India News

വിവാദങ്ങളുടെ നിഴലിൽ മോദിയുടെ ഇസ്രയേൽ സന്ദർശനം; ഇരുപാർലമെന്റുകളിലും പ്രതിഷേധം

ഗാസയിൽ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് ഇസ്രയേലിലേക്ക് യാത്രതിരിക്കാനിരിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകൾക്ക് ശേഷം 26ന് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സന്ദർശനം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര നേതൃപ്രതിച്ഛായ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുകളും ഉയരുന്നു. ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന് ആഗോളതലത്തിൽ നേരിടേണ്ടി വന്ന നയതന്ത്ര വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം ശ്രദ്ധേയമാകുന്നത്. അതേസമയം, സംഘർഷഭരിതമായ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തിനെതിരെ Read More…

India News

നാല് വർഷത്തിൽ 462 കോടി വിദേശയാത്ര ചെലവ്; 43 രാജ്യങ്ങൾ സന്ദർശിച്ച് മോദി, ഏറ്റവും കൂടുതൽ ചിലവ് അമേരിക്കയ്ക്ക്

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ (2021–2025) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ചെലവഴിച്ചത് 462.58 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 43 രാജ്യങ്ങളിലായി നിരവധി തവണ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ ചിലവഴിച്ചത് അമേരിക്കൻ യാത്രകൾക്കാണ്. മൊത്തം ചിലവിന്റെ 16 ശതമാനത്തോളം—ഏകദേശം 74.4 കോടി രൂപ—അമേരിക്കയിലേക്കുള്ള നാല് സന്ദർശനങ്ങൾക്കായി ചെലവായി. ജപ്പാനും ഫ്രാൻസും ചിലവിൽ അടുത്ത സ്ഥാനങ്ങളിലാണ്; ഓരോ രാജ്യത്തിനും ഏകദേശം 9 ശതമാനം വീതം തുക ചിലവായി. 2025 Read More…

Kerala News

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നാലിടങ്ങളില്‍ റെഡ് സോണ്‍; ഡ്രോണുകള്‍ക്ക് നിയന്ത്രണം; നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. ഇന്നും നാളെയും ശംഖമുഖം, എയര്‍പോര്‍ട്ട്, പുത്തരിക്കണ്ടം, കിഴക്കെക്കോട്ടെ എന്നിവ താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇന്നും നാളെയും ഈ ഭാഗങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകള്‍ എന്നിവ പറത്തുന്നതും നിരോധിച്ചു. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. നാളെ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന Read More…

Kerala News

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലേക്ക്

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ദുബൈയിലേക്ക്. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളില്‍ ഓര്‍മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം ഇതോടെ അവസാനിക്കും. ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തും.

India News

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി, വ്യാപാരകരാര്‍ തുടര്‍ ചര്‍ച്ച മുഖ്യ അജണ്ട

മുംബൈ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാര്‍മറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ഇതാദ്യമായിട്ടാണ് കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ- യുകെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ച മുഖ്യ അജണ്ടയായിരിക്കും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും സ്റ്റാര്‍മര്‍ ഇന്ന് ചര്‍ച്ച നടത്തും. കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. ജൂലായ് Read More…

India News

71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും; മൂന്ന് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി

ന്യൂഡല്‍ഹി: നാളെ മുതല്‍ മുന്ന് ദിവസങ്ങളിലായി പ്രധാനമന്ത്രി  നരേന്ദ്രമോദി അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മിസോറാം, മണിപ്പൂര്‍, അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി 71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പതിനഞ്ചിന് അവസാനിക്കും. ആദ്യസന്ദര്‍ശനം മിസോറാമിലാണ്. അവിടെ 9000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന കര്‍മം മോദി നിര്‍വഹിക്കും. ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഉച്ചയ്ക്ക് 12:30-ഓടെ മണിപ്പൂരിലെത്തുന്ന മോദി 8500 Read More…

India News

മോദിയുടെ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനം ഇന്ന് ആരംഭിക്കുന്നു; അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിക്കാലത്തേതിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനം ഇന്ന് ആരംഭിക്കുന്നു. എട്ട് ദിവസത്തെ ഈ സന്ദര്‍ശനം ജൂലൈ ഒമ്പതിന് അവസാനിക്കും. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. സംരക്ഷണം, അപൂര്‍വ മൂലകങ്ങളുടെ ഉല്‍പാദനം, ഭീകരതയ്ക്കെതിരായ പോരാട്ടം തുടങ്ങിയ മേഖലകളില്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ലിഥിയം ഉള്‍പ്പെടെ അപൂര്‍വ മൂലകങ്ങളിലെ സഹായത്തിനായി അര്‍ജന്റീനയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമം. കൃഷി, Read More…

Kerala News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദര്‍ശനം മാറ്റിയത്. 18നും 19നും രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്‍കൂട്ടിയുള്ള സുരക്ഷാ സംവിധാനങ്ങളോടനുബന്ധിച്ചാണ് വെര്‍ച്വല്‍ ക്യൂ നിർത്തിയത്. ഈ ദിവസം പ്രസിഡന്റ് ശബരിമല സന്ദര്‍ശിക്കുമെന്ന അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍, സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും, മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി Read More…

Kerala News

ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

ഗുരുവായൂര്‍: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ഭാര്യ അനഘ ആര്‍ലേക്കറും ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴുമണിയോടെയാണ് ദമ്പതികള്‍ ദര്‍ശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനും അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയനും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം,തുടര്‍ന്ന് നാലമ്പലത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു പ്രാര്‍ത്ഥിച്ച ഗവര്‍ണര്‍ കാണിക്ക അര്‍പ്പിക്കുകയും ശ്രീലകത്തില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങുകയും Read More…