പാലക്കാട് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാവാരി കുളം കണ്ടൻകുമാരൻ ജയന്തി ആഘോഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ടൻ കുമാരന്റെ ഫോട്ടോയിൽ കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിൽ സംസ്ഥാന ട്രഷറർ അഡ്വ ഇ.കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻ പി.രഘുനാഥ്, മണ്ഡലം വൈസ് പ്രസിഡൻറ് എൻ.ശാന്തകുമാരൻ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി Read More…
Author: Team IndianVartha
ഉപതെരഞ്ഞെടുപ്പ്:ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂര്‍: സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളില് ഇടതുമുന്നണി പ്രചാരണത്തിന് ഇന്ന് ശക്തമായ തുടക്കം. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപിന് വേണ്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ 10 മണിക്ക് നടക്കുന്ന പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും, എങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചേലക്കരയില് നിന്ന് തുടക്കം കുറിക്കുന്ന പ്രചാരണത്തിലൂടെ ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പില് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ Read More…
പ്ലസ് വൺ പ്രവേശനം: ഇനി കമ്യൂണിറ്റി ക്വാട്ടക്കും ഏകജാലക സംവിധാനം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രക്രിയയിൽ കമ്യൂണിറ്റി ക്വാട്ടയിലേക്ക് ഇനി മുതൽ ഏകജാലക സംവിധാനം കൊണ്ടുവരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ പുതിയ സംവിധാനം നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കുന്ന രീതിക്ക് പകരം, പുതിയ ഏകജാലക സംവിധാനത്തിലൂടെയായിരിക്കും എല്ലാ അപേക്ഷകളും കൈകാര്യം ചെയ്യുന്നത്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ അതത് സമുദായങ്ങൾക്കായി കമ്യൂണിറ്റി ക്വാട്ടയായി മാറ്റി വച്ചിട്ടുള്ളതാണ്. മുൻ വർഷങ്ങളിൽ ചില മാനേജ്മെന്റുകൾ ഈ മാനദണ്ഡം പാലിക്കാത്തതായും ഈ Read More…
NDA സ്ഥാനാത്ഥി K ബാലകൃഷ്ണൻ ശ്രീ അന്തിമഹാകാളൻ കാവിലും കാളിയാറോഡും ദർശനം നടത്തി
NDA സ്ഥാനാത്ഥി K ബാലകൃഷ്ണൻ ശ്രീ അന്തിമഹാകാളൻ കാവിലും കാളിയാറോഡും ദർശനം നടത്തി.ചേലക്കര പഞ്ചായത്തിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് കാലത്ത് ഇരു ദേവാലയങ്ങളിലും സന്ദർശനം നടത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ പുലാക്കോട് പങ്ങാരപ്പിള്ളി മേപ്പാടം, കുറുമല തോന്നൂർക്കര , വെങ്ങാനെല്ലൂർ എന്നി സ്ഥലങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് BJP പ്രവർത്തകർ ബാലകൃഷ്ണനു വേണ്ടി ഒരുക്കിയത്. ചേലക്കര ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷമാണ് ഇന്നത്തെ പര്യടനം അവസാനിച്ചത്. നാളെ 25/10/ 24 ന് മുള്ളൂർക്കര പഞ്ചായത്തിലാണ് k ബാലകൃഷ്ണൻ്റെ Read More…
“ശബരിപാത” റെയിൽപാത: ത്രികക്ഷി കരാറിലേക്ക് കേന്ദ്രത്തിന്റെ പുതിയ നീക്കം, കെ-റെയിലിന് ചുമതല
കൊച്ചി: അങ്കമാലി-എരുമേലി ശബരിപാത റെയിൽപാത പദ്ധതിക്കായി കേന്ദ്രം പുതിയ നീക്കം ആരംഭിച്ചു. റെയിൽവേ, ആർബിഐ, കേരള സർക്കാർ എന്നിവരുമായി ത്രികക്ഷി കരാർ തയ്യാറാക്കുന്നതിന് കെ-റെയിലിന് ചുമതല നൽകിയതായി റിപ്പോർട്ട്. സംസ്ഥാനത്തിന് അഡീഷണൽ ഗതാഗത സെക്രട്ടറി ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ, ഈ പദ്ധതി ഫണ്ടിങ് ഉറപ്പാക്കാനാണ് ഈ കരാറിന്റെ ലക്ഷ്യം. 3810 കോടിയിലേറെ ചെലവുള്ള പദ്ധതിയുടെ പകുതി ചെലവ് കേരളം വഹിക്കേണ്ടതുണ്ടെന്നും, കേരളം കാര്യക്ഷമമായി പ്രവർത്തിക്കില്ലെങ്കിൽ ആർബിഐ ചെലവ് ഏറ്റെടുക്കണമെന്നും നിർദേശമുണ്ട്. ശബരിപാതയുടെ ഭാവി സംബന്ധിച്ച് Read More…
ഉപഭോക്തൃവിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നല്കിയില്ല, സഹകരണസംഘത്തിനും സെക്രട്ടറി ഇൻ ചാർജിനും വാറണ്ട് .
ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും, സെക്രട്ടറി ഇൻചാർജ് ശുഭലക്ഷ്മിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്. മോഹനൻ, നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ 1,00,000 രൂപയും 2016 ജനുവരി 11 മുതൽ, 12 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക് 2000 രൂപയും നല്കുവാൻ കല്പിച്ച് നേരത്തെ വിധിയുണ്ടായിരുന്നു. Read More…
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്:-കെകെ രമ
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. എന്നാല്‍ അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമര്‍ശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമര്‍ശിച്ചു.
അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) പത്തനംതിട്ടയിൽ നവംബർ 06 മുതൽ13 വരെ.
ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും. 2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും, കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി Read More…
പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ:-ബിജെപി സ്ഥാനാര്‍ത്ഥി
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളില്‍ കയറുന്നത് ആസൂത്രിതമായിട്ടാണെന്നും കോണ്‍ഗ്രസിന്റെ ഇത്തരം നാട്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണെന്നും തനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ Read More…
റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയും ഉള്ള മൊബൈൽ നെറ്റ്‌വർക്ക്
റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയുമുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്. ഡാറ്റാ സ്പീഡ്, കവറേജ്, ഇന്റര്‍നെറ്റ്, കോള്‍ സ്ഥിരത എന്നീ മൂന്ന് മേഖലകളിലും ജിയോ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍സിഗ്നല്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യാ മൊബൈല്‍ നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. ജിയോ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നു. 89.5 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് സ്പീഡായി Read More…











