Kerala News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വന് ജയത്തിന് ശേഷം ആദ്യ സന്ദര്‍ശനം

സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന് ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്. ഇന്ന് പ്രിയങ്ക മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും. നാളെ വയനാട് ജില്ലയിലൂടെയുള്ള പര്യടനമാണ് പദ്ധതിയിലുളളത്. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ Read More…

Kerala News

പ്രിയങ്ക ഗാന്ധി വയനാടിന്റെ പുതിയ എംപി: ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

ന്യൂഡൽഹി: വയനാടിന്റെ ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. പാര്‍ലമെന്റിലെത്തിയ പ്രിയങ്കയെ ഇന്ത്യ മുന്നണി നേതാക്കൾ സാദരം വരവേറ്റു. വയനാട്ടിൽ നിന്ന് 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക, കേരളത്തിൽ നിന്നുള്ള വനിതാ ലോക്സഭാംഗമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ഇത്തവണ Read More…

Kerala News

വയനാട് പ്രത്യേക പാക്കേജ് ഉടനെ: കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി കെവി തോമസ്

വയനാട് ദുരന്തബാധിതര്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസ്, ധനമന്ത്രിയുടെ ഉറപ്പിൻറെ അടിസ്ഥാനത്തിൽ, പദ്ധതിയുമായി കൂടുതൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകാനിടയില്ലെന്ന് അറിയിച്ചു. “കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും റിപ്പോർട്ട് ലഭിച്ചതായി ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. തീരുമാനം സമയബന്ധിതമായി എടുക്കും, വൈകില്ലെന്നാണ് അറിയിച്ചത്. ധനമന്ത്രിയുടെ പ്രതികരണം ആശാവഹമാണ്,” കെവി തോമസ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി തിരിച്ചെത്തിയതിനു ശേഷം,പാക്കേജ് സംബന്ധിച്ച തീരുമാനത്തിൽ Read More…

Kerala News

പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി

പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലും യുഡിഎഫ് നിലനിർത്തി. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3,59,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നിലാണ്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ 37,293 വോട്ടും എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ടും നേടി.

Kerala News Politics

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം ; ആദ്യ റൗണ്ടിൽ 23,000 ലീഡ്

വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മികച്ച മുന്നേറ്റത്തിലാണ്. ആദ്യ റൗണ്ട് പൂർത്തിയായപ്പോഴേക്കും 23,000 വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കോ, ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനോ ഈ ലീഡിൽ കൃത്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ല. എങ്കിലും, പ്രിയങ്കയുടെ ലീഡ് രാഹുൽ ഗാന്ധി 2019ലെ പൊതുതെരഞ്ഞെടുപ്പിൽ നേടിയതേക്കാൾ 8,000 വോട്ടുകളുടെ കുറവിലാണ്. രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെ തുടർന്നു വയനാട് സീറ്റ് രാജിവച്ചതോടെയാണ് ഈ ഉപതെരഞ്ഞെടുപ്പ് Read More…

Kerala News Politics

കേന്ദ്രത്തിനെതിരായ വ്യാജപ്രചരണം; സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ.സുരേന്ദ്രൻ

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. Read More…

Kerala News

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ വിജയികളെക്കുറിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വയനാട് ലോക്സഭ സീറ്റിൽ കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ എല്‍ഡിഎഫ് സത്യൻ മൊകരയും ബിജെപി നവ്യ ഹരിദാസിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയിൽ എൽഡിഎഫിന് യു.വി. പ്രദീപ്, യുഡിഎഫിന് രമ്യ ഹരിദാസ്, ബിജെപിക്ക് ബാലകൃഷ്ണൻ എന്നിവരും പാലക്കാട് എൽഡിഎഫിന് Read More…

Kerala News

19-ന് വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുടരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളെതിരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ, കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് എംഎൽഎ ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം Read More…

Kerala News Politics

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് Read More…

Kerala News

കേന്ദ്രസഹായം: വയനാട് ദുരന്തത്തിൽ തീരുമാനം വൈകുന്നു, തീർച്ച ഈ മാസാവസാനം

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അനുവദിക്കുന്ന കാര്യം ഈ മാസം അവസാനത്തോടെ തീരുമാനമാകും എന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിശോധിച്ചു വരികയാണ്. നിലവിൽ കേരളത്തിനുള്ള ദുരന്തനിവാരണ ഫണ്ടിൽ തുക ലഭ്യമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നാലുമാസങ്ങൾക്ക് ശേഷം സഹായം വൈകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി. ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിൽ തുടർച്ചയായി മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു. സഹായ തുക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി, നടപടിക്രമങ്ങൾ Read More…