് ഐക്യ കണ്ഠേന പ്രമേയം പാസാക്കാൻ നിയമ സഭയെ അനുവദിക്കില്ലെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരമാണ് മുനമ്പത്ത് നടക്കുന്നത്. കേവലം മുനമ്പത്തെ മാത്രം പ്രശ്നമായി വഖഫ് അധിനിവേശത്തെ കാണാൻ കഴിയില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.വഖഫ് അധിനിവേശത്തിനെതിരെ റിലെ സത്യഗ്രഹ സമരം നടത്തുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യവുമായി മുനമ്പത്തെ സമര പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. മുനമ്പം നിവാസികളുടെ നാവായി താൻ Read More…

Kerala News Politics

പത്തനംതിട്ട ഡീൽ: പാലക്കാട്ടുകാർ തിരിച്ചറിയും: കെ.സുരേന്ദ്രൻ

പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയുമെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിൻ്റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു. ഇൻഡി മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ Read More…

Kerala News Politics

പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകും; സി കൃഷ്ണകുമാർ

നഗരസഭയിൽ ആവേശമായി എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പര്യടനം പാലക്കാട്: പാലക്കാടിൻ്റെ വികസന കാര്യത്തിൽ ഇടത് വലത് മുന്നണികളെ വെല്ലുവിളിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.25 വർഷം തുടർച്ചയായി ഭരിച്ചപ്പോഴും നഗരസഭക്ക് വേണ്ടി ഒരു പദ്ധതി നൽകാൻ കോൺഗ്രസ്സിന് കഴിഞ്ഞിരുന്നില്ല.മലമ്പുഴയിൽ നിന്ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിട്ടും കാര്യമായ പദ്ധതികൾ കൊണ്ട് വരാനായില്ല.മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി പദ്ധതികൾ പാലക്കാടിന് ലഭിച്ചതായും സ്ഥാനാർത്ഥി പറഞ്ഞു.പര്യടനത്തിൻ്റെ ഭാഗമായുള്ള റോഡ് Read More…

Kerala News Politics

കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി യാഥാര്‍ത്ഥ്യമാക്കും: സി കൃഷ്ണകുമാര്‍

പാലക്കാട്: കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു.ഈ ആവശ്യം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലക്കാട് നഗര സഭ പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ കാലതാമസമില്ലാതെ സ്ഥിരം വേദി സജ്ജമാക്കാന്‍ കഴിയും. പാലക്കാട് നിന്ന് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണനയില്‍ ഇക്കാര്യമുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കല്‍പാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി.കാശിയില്‍ പാതി കല്‍പ്പാതിയെന്നാണ് പറയാറ് . പ്രധാന Read More…

Kerala News Politics

കാർഷിക പ്രശ്നങ്ങളും, കുടിവെള്ള ക്ഷാമവും ചർച്ചയാക്കി എൻ ഡി. എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം

പാലക്കാട്: പിരായിരി പഞ്ചായത്തിലെ വലിയമ്മക്കാവിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രഭാത പര്യടനം ആരംഭിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മാലിന്യ സംസ്കരണത്തിനും ഇവിടെ പദ്ധതികൾ ഇല്ലെന്നും ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെല്ലാം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതായും സ്ഥാനാർത്ഥി പറഞ്ഞു. നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പാലക്കാട് നഗരസഭയിൽ അമൃത് പദ്ധതിക്ക് കീഴിൽ നടപ്പാക്കിയതിന് സമാനമായ രീതിയിൽ ശുദ്ധജല വിതരണ പദ്ധതി കൊണ്ട് വരുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി പിരായിരി പഞ്ചായത്തിലെ കുന്നംകുളങ്ങര അമ്പലപറമ്പ്, നെഹ്റു കോളനി, Read More…