കോഴിക്കോട് ജില്ലാ സാക്ഷരതാമിഷന് കീഴില്‍ ഡിഗ്രി പഠിതാക്കള്‍ക്കുള്ള ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യത്യസ്തങ്ങളായ സാക്ഷരത, തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അവസരം ഈ പരിപാടിയിലൂടെ ഇൻ്റേണുകള്‍ക്ക് ലഭ്യമാകും. സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ വിവരശേഖരണം, സാക്ഷരത, നാലാംതരം, ഏഴാംതരം തുല്യത ക്ലാസ്സെടുക്കല്‍, വിശകലനം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നതിനും സാധിക്കും. ജില്ലാ സാക്ഷരതാമിഷന്‍ ഹാളില്‍ നടന്ന പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി Read More…
Education
ഗള്‍ഫിലെ എസ്എസ്എസി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മാറ്റി വെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷകള്‍ നടത്തി മൂല്യനിര്‍ണയം ചെയ്യാന്‍ സമയമില്ലാത്തത് കൊണ്ടാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ നടത്താത്തതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കും. ഓണം, ക്രിസ്തുമസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിച്ചായിരിക്കും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. പ്ലസ് വണ്‍ പരീക്ഷകളുടെ മാര്‍ക്ക് പരിഗണിച്ചായിരിക്കും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. അതിനു പുറമെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് Read More…
ഗുരുവായൂർ ദേവസ്വം വൈദിക-സാംസ്കാരിക പഠന കേന്ദ്രത്തിൽ പൂജാ പഠന കോഴ്‌സ്
ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നു മാസ പൂജാ പഠന കോഴ്സ് തുടങ്ങുന്നു. പൂജാ പഠനത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടി ക്കറ്റ് ലഭിക്കും. സൂക്തമുക്താവലി പൂജാപഠന ക്ലാസ് ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുക. വിഷ്ണുപൂജ, ഗണപതിഹോമം, ഭഗവത് സേവ മുതലായ പൂജകൾ, മന്ത്രാർത്ഥം ഗ്രഹിച്ച്ആചരിക്കുവാനുള്ള പരിജ്ഞാനം കോഴ്സിലൂടെ ആർജ്ജിക്കാനാകും. കൂടാതെഭാഗ്യസൂക്തം, സംവാദസൂക്തം, പുരുഷസൂക്തം, ശ്രീരുദ്രം ചമകം മുതലായ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കുന്നു. യജ്ഞോപവീതനിർമാണവിധി മുതലായ അനുബന്ധവിഷയങ്ങളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Read More…
പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു പരീക്ഷ റദ്ദാക്കി
ഗള്‍ഫ് രാജ്യങ്ങളിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ പത്താം തിയതി വരെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഫല പ്രഖ്യാപന രീതിയിലും മാറ്റങ്ങളുണ്ടായേക്കും. ഇത് പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.അതെസമയം മുമ്പ് മാറ്റി വെച്ച പരീക്ഷകള്‍ ഇനി നടത്തില്ലെന്നും ആ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് പറയുമെന്നും സിബിഎസ് അധികൃതര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം ഉന്നതപഠനത്തിന് നിര്‍ണായകമായതിനാല്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും Read More…
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം ഡിജിറ്റലിലേക്ക്; 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിങ്’
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം 2026 മുതൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ തീരുമാനിച്ചു. ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (OSM) സംവിധാനം നടപ്പാക്കുന്നതോടെ അധ്യാപകർ ഇനി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിലൂടെ വിലയിരുത്തി മാർക്ക് നൽകും. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ മൂല്യനിർണ്ണയത്തിലെ പിഴവുകളും മാർക്ക് കൂട്ടുന്നതിലെ തെറ്റുകളും പൂർണ്ണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം Read More…
സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാല മാറ്റത്തില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട്. വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. മധ്യവേനലവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ചര്‍ച്ചയില്‍ മെയ് – ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും Read More…
പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി; മിച്ചമുള്ളത് 62,000 സീറ്റ്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് വൈകീട്ട് നാലു മണി വരെ സ്വീകരിക്കും. അപേക്ഷ നല്‍കിയിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് പുതുക്കണം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റിലെ ( www.hscap.kerala.gov.in ) കാന്‍ഡിഡേറ്റ് ലോഗിനില്‍ പ്രവേശിച്ചാണ് പുതുക്കേണ്ടത്. പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ട്. 16 ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 17,18 തീയതികളില്‍ സ്‌കൂളില്‍ ചേരാം. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ഇന്നും വൈകീട്ട് നാലുമണി വരെ സ്വീകരിക്കുന്നതാണ്. Read More…
100 വരെ എണ്ണാനും ഗുണിക്കാനും ഭേദം കേരളം, രാജ്യത്ത്ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 55% പേര്‍ക്കു മാത്രം, ദേശീയവിദ്യാഭ്യാസ നിലവാര സര്‍വേ
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേയ്ക്കും താഴേയ്ക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% പേര്‍ക്ക് മാത്രം. ആറാം ക്ലാസിലെ കുട്ടികളില്‍ 10 വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% ശതമാനം വിദ്യാര്‍ഥികള്‍ക്കാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേയ്ക്കും മുകളിലേയ്ക്കും എണ്ണാന്‍ അറിയാവുന്നത് 72% ശതമാനം കുട്ടികള്‍ക്കാണ്. ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 64% പേര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിഇആര്‍ടിയുടെ Read More…
ഈ വര്‍ഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ; ആദ്യഘട്ടം ഫെബ്രുവരിയില്‍, രണ്ടാമത്തേത് മേയില്‍
ന്യൂഡല്‍ഹി: 2025ല്‍ ആരംഭിക്കുന്ന അധ്യായന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയെ രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലുമാണ് നടത്തപ്പെടുന്നത്. ഫെബ്രുവരിയിലെ ആദ്യഘട്ട പരീക്ഷയില്‍ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി പങ്കെടുക്കണം. മേയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷ ഓപ്ഷണല്‍ ആയിരിക്കും – മാര്‍ക്കുകള്‍ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം പങ്കെടുക്കാം. ആദ്യഘട്ട പരീക്ഷാഫലം ഏപ്രിലിലും രണ്ടാം ഘട്ടത്തിന്റേത് ജൂണിലും പ്രസിദ്ധീകരിക്കും. ഇന്റേണല്‍ അസസ്‌മെന്റ് (Internal Assessment) ഒരു തവണ Read More…
പ്ലസ് വൺ: ഇന്ന്(ജൂൺ 18) ക്ലാസുകൾ ആരംഭിക്കും
2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ 16 വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ സ്ഥിരപ്രവേശനം ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്‌പോർട്‌സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 13,609 പേർക്കും, മാനേജ്‌മെന്റ് ക്വാട്ടയിൽ 6,840 പേർക്കും, അൺഎയ്ഡഡ് ക്വാട്ടയിൽ 3,826 പേർക്കും പ്രവേശനം ലഭിച്ചു. 1,02,646 വിദ്യാർത്ഥികൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുണ്ട്. ജൂൺ 18-ന് രാവിലെ 9 മണിക്ക് ക്ലാസുകൾ ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ Read More…









