ഭാരതീയ ചിന്താധാരയുടെയും ജീവിതക്രമത്തിൻ്റെയും ആധാരശിലകളായ സത്യം, സത്വം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഗൗരവകരമായ പുനർചിന്തനം അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. “സത്യമേവ ജയതേ നാനൃതം” എന്ന ഉപനിഷദ് വാക്യം ഭാരതത്തിൻ്റെ ആത്മാവായി നിലകൊള്ളുമ്പോൾ, ആ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നത് ഒരു ജനതയുടെ ആത്മനാശത്തിന് തുല്യമാണ്. ഹൈന്ദവ ദർശനങ്ങൾ പ്രകാരം സത്യം എന്നത് കേവലം വാക്കുകളിലെ കൃത്യതയല്ല, മറിച്ച് പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിന് ആധാരമായ ധർമ്മം തന്നെയാണ്. ഈ സത്യത്തോടും നൂറ്റാണ്ടുകളായി കൈമാറി വന്ന ഉന്നതമായ സംസ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കുന്ന Read More…
Tag: culture
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും Read More…
നാല് വർഷത്തിനുശേഷം യേശുദാസ് കേരളത്തിലേക്ക്, വയനാടിനായി ഗാനഗന്ധർവ്വൻറെ സാന്ത്വനഗാനം
തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവ്വൻ യേശുദാസ് തിരികെ കേരളത്തിലേക്ക് എത്തുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി അദ്ദേഹം അമേരിക്കയിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ, അദ്ദേഹം സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കാനായി കേരളത്തിൽ വരികയാണ്. സൂര്യഫെസ്റ്റിവലിന് ശേഷം യേശുദാസ് വിവിധ സംഗീത പരിപാടികളിലും പങ്കെടുക്കും. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തിയാണ് അറിയിച്ചത്. കൂടാതെ, ചെന്നൈയിലെ മാർഗഴി ഫെസ്റ്റിലും യേശുദാസ് കച്ചേരി അവതരിപ്പിക്കും. 2019-ൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യേശുദാസ് അമേരിക്കയിലേക്ക് പോയത്. ഇതോടെ, അദ്ദേഹം പതിവായി പങ്കെടുക്കുന്ന സൂര്യഫെസ്റ്റിവലും മറ്റ് പരിപാടികളും അദ്ദേഹത്തിന്റെ Read More…



