Kerala News

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ചുവപ്പ് കൊടി; ഭരണസമിതിയില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

തൃശ്ശൂര്‍: ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെ നടന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ ബാങ്ക് ഭരണത്തില്‍ വീണ്ടും സിപിഎം മേല്‍ക്കൈ ഉറപ്പിച്ചു. രണ്ട് സീറ്റുകളില്‍ നേരത്തെ തന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 11 സീറ്റുകളിലായിരുന്നു മത്സരം. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാനത്തെ നടുക്കിയ സഹകരണ തട്ടിപ്പ് വിവാദത്തിന് Read More…

Kerala News

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. എംവി ജസ്റ്റിന്‍, എആര്‍ പീതാംബരന്‍, പുഷ്പരാജന്‍ ടിഎം, പികെ കുമാരന്‍, കെകെ കൃഷ്ണന്‍, ഷണ്‍മുഖന്‍ കെവി, കെഎ നകുലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു Read More…

Kerala News

കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി. സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്. ഭീഷണി സന്ദേശനം എത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലെയും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലെയും ഓഫീസില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇരുബാങ്കുകളിലും പൊലീസും ബോംബ് Read More…

Business News

അതിവേഗ ചെക്ക് ക്ലിയറിങ്ങ് : ഇനി ചെക്കുകൾ മണിക്കൂറുകൾക്കകം പാസാകും

ബാങ്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റം! ഇനി ചെക്ക് നൽകി ദിവസങ്ങൾ കാത്തിരിക്കേണ്ടതില്ല — അതേ ദിവസം തന്നെ ചെക്ക് പാസാകും അല്ലെങ്കിൽ മടക്കി നൽകും. ഉപഭോക്താക്കൾക്ക് അതേ ദിവസം തന്നെ ഫണ്ടുകൾ അക്കൗണ്ടിൽ ക്രെഡിറ്റ് ലഭിക്കും. 2026 ജനുവരി 3 മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. ചെക്കുകൾ ക്ലിയറിങ്ങിനായി നൽകി മണിക്കൂറുകൾക്കകം ക്ലിയർ ചെയ്‌തുകൊണ്ട്, ഉപഭോക്താവിന്റെ അക്കൗണ്ടിൽ തൽക്ഷണ ക്രെഡിറ്റ് ലഭ്യമാക്കും. ഉപഭോക്താക്കൾക്കുള്ള ഗുണങ്ങൾ:✅ വേഗത്തിലുള്ള ഫണ്ട് ലഭ്യത✅ കൂടുതൽ സൗകര്യം✅ കുറഞ്ഞ കാലതാമസം Read More…

Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്തിമ കുറ്റപത്രത്തിൽ സിപിഎം നേതാക്കളും പാര്‍ട്ടിയും പ്രതികൾ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം എറണാകുളം പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചു. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം സിപിഎം പാർട്ടിയെ തന്നെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. തട്ടിപ്പിലൂടെ പ്രതികൾ ഏകദേശം 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇതിൽ 128 കോടി രൂപ പ്രതികളിൽ നിന്നു കണ്ടുകെട്ടിയതായും വിവരങ്ങൾ വ്യക്തമാക്കുന്നു. നിലമ്പൂർ Read More…