കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ് കിറ്റ് കൊടുത്ത് വോട്ട് നേടാൻ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു. യു ഡി എഫ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ കേ സേടുത്ത് അന്വേഷണം നടത്തണമെന്നും നവ്യഹരിദാസ് ആവശ്യപ്പെട്ടു. ആങ്ങളുടേയും പെങ്ങളുടേയും ഫോട്ടോ പതിച്ച കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പരാജയഭീതി മൂലമാണ് കോൺഗ്രസിന്റെ കേന്ദ്ര Read More…
Tag: NDA
കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി യാഥാര്‍ത്ഥ്യമാക്കും: സി കൃഷ്ണകുമാര്‍
പാലക്കാട്: കല്‍പ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു.ഈ ആവശ്യം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലക്കാട് നഗര സഭ പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ കാലതാമസമില്ലാതെ സ്ഥിരം വേദി സജ്ജമാക്കാന്‍ കഴിയും. പാലക്കാട് നിന്ന് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണനയില്‍ ഇക്കാര്യമുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കല്‍പാത്തി രഥോത്സവ കൊടിയേറ്റ ചടങ്ങില്‍ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി.കാശിയില്‍ പാതി കല്‍പ്പാതിയെന്നാണ് പറയാറ് . പ്രധാന Read More…
നവ്യ ഹരിദാസ് ജയിച്ചാല്‍ കേന്ദ്രമന്ത്രി : വി.കെ.സജീവന്‍
തിരുവമ്പാടി: അടുത്ത അഞ്ച് വര്‍ഷവും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് നവ്യഹരിദാസ് വിജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവൻ പറഞ്ഞു.ആനക്കാംപ്പൊയിലിൽ നടന്ന NDA തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലയിലും വികസിക്കുമ്പോൾ വയനാട് എന്ത് കൊണ്ട് പുറകോട്ട് പോയി എന്ന് ചിന്തിക്കണം. വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന് ശേഷം Read More…
കാർഷിക പ്രശ്നങ്ങളും, കുടിവെള്ള ക്ഷാമവും ചർച്ചയാക്കി എൻ ഡി. എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം
പാലക്കാട്: പിരായിരി പഞ്ചായത്തിലെ വലിയമ്മക്കാവിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പ്രഭാത പര്യടനം ആരംഭിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മാലിന്യ സംസ്കരണത്തിനും ഇവിടെ പദ്ധതികൾ ഇല്ലെന്നും ഇത്തരം അടിസ്ഥാന പ്രശ്നങ്ങളെല്ലാം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതായും സ്ഥാനാർത്ഥി പറഞ്ഞു. നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പാലക്കാട് നഗരസഭയിൽ അമൃത് പദ്ധതിക്ക് കീഴിൽ നടപ്പാക്കിയതിന് സമാനമായ രീതിയിൽ ശുദ്ധജല വിതരണ പദ്ധതി കൊണ്ട് വരുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി പിരായിരി പഞ്ചായത്തിലെ കുന്നംകുളങ്ങര അമ്പലപറമ്പ്, നെഹ്റു കോളനി, Read More…
വാഹന പ്രചാരണവും, കുടുംബയോഗങ്ങളുമായി കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്
കൽപ്പറ്റ /നിലമ്പൂർ : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസ്. വാഹന പ്രചാരണങ്ങളിലും, കുടുംബ യോഗങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്. പൊതു യോഗങ്ങളിലും, കുടുംബയോഗങ്ങളിലും വയനാട്ടിലെ വികസനപ്രശ്നങ്ങൾ തന്നെയാണ് പ്രധാന വിഷയം. ഗോത്ര സമൂഹത്തിന്റെ പ്രശ്നങ്ങളും, വയനാട്ടിലെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖലകളിലെ പ്രശ്നങ്ങൾ ഉന്നയിച്ചുമാണ് വോട്ടർമാരുടെ മുന്നിലേക്ക് സ്ഥാനാർത്ഥി എത്തുന്നത്. രാഹുലിനെയും, പ്രിയങ്കയെയും കടന്നാക്രമിച്ചു കൊണ്ടാണ് പൊതുയോഗങ്ങളിലെ സംസാരം. ഇന്നലെ നിലമ്പൂർ Read More…
പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷനേതാവ് ഉറപ്പിച്ചു: പികെ കൃഷ്ണദാസ്
പാലക്കാട്ടെ ബിജെപിയുടെ വിജയം പ്രതിപക്ഷ നേതാവ് പോലും ഉറപ്പിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതിഅംഗം പികെ കൃഷ്ണദാസ്. മുനമ്പം സംഭവം ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി സർക്കാർ സൃഷ്ടിച്ചതാണെന്നാണ് സതീശൻ പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേയുള്ളൂവെന്നാണ് പ്രതിപക്ഷം പോലും സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാട് തിരുനല്ലിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സെക്രടറി അനിൽ ആൻറണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ശശി അദ്ധ്യഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു.
പാലക്കാടിൻ്റെ വികസനത്തിന് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യം: രാജീവ് ചന്ദ്രശേഖർ
പാലക്കാടിൻ്റെ സമഗ്ര വികസനത്തിന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ വിജയം അനിവാര്യമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും കോൺഗ്രസും ഇടത് സർക്കാരും ജനങ്ങൾക്ക് നിഷേധിച്ചതുമായ പദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിക്കണമെന്ന് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 2021-ൽ ഇന്ത്യയിലെ തന്നെ ഏറെ വിശ്വാസ്യതയുള്ള മെട്രോമാൻ ശ്രീ. ഇ.ശ്രീധരൻ ജി ഇവിടെ മത്സരിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ അന്ന് നമുക്ക് Read More…
വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനായി പ്രചാരണത്തിനിറങ്ങി അൽഫോൺസ് കണ്ണന്താനം
തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. തിരുവമ്പാടി ഫെറോന ചർച്ച് വികാരി ഫാദർ തോമസ് നാഗപറമ്പിൽ , അൽഫോൻസാ കോളേജ് പ്രിൻസിപ്പാളും സീറോ മലബാർ സഭ വക്താവുമായ ഡോക്ടർ ചാക്കോ കാളാംപറമ്പിൽ, കോടഞ്ചേരി പള്ളി വികാരി ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ, നെല്ലിപ്പൊയിൽ പള്ളി വികാരി ഫാദർ അനൂപ് തോമസ്, Read More…
വികസന സംവാദത്തിന് പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് നവ്യ ഹരിദാസ്
ബത്തേരി : വയനാട്ടിലെ വികസന പ്രശ്നങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻ ഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് . വയനാട് റെയിൽ പാത, മെഡിക്കൽ കോളേജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രി യാത്രാ നിരോധനം , വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക വദ്ര ചെയ്യുന്നതെന്നും, ഈ Read More…
എയിംസ് പാലക്കാട് കൊണ്ട് വരും; സി. കൃഷ്ണകുമാർ
കൽപ്പാത്തിയിൽ ഗൃഹ സമ്പർക്കവുമായി സ്ഥാനാർത്ഥി പാലക്കാട്:നിയമസഭാംഗമായാൽ പാലക്കാട് എയിംസ് കൊണ്ട് വരുമെന്ന് എൻ.ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. പേരിന് മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ് . മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടി തൃശൂരോ , കോയമ്പത്തൂരോ പോകേണ്ട സ്ഥിതിയിലാണ് പാവപ്പെട്ട ജനങ്ങൾ. ഈ സാഹചര്യം മാറണം. കേരളത്തിന് എയിംസ് അനുവദിക്കാനും അത് പാലക്കാട് കൊണ്ട് വരാനും എൻ.ഡി. എ ജയിച്ചാൽ സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. Read More…











