India Kerala News

കേരള ഇനി മുതൽ ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ‘കേരള’ത്തിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള കേരള (Alteration of Name) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ പേരുമാറ്റത്തിനുള്ള നിയമനടപടികൾ പൂർത്തിയായി ബിൽ നിയമമായി. 2026ലെ കേരള (Alteration of Name) ബിൽ ലോക്സഭ ഓഗസ്റ്റ് 11നും രാജ്യസഭ ഓഗസ്റ്റ് 12നും പാസാക്കിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം ഒന്നാം പട്ടികയിൽ ‘Kerala’ എന്നതിന് പകരം ‘Keralam’ എന്ന് രേഖപ്പെടുത്തുന്നതിനുള്ള ഭേദഗതിയാണ് ബില്ലിലൂടെ നടപ്പാക്കുന്നത്. ഇതോടെ നീണ്ട കാലത്തെ പോരാട്ടങ്ങൾക്കാണ് വിരാമമായത്. Read More…

Kerala News

ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; സംസ്ഥാന ആവശ്യം അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ദീർഘകാല ആവശ്യം സഫലമായി. ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. തുടർ നടപടികളുടെ ഭാഗമായി ബിൽ രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. പിന്നീട് പാർലമെന്റിന്റെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂൺ 24ന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ Read More…