India News

കോവിഡ് വാക്സിൻ പാര്ശ്വഫലങ്ങൾ സംബന്ധിച്ച ഹർജി തള്ളി; വിവാദങ്ങൾ സൃഷ്ടിക്കാനാണ് ഹർജിയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ്-19 വാക്സിനുകൾക്ക് രക്തം കട്ടപിടിക്കുന്നത് പോലുള്ള പാര്ശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരാകരിച്ചത്. “ഇത് ഒരു വിവാദം സൃഷ്ടിക്കാൻ മാത്രമുള്ള ശ്രമമാണ്,” എന്നായിരുന്നു ബെഞ്ചിന്റെ പരാമർശം. വാക്സിൻ എടുക്കാതിരുന്നതിന്റെ ഭാവി പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണമെന്നും, എന്നാൽ ഈ ഹർജിയുമായി മുന്നോട്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രിയ മിശ്രയും മറ്റ് ചിലരും ചേര്‍ന്നാണ് Read More…

Kerala News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കൊല്ലം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് 10 വയസുകാരനാണ് രോഗബാധയേറ്റ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയെ തീവ്ര ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും അറിയിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. കുട്ടിക്ക് ഒക്ടോബർ 11 മുതൽ പനിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ, ലക്ഷണങ്ങൾ ഗുരുതരമായതിനെത്തുടർന്ന് 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അവിടെ ചികിത്സ ഫലപ്രദമായില്ല. രോഗം സ്ഥിരീകരിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം Read More…

Kerala News

കെ എസ് ചിത്രയുടെ പേരിൽ വ്യാജ പ്രചാരണം: പൊലീസ് അന്വേഷണം തുടങ്ങി

പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് വലിയ തോതിൽ പണം തട്ടിയെടുക്കാൻ ശ്രമം . സോഷ്യൽ മീഡിയയിലൂടെ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നും ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാമെന്നുമുള്ള വ്യാജ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ ചിത്ര, തന്റെ പേരിൽ പ്രവർത്തിക്കുന്ന അഞ്ചോളം വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചതായി അറിയിച്ചു. തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിത്ര പൊലീസിനോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അജ്ഞാത Read More…

Kerala News

കരട് വോട്ടർ പട്ടിക 29ന്; അന്തിമ വോട്ടർ പട്ടിക ജനുവരി 6ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭയും നിയമസഭയും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ട് പുതിയ കരട് വോട്ടർ പട്ടിക ഈ മാസം 29-ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അന്തിമ പട്ടിക ജനുവരി 6-ന് പുറത്തുവരുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 1നു 18 വയസ്സു തികയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ കരട് പട്ടിക രൂപീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഡിസംബർ 24നകം പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികളിൽ വലിയ മാറ്റമായാണ് ഇലക്ടറൽ രജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാരുടെ പകരം ഡപ്യൂട്ടി കലക്ടർമാരെ നിയമിക്കാൻ Read More…

Kerala News

മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീലാണുള്ളത്: കെ.സുരേന്ദ്രൻ

മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും സിപിഎമ്മും തമ്മിൽ Read More…

Kerala News

പ്രശസ്ത മമ്മിയൂർ കളരിയിൽ വിജയദശമി ആഘോഷിച്ചു.

പ്രശസ്ത മമ്മിയൂർ കളരിയിൽ ആയുധ അഭ്യാസത്തോടുകൂടി വിജയദശമി ആഘോഷിച്ചു. അഡ്വക്കേറ്റ് രമേഷ് പണിക്കർ രാജേഷ് രഘുലേഷ് ശ്രീഹരി ഗിരീഷ് പണിക്കർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനം നടത്തി. കളരിയിൽ കളരിപ്പയറ്റ് പ്രദർശനത്തിൽ കളരിയിലെ ശിഷ്യന്മാർ പങ്കെടുത്തു തുടർന്ന് അന്നദാനവും നടന്നു.

Kerala News

അറബിക്കടലിൽ ശക്തമായ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അറബിക്കടലിൽ നിലനിൽക്കുന്ന ശക്തമായ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര തീരത്തിനു സമീപം മധ്യ കിഴക്കന് അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചിരിക്കുകയാണ്. നാളെ രാവിലെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിനൊപ്പം, തെക്ക് കിഴക്കന് ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി സജീവമാണ്, തിങ്കളാഴ്ചയോടെ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ Read More…

Kerala News

ബലാത്സംഗക്കേസ്: ഫോൺ ഹാജരാക്കാതെ സിദ്ദിഖ്, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് ഗുരുതരമായ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കേസിലെ പ്രധാനപ്പെട്ട രേഖകൾ, പ്രത്യേകിച്ച് 2016-ൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ഹാജരാക്കണമെന്ന ആവശ്യത്തിന് മറുപടി നൽകാതെയാണ് സിദ്ദിഖ് വീണ്ടും ചോദ്യം ചെയ്യലിന് മുന്നിൽ എത്തിയത്. ഒന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിക്കാത്തതായി അന്വേഷണ സംഘം പറഞ്ഞു. പോലീസ് രേഖകൾ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്റെ ഫോൺ എവിടെയെന്ന് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ നിർണ്ണായക Read More…

India News

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം: ഡിജിസിഎ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന്) അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യയോട് വിശദീകരണം തേടിയ ഡിജിസിഎ, സാങ്കേതിക തകരാറുണ്ടാകാൻ കാരണമായ സാഹചര്യങ്ങൾ പരിശോധിക്കുമെന്ന് അറിയിച്ചു. മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത ശേഷം, റൺവേ നീളം കണക്കിലെടുത്ത്, ഇന്ധനം കുറയ്ക്കുന്നതിനായി വിമാനം നിരവധി വട്ടം ആകാശത്ത് സഞ്ചരിക്കേണ്ടിവന്നതായും Read More…

India News

കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം; 28 ട്രെയിനുകൾ വഴിമാറ്റി, 2 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ കവരൈപ്പേട്ടയിൽ ബാഗ്മതി എക്സ്പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു, ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ്, ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടം. 1360 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അപകടം മൂലം 13 കോച്ചുകൾ പാളം തെറ്റി, മൂന്ന് കോച്ചുകൾക്ക് തീ പിടിച്ചു. ഇതിന് പിന്നാലെ 28 ട്രെയിനുകൾ വഴിമാറ്റി, 2 Read More…