Kerala News Politics

തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന: ബി.ജെ.പി

പുൽപ്പള്ളി: കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൻ്റെ ഇരയായി ജയിലിലായ തങ്കച്ചൻ്റെ വീട് ബി ജെ പി ജില്ലാ പ്രസിഡണ്ടും നേതാക്കളും സന്ദർശിച്ചു കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകി. തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പ്രശാന്ത് മലവയൽ ആരോപിച്ചു.കർണാടകയിൽ നിന്ന് മദ്യം വാങ്ങിയതും കൊണ്ടുവന്നതും അന്വേഷിക്കാതെയാണ് പോലിസ് തങ്കച്ചനെ പ്രതിയാക്കിയതും പ്രഥമവിവരങ്ങൾ തയ്യാറാക്കിയതും. ഗ്രൂപ്പ് പോരിൻ്റെ ഇരയായ തങ്കച്ചൻ്റെ വീട്ടിൽ സ്ഫോടക വസ്തുക്കൾ കൊണ്ടു വെച്ചത് സമഗ്രമായി അന്വേഷിക്കണം പെട്ടെന്ന് ജാമ്യം കിട്ടാതിരിക്കാനും, കുടുംബത്തെ മാനസീകമായി തകർക്കാനുമാണ് ഇത്തരം Read More…

Kerala News

പുലിക്കളിക്ക് കേന്ദ്രസർക്കാരിന്റെ ആദ്യ ധനസഹായം; ബോർഡുകൾ നീക്കിയതിനെതിരെ തൃശ്ശൂരിൽ ബിജെപി പ്രതിഷേധം

തൃശൂർ: പുലിക്കളിയുടെ ചരിത്രത്തിൽ ആദ്യമായി തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ഡി പി പി എച്ച് സ്കീമിന്റെ ഭാഗമായി ഓരോ സംഘത്തിനും മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത് തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക “ഓണസമ്മാനം” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ മുഖേനയും ഓരോ സംഘങ്ങൾക്കും ഒരു ലക്ഷം രൂപ Read More…

Kerala News

ലാലിസ്ഗ്രൂപ്പിന്റെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ധിച്ചതിൽ നിയമപോരാട്ടാവുമായി മുന്നോട്ടുപോകുന്ന ലാലീസ് ഗ്രൂപ്പ്‌ ഉടമ കെ പി ഔസേപ്പിനെ സന്ദർശിച്ചു ബിജെപി ജില്ലാ നേതൃത്വം

ലാലിസ്ഗ്രൂപ്പിന്റെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ധിച്ചതിൽ നിയമപോരാട്ടാവുമായി മുന്നോട്ടുപോകുന്ന ലാലീസ് ഗ്രൂപ്പ്‌ ഉടമ കെ പി ഔസേപ്പിനെ സന്ദർശിച്ചു ബിജെപി ജില്ലാ നേതൃത്വം. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത് നിയമപോരട്ടത്തിനു എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടി ആയ ശ്രീ സുരേഷ് ഗോപി ഫോണിൽ കെപി ഔസേപ്പ് മായി സംസാരിച്ചു നിയമപരമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി Read More…

Kerala News

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ഓരോ സംഘത്തിനും3 ലക്ഷം രൂപ വീതമാണ്അനുവദിച്ചത് പുലിക്കളിയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ പുലിക്കളിക്ക് കേന്ദ്രത്തിൽ ധനസഹായം ലഭിക്കുന്നു.ടൂറിസം മന്ത്രാലയത്തിന്റെ ഡി പി പിഎച്ച്സ്കീമിൽ ഉൾപ്പെടുത്തി ഓരോ സംഘങ്ങൾക്കും 3 ലക്ഷം രൂപ വീതമാണ് അനുവദിച്ചതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ​ഗോപി കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.കൂടാതെ തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ, പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന Read More…

Kerala News

ചുരത്തിന് ബദൽ പാത അത്യാവശ്യമാണ്: ബി.ജെ.പി

കൽപ്പറ്റ: കഴിഞ്ഞ ദിവസം ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് വയനാട് പൂർണ്ണമായി ഒറ്റപ്പെട്ട സ്ഥിതിയിലായി. വയനാട് കളക്ടർ ഉടൻ തുറക്കുമെന്നുള്ള വാഗ്ദാനം സ്ഥലം സന്ദർശിച്ച് നൽകിയതൊഴിച്ചാൽ കോഴിക്കോട് ജില്ലയുടെ ഭാഗമായ താമരശ്ശേരി ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണ്. ഗതാഗതം പുനസ്ഥാപിക്കാനോ, യദാർത്ഥ പ്രശ്നം മനസ്സിലാക്കാനോ തയ്യാറാകാത്ത ഉദ്യോഗസ്ഥൻമാരുടെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. വയനാട്ടിൽ Read More…

Kerala News

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ്‌ കരുതേണ്ട: കെ സുരേന്ദ്രൻ

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ്‌ കരുതേണ്ടെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റിപ്പോർട്ടർ ചാനലിന്റെ തൃശൂർ ബ്യുറോക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ്‌ അതിക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന്റെ യുവ എംഎൽഎ നടത്തിയ പീഡന പരമ്പരയെ കുറിച്ച് വാർത്ത കൊടുത്തതിനാണ് ഈ അക്രമം എന്നത് ഞെട്ടിക്കുന്നതാണ്. ഭരണഘടന, ജനാധിപത്യം എന്നൊക്കെ നിരന്തരം പറയുന്ന രാഹുൽ ഗാന്ധി കേരളത്തിൽ കോൺഗ്രസ്‌ നടത്തുന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് മറുപടി പറയണം. പീഡനം നടത്തുന്നതും അവരെ സംരക്ഷിക്കുന്നതും മാദ്ധ്യമങ്ങളെ Read More…

Kerala News Politics

കൊള്ളയടിച്ച പണം തിരിച്ചെത്തിയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരും: ബി.ജെ.പി

തൊണ്ടർനാട്: തൊഴിലുറപ്പ് പദ്ധതിയിൽ തൊണ്ടർനാട് സി.പിഎമ്മിന്റെ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വൻ അഴിമതിയ്ക്കെതിരെ പ്രക്ഷോ ഭങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സാധാരണക്കാരന് കിട്ടേണ്ട തൊഴിലുറപ്പ് പദ്ധതി അനുസരിച്ചുള്ള കോടിക്കണക്കിന് രൂപ കൊള്ളയടിച്ച ഉദ്യോഗസ്ഥരും ഭരണ സമിതിയും പണം പഞ്ചായത്തിൽ തിരിച്ചെത്തിയ്ക്കുന്നത് വരെ പഞ്ചായത്തിലെ ബി.ജെ.പി മെമ്പർമാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുമെന്ന് അദ്ധേഹം പറഞ്ഞു. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. Read More…

Kerala News

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ കേരള -വയനാട് വിരോധികളായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ പ്രിയങ്ക ഗാന്ധി എം.പി. ഇടപെടണം: ബി.ജെ.പി

NH 766 ലെ രാത്രിയാത്രാ നിരോധനം മറയാക്കി ഓണാഘോഷം പൂർണ്ണമായി തകർക്കാൻ വേണ്ടിയുള്ള അസൂത്രിത ശ്രമങ്ങൾ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് ഗവൺമെൻ്റ് നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആരോപിച്ചു. കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് വന്ന സ്ഥിതിക്ക് ഇത് ഏറ്റവും കൂടുൽ ബാധിക്കാൻ പോകുന്നത് വയനാട് ജില്ലയേയാണ്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര നിരോധനമുള്ള ബന്ദിപ്പൂർ Read More…

Kerala News Politics

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണം: ബി ജെ പി

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയമസഭാംഗത്വം എത്രയും വേഗം രാജിവെയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സ്ത്രീകളെ ചൂഷണം ചെയ്യുകയെന്നത് കോൺഗ്രസിന്റെ ഡി എൻ എ ആണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. ചൂഷണവും അഴിമതിയും കുടുംബവാഴ്ചയും കോൺഗ്രസിന്റെ പതിവു രീതിയാണ്. ഇന്ന് രാഹുൽ ചെയ്തത് മുമ്പ് മറ്റു പല കോൺഗ്രസ് നേതാക്കളും ചെയ്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരമാണത്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് അവരുടെ ആഭ്യന്തര Read More…

Kerala News Politics

അയ്യപ്പഭക്ത സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യം: രാജീവ് ചന്ദ്രശേഖർ

തൃശൂർ: അയ്യപ്പഭക്ത സംഗമത്തിൽ ഡി എം കെ നേതാവും സനാതനധർമ്മ വിരോധിയുമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ ഭക്തരേയും ശബരിമലയിലെ വിശ്വാസങ്ങളേയും തകർക്കാൻ നോക്കിയ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്ത സംഗമം നടത്തുന്നത് പ്രഹസനമാണെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇൻഡി സഖ്യകക്ഷികളായ സിപിഎമ്മും ഡിഎംകെയും ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുക എന്നത് വലിയൊരു വിരോധാഭാസമാണ്. Read More…