Health India International Medical News

ഹാൻ്റാവൈറസ് ആശങ്ക; ക്രൂയിസ് കപ്പലിലെ ബ്രിട്ടീഷ് യാത്രക്കാർ നിരീക്ഷണത്തിൽ

ദക്ഷിണ അറ്റ്ലാൻ്റിക്കിലെ ക്രൂയിസ് കപ്പലിൽ ഹാൻ്റാവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് യാത്രക്കാരെ നിരീക്ഷണത്തിലാക്കി. മൂന്നാമത്തെ രോഗബാധ സംശയിക്കുന്ന കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) വിവരമനുസരിച്ച്, എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുണ്ടായിരുന്ന രണ്ട് ബ്രിട്ടീഷ് പൗരന്മാർക്ക് എലികളിലൂടെ പകരുന്ന ഹാൻ്റാവൈറസ് സ്ഥിരീകരിച്ചു. മറ്റൊരാൾക്ക് രോഗബാധ സംശയിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. കപ്പൽ ട്രിസ്റ്റാൻ ഡ കുനാ ദ്വീപിന് സമീപത്തായിരുന്നു നിലയുറപ്പിച്ചത്. ബ്രിട്ടീഷ് യാത്രക്കാരിൽ നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ലെങ്കിലും എല്ലാവരെയും Read More…

Health International Medical News

ബംഗ്ലാദേശിൽ അഞ്ചാം പനി ബാധിച്ച് മരണം 336 ആയി

ബംഗ്ലാദേശിൽ അഞ്ചാം പനി വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കുട്ടികൾ കൂടി മരിച്ചതോടെ മരണസംഖ്യ 336 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ അഞ്ചാം പനി ലക്ഷണങ്ങളോടെ 1,238 കുട്ടികളെയാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിലുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ വ്യാപക പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും കേസുകളും മരണസംഖ്യയും ഉയരുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

Job Kerala Medical News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ജൂനിയര്‍ ഡോക്ടറെ നിയമിക്കും. യോഗ്യത: എം.ബി.ബി.എസ് (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/നാഷണല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം). എം.ബി.ബി.എസിനുശേഷം ജനറല്‍ മെഡിസില്‍, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതിലെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മെയ് 12ന് ഉച്ചക്ക് 12ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2355900.

Health India Medical News

‘ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത: 58 പേർ ആശുപത്രിയിൽ

ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ പട്ടാപൂർ ഗ്രാമത്തിൽ ‘കട്ടക് ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 27 പേർ കുട്ടികളാണ്. ദശരഥാപൂർ ബ്ലോക്കിൽപ്പെട്ട ഗ്രാമത്തിലാണ് സംഭവം. പ്രാദേശിക വ്യാപാരിയിൽ നിന്ന് ദഹിബറ കഴിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടായത്. പലർക്കും ഛർദ്ദിയും പനിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദശരഥാപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും തുടർന്ന് ജജ്പൂർ ജില്ലാ ആശുപത്രിയിലുമാണ് അസ്വസ്ഥതയുള്ളവരെ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് Read More…

Health India Medical News

മേയിലെ ചൂടിനെ കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് ജിതേന്ദ്ര സിംഗ്

മേയ് മാസത്തിലെ ചൂടിൻ്റെ സാഹചര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയ പ്രവചനങ്ങൾ പ്രകാരം ചില പ്രദേശങ്ങളിൽ സാധാരണയിലധികം സൂര്യതാപം വർധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. എന്നാല്‍ രാജ്യത്തുടനീളം ഒരേ രീതിയിലുള്ള ചൂട് അനുഭവപ്പെടില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത് നിയന്ത്രിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾ വെള്ളം കൂടുതൽ കുടിക്കുക, ഉച്ച സമയത്തെ കടുത്ത Read More…

Health Kerala Medical News

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നഴ്‌സ് മരിച്ചു

ആലപ്പുഴ അമ്പലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റേയും അമ്പിളിയുടേയും മകളായ ആര്യമോള്‍ (26) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു.

India Medical News

ക്ലോറിന്‍ വാതക ചോര്‍ച്ച: 24 പേര്‍ ആശുപത്രിയില്‍

പൂനെയിലെ കൊന്ത്വാ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ക്ലോറിന്‍ വാതക ചോര്‍ച്ചയില്‍ 24 പേര്രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗംഗാധാം പ്രദേശത്തെ പ്രവര്‍ത്തനം നിർത്തിയ ജലശുദ്ധീകരണ പ്ലാൻ്റിലെ ഗോഡൗണിലാണ് ക്ലോറിൻ വാതകം ചോർന്നത്. ഉപേക്ഷിച്ച ടാങ്കില്‍ നിന്ന് പുലര്‍ച്ചെ 1 മണിയോടെ വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. ചോര്‍ച്ചയെ തുടര്‍ന്ന് സമീപവാസികള്‍ക്ക് ശ്വാസതടസ്സവും കണ്ണില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ശ്വാസതടസം നേരിട്ടവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നല്‍കി. സ്ഥിതി Read More…

Health Kerala Medical News

ശ്രദ്ധിക്കുക: അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കാന്‍ സാധ്യത

വേനല്‍ കടുത്തതോടെ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി.ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ, മുഖം കഴുകാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പൊതു ഇടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ടവകുപ്പുകള്‍ പരിശോധിച്ച് മുന്‍കരുതലുകള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കണം. ലഭ്യമായ ജലസ്രോതസ്സുകളെ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം. നീന്തല്‍ക്കുളങ്ങളും അതുപോലെ ക്ലോറിനേറ്റ് ചെയ്യുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവര്‍ ശുദ്ധമായ Read More…

Health Kerala Medical News

ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റാൽ വിളിക്കുക, കനിവ് 108 ആംബുലൻസ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയസമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമായിട്ടുള്ളത്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ Read More…

Culture Health Kerala Medical News

തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്

കടുത്ത ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്ന് മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നടത്തും. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 70 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വരാജ് Read More…