മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം ചെയ്തതിന് പിന്നാലെ ഉണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ആചാരലംഘനം ഉണ്ടായിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. നിയമാനുസൃതം പാസെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി ക്ഷേത്രദര്‍ശനത്തിനെത്തിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അഞ്ച് പേര്‍ക്കാണ് മുഖ്യമന്ത്രി നെയ് വിളക്ക് വഴിപാടായി ചീട്ടാക്കിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു ഭക്തന്‍ പോലും ഗുരുവായൂരപ്പനെ തൊഴാനാകാതെ മടങ്ങി എന്ന് പരാതി പറഞ്ഞിട്ടില്ലെന്ന് സുരക്ഷ ജീവനക്കാര്‍ മൊഴി നല്‍കി.
Tag: guruvayur temple
ജൂൺ 5, 6 തിയതികളിൽ നാലമ്പല പ്രവേശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 5, 6 (വെള്ളി, ശനി) തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.ഉപദേവശുദ്ധി ചടങ്ങുകൾ ജൂൺ 5 ,7, 8 തിയ്യതികളിൽ നടക്കും.
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.21 കോടിരൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6,21,48,251 രൂപ. 1കിലോ 353ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 13 കിലോഗ്രാം 245 ഗ്രാം വെള്ളിയാണ് ലഭിച്ചത് .കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 5ഉം നിരോധിച്ച ആയിരം രൂപയുടെ 13 നോട്ടും, അഞ്ഞൂറിൻ്റെ 17 കറൻസിയും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,07,735രൂപയും, Read More…
ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം
പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം. ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നൽകി. ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്. പുലർച്ചെ 5 മണി മുതൽ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും നൽകി. 3500ലേറെ പേർ പങ്കെടുത്തു. രാവിലെ പത്തു മണി Read More…
ക്ഷേത്രത്തിൽ വഴിപാടായി വാട്ടർ ഫിൽറ്റർ സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യാവശ്യത്തിനുള്ള ജലം ശുദ്ധീകരിക്കുന്നതിനായി വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു. കാണിപ്പയ്യൂർ സ്വദേശി സജിത്താണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. വഴിപാട് സമർപ്പണം നടത്തിയ സജിത്തിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ശാന്തിയേറ്റ നമ്പൂതിരിമാരായ ചെറുതയൂർ അജിത് നമ്പൂതിരി, മാഞ്ചിറ കേശവൻ നമ്പൂതിരി, മരാമത്ത് അസി.എൻജിനീയർ ഇ.കെ.നാരായണനുണ്ണി എന്നിവർ സന്നിഹിതരായി.
ഗുരുവായൂർ ക്ഷേത്രം ദീപസ്തംഭം നവീകരണ പ്രവൃത്തി തുടങ്ങി
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ദീപസ്തംഭം നവീകരിച്ച് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കമായി. ഇന്നു രാവിലെ 11 മണിക്ക് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പ്രവൃത്തിക്ക് ആരംഭം കുറിച്ചു. വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യൻ പ്രശസ്ത ശിൽപി മായന്നൂർ രാമകൃഷ്ണൻ, മനോജ് . പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി. രാധിക, പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. Read More…
നരസിംഹാവതാര ചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചു
കാലപ്പഴക്കത്താൽ മങ്ങിയ നരസിംഹാവതാരം ചിത്രം പുതുശോഭയോടെ പുനരാവിഷ്കരിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചു. നരസിംഹ ജയന്തി ദിനമായ നാളെ ചിത്രം ക്ഷേത്രം മുഖപ്പിലെ പഴയ സ്ഥാനത്ത് സ്ഥാപിക്കും. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാളായിരുന്ന പ്രശസ്ത ചുമർചിത്രകാരൻ കെ.യു കൃഷ്ണകുമാറാണ് നരസിംഹാവതാരം എണ്ണ ഛായാചിത്രം തനിമ ചോരാതെ പുനരാവിഷ്കരിച്ചത്. ചിത്രം ആറടി നീളവും നാലടി വീതിയുമുണ്ട്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചു. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി. മാനേജർമാരായ ലെജുമോൾ, Read More…
ഗുരുവായൂരിൽ പോലീസ് സുരക്ഷ ശക്തം; ഭീകര സാന്നിധ്യമുണ്ടെന്ന പ്രചരണം അസത്യമെന്ന് പോലീസ് മേധാവി
ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ പ്രചരണം അസത്യമെന്ന് സംസ്ഥാന പോലീസ് മേധാവി രവത എ ചന്ദ്രശേഖർ പറഞ്ഞു. മാനസിക വെല്ലുവിളി, നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ സുരക്ഷയുടെ കാര്യത്തിൽ എല്ലാ മുൻകരുതലും പോലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദർശനത്തിനെത്തിയ സംസ്ഥാന പോലിസ് മേധാവി ദേവസ്വം യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. തൃശൂർ Read More…
ഗുരുവായൂരിൽ ഭീകരർ, വസ്തുതാ വിരുദ്ധമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി: ദേവസ്വം ചെയർമാൻ
ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന നിലയിൽ ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന പ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ ഭക്തരിൽ ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണിതെന്ന് അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കേരള പോലീസിൻ്റെ യന്ത്ര തോക്കേന്തിയ ദ്രുത കർമ്മ സേനയും രഹസ്യാന്വേഷണ വിഭാഗങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഐ.ബി.ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 മണിക്കൂർനിരീക്ഷണം ഉണ്ട്. പോലീസിൻ്റെ ശക്തമായ സാന്നിധ്യം രാവും പകലുമുണ്ട്.ക്ഷേത്ര Read More…
പുന്നത്തൂർ കോട്ട സന്ദർശിച്ച് വൻതാരയിലെ ഉന്നതതല സംഘം
ഗുരുവായൂർ ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി സ്ഥാപിക്കാൻ സാധ്യതയേറി. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി മൃഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധുത പരിശോധിക്കാൻ ജാംനഗറിലെ റിലയൻസ് വൻ താര വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം ഗുരുവായൂരിലെത്തി ദേവസ്വം ആനത്താവളം സന്ദർശിച്ചു. റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ സന്ദർശനത്തിൻ്റെയും ദേവസ്വം അധികൃതരുമായുള്ള ചർച്ചയുടെയും തുടർച്ചയാണ് വൻതാരയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിൻ്റെ സന്ദർശനം. പുന്നത്തൂർ ആന സംരക്ഷണ Read More…





