മലപ്പുറം – നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (75.23%) ചെറിയ വര്‍ധനവാണെങ്കിലും, സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്ങാണ് ഇത്തവണ നിലമ്പൂരില്‍ ഉണ്ടായത്. മഴയെയും അവഗണിച്ച് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത് ഇക്കുറിയുള്ള പങ്കാളിത്തം ഉയരുന്നതിനും കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71.28%, അതേ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ 61.46% പോളിങ് മാത്രമേ നിലമ്പൂരില്‍ ഉണ്ടായിരുന്നുള്ളൂ. ആകെ വോട്ടര്‍മാര്‍ 2,32,381. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് Read More…
Tag: election
നിലമ്പൂരില്‍ അഞ്ചു വരെ 70.76 ശതമാനം; പോളിങ്, വോട്ടെടുപ്പിനിടെ ചുങ്കത്തറയില്‍ സംഘര്‍ഷം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചു വരെ 70.76 ശതമാനം പോളിങ് . രാവിലെ മഴയെ തുടര്‍ന്ന് പോളിങ് ശതമാനം അല്‍പം മന്ദഗതിയിലായെങ്കിലും ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടര്‍മാരുടെ നിര നീണ്ടു. ഈ നിലയില്‍ പോളിങ് പോയാല്‍ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടന്നേക്കും. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു. സംഘര്‍ഷം. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ Read More…
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതൽ നീണ്ട ക്യൂ; എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടു രേഖപ്പെടുത്തി
മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചുനിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി Read More…
വത്തിക്കാനില്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പ് നാളെ ആരംഭിക്കും; കര്‍ദിനാള്‍മാര്‍ ഇന്ന് യോഗം ചേരും
വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് നാളെ ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി, ഇന്ന് വത്തിക്കാനില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന പ്രധാന യോഗം ചേരും. ഇന്നലെ നടന്ന യോഗത്തില്‍ വോട്ടവകാശമുള്ള 132 പേര്‍ അടക്കം, 179 കര്‍ദിനാള്‍മാരാണ് പങ്കെടുത്തത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. ഈ കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലേക്ക് പുകക്കുഴലും, ബാലറ്റുകള്‍ കത്തിക്കുന്നതിന് സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. മാര്‍പാപ്പയെ Read More…
തിരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. ഡൽഹിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാർ ആണ് ഈ ആശയം അവതരിപ്പിച്ചത്. Read More…
28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24 തിങ്കളാഴ്ച
സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. Read More…
ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തിന് ശേഷം എഎപിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറ്റം നേടിയതായി വ്യക്തമായി. എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവരൊക്കെ ഇപ്പോഴും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ Read More…
31 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന്
സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്. തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. വോട്ടു ചെയ്യുന്നവരുടെ ഇടതു Read More…
തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ
ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന Read More…
തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്
തൃശ്ശൂര്‍ ജില്ലയിലെ എം 34 കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 41 ചേരമാന്‍ മസ്ജിദ് കൗണ്‍സില്‍, ജി 07 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 03 പൂശിപള്ളി വാര്‍ഡ്, ജി 44 നാട്ടിക ഗ്രാമപഞ്ചായത്തിലെ 09 ഗോഖലെ വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. നാമനിര്‍ദ്ദേശപത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 23 ന് നടക്കും. ഡിസംബര്‍ 10 ന് വോട്ടെടുപ്പും, ഡിസംബര്‍ 11 ന് ഫലപ്രഖ്യാപനവും നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.






