Kerala News Politics

കാർഷിക പ്രശ്നങ്ങളും, കുടിവെള്ള ക്ഷാമവും ചർച്ചയാക്കി എൻ ഡി. എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം

പാലക്കാട്: പിരായിരി പഞ്ചായത്തിലെ വലിയമ്മക്കാവിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രഭാത പര്യടനം ആരംഭിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മാലിന്യ സംസ്കരണത്തിനും ഇവിടെ പദ്ധതികൾ ഇല്ലെന്നും ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെല്ലാം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതായും സ്ഥാനാർത്ഥി പറഞ്ഞു. നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പാലക്കാട് നഗരസഭയിൽ അമൃത് പദ്ധതിക്ക് കീഴിൽ നടപ്പാക്കിയതിന് സമാനമായ രീതിയിൽ ശുദ്ധജല വിതരണ പദ്ധതി കൊണ്ട് വരുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി പിരായിരി പഞ്ചായത്തിലെ കുന്നംകുളങ്ങര അമ്പലപറമ്പ്, നെഹ്റു കോളനി, ഗംഗാ നഗർ എന്നിവിടങ്ങളിലും, പിരായിരി ടൗണിലും സ്ഥാനാർത്ഥി എത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പിരായിരി പഞ്ചായത്ത് ഓഫീസിലെത്തിയ സ്ഥാനാർത്ഥി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി എ ഗംഗാധരൻ,ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ,മണ്ഡലം പ്രസിഡൻറ് വിജേഷ് കെ, ജന. സെക്രട്ടറി രാജു, ട്രഷറർ രാജേഷ്, സെക്രട്ടറി മോഹൻദാസ്, വാർഡ് മെമ്പറും മണ്ഡലം വൈസ് പ്രസിഡൻറുമായ വിനീത, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻറ് സുദേവൻ, വൈസ് പ്രസിഡൻ്റ് ഗിരീഷ്, ഏരിയാ ജനറൽ സെക്രട്ടറി സന്ദീപ്, തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

വൈകുന്നേരത്തെ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായുള്ള റോഡ് ഷോ ശേഖരിപുരത്ത് നിന്നാണ് ആരംഭിച്ചത്.പാലക്കാടിൻ്റെ സമഗ്ര വികസനത്തിനും കർഷകരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിനും എൻ.ഡി.എ ജയിക്കണമെന്ന് സ്ഥാനാർത്ഥി സി. കൃഷ്ണ കുമാർ പറഞ്ഞു.കേന്ദ്ര സർക്കാർ എല്ലാ വർഷവും നെല്ലിൻ്റെ സംഭരണ വില വർധിപ്പിക്കുമ്പോഴും സംസ്ഥാനത്ത് സംഭരണ വില കുറക്കുന്നു.23 രൂപ സംഭരണ വില കേന്ദ്രം നിശ്ചയിക്കുമ്പോൾ സംസ്ഥാനത്ത് സംഭരണ വില എത്രയെന്നതിൽ ഇപ്പോഴും തീരുമാനം ഇല്ലാത്ത സ്ഥിതിയാണ്.19 രൂപക്ക് വരെ സ്വകാര്യ അരി മില്ലുകൾക്ക് നെല്ല് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.ഇത്രയും രൂക്ഷമായ കാർഷിക പ്രതിസന്ധി ഉണ്ടായിട്ടും അത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.ഒബിസി മോർച്ച സംസ്ഥാന പ്രസിഡൻറ് എൻ.പി. രാധാകൃഷ്ണൻ, നഗരസഭാ ചെയർ പേഴ്സൺ പ്രമീള ശശിധരൻ,ജില്ലാ കമ്മിറ്റി അംഗം സുന്ദരേശൻ, ജില്ലാ സെക്രട്ടറി സ്മിതേഷ്,തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.പ്രിയദർശനി നഗർ, മാട്ടു മന്ത, കാളിപ്പാറ, മുരുഗണി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ റോഡ് ഷോയ്ക്ക് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *