തൃശൂരിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ ‘വികസിത തൃശൂർ മാനിഫെസ്റ്റോ’ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഡൽഹിയിൽ മൂന്ന് നിർണ്ണായക മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. തൃശൂരിന്റെ വികസനരേഖയ്ക്ക് കേന്ദ്രതലത്തിൽ മുൻതൂക്കം നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചു. ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായ നിർമ്മല സീതാരാമന് മാനിഫെസ്റ്റോ സമർപ്പിച്ചു. തൃശൂരിലെ അടിസ്ഥാന സൗകര്യ വികസനം, സംരംഭകത്വം, സമഗ്ര വികസന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ കേന്ദ്ര ഫണ്ടും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുന്നതിൽ ഈ മന്ത്രാലയത്തിന്റെ പങ്ക് നിർണ്ണായകമാണ്. Read More…
Tag: thrissur
തൃശ്ശിവപേരൂർ വികസന പൂരംവികസന രേഖ പ്രകാശനം
എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ വികസനരേഖ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി പ്രകാശനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോക്കബ് അധ്യക്ഷത വഹിച്ചു. വികസനരേഖ വീഡിയോ പ്രകാശനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ശ്രീമതി ശോഭ സുരേന്ദ്രൻ, എം ടി രമേശ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ, Read More…
തൃശൂരില്‍ മേയര്‍ സ്ഥാനാര്‍ഥിയായി ഡോ. ആതിരയ്ക്ക് പകരം എം. ശ്രീവിദ്യ
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാര്‍ഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ആര്‍എസ്എസ് മുന്‍ കാര്യവാഹക് ജി മഹാദേവന്റെ മകളാണ് ശ്രീവിദ്യ. കഴിഞ്ഞ ടേമില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനായ Read More…
എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ
തൃശൂർ കോർപറേഷൻ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.ബീഹാർ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ട് ചോരിയെന്ന് പറയുന്ന പ്രതിപക്ഷം വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ് ഐ ആറിനെ എതിർക്കുന്നത് വിചിത്രമാണ്. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ബി ജെ പി തദ്ദേശസ്ഥാപനങ്ങളിൽ Read More…
കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കോർപ്പറേഷന്റെ മുമ്പിൽ വായ മൂടികെട്ടി പ്രതിഷേധം നടത്തി
പ്രതിഷേധ സമരത്തിൽ കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് AG രാജേഷ് അധ്യക്ഷത വഹിച്ചു സിറ്റി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കർഷക സമൂഹം ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കർഷകർക്ക് മോഹന വാഗ്ദാനം നൽകി അവരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്നും കർഷകരുടെ ഒപ്പം അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ബിജെപി ഉണ്ടാവുമെന്നും ജസ്റ്റിൻ ജേക്കബ് Read More…
പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന ഇടങ്ങളാണ് മൃഗശാലകള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബന്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് Read More…
രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
തൃശൂര്‍: രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്, കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 336 ഏക്കറില്‍ 80 Read More…
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 28) അവധി
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
“നെല്ല് സംഭരണം ഉടൻ ആരംഭിക്കണം; കർഷകരുടെ ദുരിതത്തിന് അറുതി വേണം” — തൃശ്ശൂരിൽ കർഷകമോർച്ച മാർച്ച്
നെല്ലിന്റെ സംഭരണം ഉടൻ ആരംഭിക്കുക, നെൽ കർഷകരുടെ ദുരിതത്തിന് അറുതി വരുത്തുക, കൃഷിയെയും കർഷകരെയും നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തൃശ്ശൂർ സിറ്റി ജില്ലാ കർഷകമോർച്ചയുടെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റ് മാർച്ച് നടത്തി. കർഷകമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് എ ജി രാജേഷ് അധ്യക്ഷത വഹിച്ച മാർച്ച് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാജീ രാഘവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ഇന്ന് കർഷകരുടെ കണ്ണീരു വീണ് കുതിരുകയാണ്. പിണറായി Read More…
തൃശ്ശൂർ മേയർ എം കെ വർഗീസ് ബിജെപിയിലേക്ക് സൂചന നൽകി സുരേഷ് ഗോപി
തൃശ്ശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായി മന്ത്രി നടത്തുന്ന ഗ്രാമങ്ങളിലെ കലുങ്ക് സംവാദത്തിലും നഗരങ്ങളിലെ എസ് ജി കോഫി ടൈംസിലുമാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഞായറാഴ്ച തൃശ്ശൂർ നഗരത്തിൽ നടത്തിയ കോഫി ടൈംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് Read More…











