ജമ്മു: സർക്കാരിനെതിരായ പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രവർത്തനമായി കാണരുതെന്നും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്നും അവരുടെ ആവശ്യങ്ങളൊന്നും രാജ്യത്തിനെതിരായിരുന്നില്ലെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. “അവർ സമരം ചെയ്തത് തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ്. അവരുടെ പ്രതിഷേധം സർക്കാരിനെതിരെയായിരുന്നു, രാജ്യത്തിനെതിരെയല്ല,” അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ Read More…
Education
വിദ്യാഭ്യാസ വെല്ലുവിളികൾ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് നേരിടാനാകില്ല: ബ്രിക്സ് യോഗത്തിൽ പ്രഹ്ലാദ് ജോഷി
ഭുവനേശ്വർ: വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പരിഹരിക്കാനാകില്ലെന്നും പ്രതിരോധശേഷി, നവീകരണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന 13-ാമത് ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവി പ്രതിരോധശേഷി (Resilience), നവീകരണം (Innovation), സഹകരണം (Cooperation), സുസ്ഥിരത (Sustainability) എന്നീ നാല് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് ജോഷി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ഈ നാല് തത്വങ്ങൾ Read More…
ജലാശയങ്ങളിൽ ഇറങ്ങരുത്
മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ ജലാശയങ്ങളിൽ ഇറങ്ങരുത്. പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്.അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കി ഏഴ് വർഷം; ജമ്മു-കശ്മീരും ലഡാക്കും വികസനത്തിന്റെ പുതിയ അധ്യായത്തിലേക്ക്: പ്രധാനമന്ത്രി മോദി
ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35(എ) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു-കശ്മീരും ലഡാക്കും വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് 2019 ഓഗസ്റ്റ് 5-ന് എടുത്ത തീരുമാനം ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചരിത്രത്തിൽ നിർണായക വഴിത്തിരിവായിരുന്നുവെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികരംഗം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഭരണഘടനാപരമായ അവകാശങ്ങളിൽ നിന്ന് Read More…
തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി താലൂക്കുകളിൽ നിന്നു ലഭിച്ചിട്ടുള്ള വിവരങ്ങൾ അനുസരിച്ച്; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും, ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 05.08.2026 തീയതി, ബുധൻ അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, Read More…
സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്ന് വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താൻ നിർദേശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവും ലഹരിവിമുക്തിയും സംബന്ധിച്ച പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ച സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കവെയാണ് പാഠ്യപദ്ധതിയിൽ ലഹരിവിമുക്തി സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ലഹരിവിമുക്ത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തെ Read More…
പരീക്ഷാ പരിഷ്‌കാരങ്ങൾക്കായി കേന്ദ്ര ഉന്നതതല സമിതിക്ക് ശുപാർശകൾ സമർപ്പിക്കും: എബിവിപി
കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പരീക്ഷാ പരിഷ്‌കാരങ്ങൾക്കായുള്ള ഉന്നതതല സമിതിക്ക് സമഗ്രമായ ശുപാർശകൾ സമർപ്പിക്കുമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അറിയിച്ചു. ഓഗസ്റ്റ് 1, 2 തീയതികളിൽ ആലുവയിൽ നടന്ന എബിവിപിയുടെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) യോഗത്തിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് സമിതിക്ക് നൽകുകയെന്ന് എബിവിപി വ്യക്തമാക്കി. ഝാർഖണ്ഡ് പബ്ലിക് Read More…
‘സൻസദ് ചലോ’ പ്രതിഷേധം, സിജെപിയോട് ജനങ്ങളെ നിയന്ത്രിക്കാൻ നിർദേശം നൽകുന്ന ഡൽഹി പോലീസിന്റെ വീഡിയോ വൈറൽ
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘സൻസദ് ചലോ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ജനക്കൂട്ട നിയന്ത്രണത്തിനുള്ള മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഡൽഹി പോലീസ് സംഘാടകരോട് ആവശ്യപ്പെടുന്നുവെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിന് തലേദിവസമായ ജൂലൈ 19-ന് ജന്തർ മന്തറിൽ ചിത്രീകരിച്ചതാണെന്ന് അവകാശപ്പെടുന്ന വീഡിയോയിലാണ് ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സച്ചിൻ ശർമ്മ, ജോയിന്റ് പോലീസ് കമ്മിഷണർ ദീപക് പുരോഹിത്, സി.ജെ.പി പ്രതിനിധികളായ സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ തമ്മിലുള്ള സംഭാഷണം ദൃശ്യമായിരിക്കുന്നത്. Read More…
കേരള ഗവർണറെ സന്ദർശിക്കാനെത്തി അട്ടപ്പാടിയിലെ പ്രൊപ്പെൽ വിദ്യാർത്ഥികൾ
കൊച്ചിക്കാരനായ ജോബി ബാലകൃഷ്ണൻ പ്രൈമറി സ്കൂൾ അധ്യാപകനാണ്. വീടിനുതൊട്ടടുത്തുള്ള സ്കൂളിൽ പഠിപ്പിച്ച് സർവീസ് കാലം പൂർത്തിയാക്കാനാണ് സാധാരണയായി പല അധ്യാപകരും ആഗ്രഹിക്കുക. ജോബി ബാലകൃഷ്ണന്റെ ചിന്തയും ജീവിതയാത്രയും വേറിട്ടതായിരുന്നു. സൗകര്യങ്ങളും പരിചിതമായ ചുറ്റുപാടുകളും വിട്ട്, അദ്ദേഹം സ്വയം ആവശ്യപ്പെട്ട് സ്ഥലംമാറ്റം വാങ്ങിയത് അട്ടപ്പാടിയിലേക്കായിരുന്നു. അട്ടപ്പാടിയിലെ വനവാസി കുട്ടികളുടെ ജീവിതവും അവരുടെ വിദ്യാഭ്യാസപ്രതിസന്ധികളും കണ്ടപ്പോൾ, അവരുടെ ദുരിതങ്ങളെക്കുറിച്ച് സഹതാപം പ്രകടിപ്പിച്ച് മാറിനിൽക്കാൻ ജോബിക്ക് കഴിഞ്ഞില്ല. ആ കുട്ടികളുടെ പേരിൽ കണ്ണീർ പൊഴിക്കുകയല്ല, അവരുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കാൻ Read More…
തൃശൂർ ജില്ലയിൽ നാളെ അവധി
തൃശൂര്‍ ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 03.08.2026 തീയതി, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ച Read More…









