Business India science Technology

ബാറ്ററി വേഗത്തിൽ തീർക്കുന്ന ആപ്പുകൾക്ക് മുന്നറിയിപ്പ്: പുതിയ ഫീച്ചറുമായി ഗൂഗിൾ പ്ലേ സ്റ്റോർ

ഡൽഹി : സ്മാർട്ട്ഫോൺ ബാറ്ററി വേഗത്തിൽ തീർക്കുന്ന ആപ്പുകളെ കുറിച്ച് ഉപയോക്താക്കളെ മുന്നറിയിപ്പുനൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ. ബാറ്ററി അധികമായി ഉപയോഗിക്കുന്ന ആപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ബാറ്ററി ലൈഫ് വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് കഴിയുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. പുതിയ അപ്ഡേറ്റോടെ ചില ആപ്പുകളുടെ പ്ലേ സ്റ്റോർ പേജുകളിൽ “ഈ ആപ്പ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ബാറ്ററി ഉപയോഗിക്കാം” എന്ന മുന്നറിയിപ്പ് സന്ദേശം കാണിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് Read More…

News Technology

ഇനി സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നറിയാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഇന്റര്‍ഫേസിനുള്ളില്‍ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. സെറ്റിങ്‌സ് മെമ്മറിയെ ആശ്രയിക്കാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നും അത് റീഷെയര്‍ ചെയ്തിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ കൂടുതല്‍ സ്വകാര്യത കൊണ്ടുവരുന്നതാണ് ഫീച്ചര്‍. സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആര്‍ക്കൊക്കെ കാണാമെന്നതടക്കം ആന്‍ഡ്രോയിഡ് പതിപ്പ് 2.26.2.9-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയില്‍ Read More…

India News Technology

ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി. ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ഫീച്ചര്‍ Read More…

India News Technology

വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും, യൂട്യൂബും ഉള്‍പ്പടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍

കാഠ്മണ്ഡു: വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി. ‘രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ നേതാപ്പള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയച്ചു. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്ലാറ്റ്ഫോമുകള്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ Read More…

News Technology

റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയും ഉള്ള മൊബൈൽ നെറ്റ്‌വർക്ക്

റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയുമുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്. ഡാറ്റാ സ്പീഡ്, കവറേജ്, ഇന്റര്‍നെറ്റ്, കോള്‍ സ്ഥിരത എന്നീ മൂന്ന് മേഖലകളിലും ജിയോ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍സിഗ്നല്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യാ മൊബൈല്‍ നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. ജിയോ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നു. 89.5 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് സ്പീഡായി Read More…

India News Technology

ഭാരതം സാങ്കേതികവിദ്യയിലെ പുതുയുഗത്തിലേക്ക്: പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് ഒരുപിടി ശക്തി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകൾ രാജ്യത്തിന് സമർപ്പിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഈ ആധുനിക സാങ്കേതികവിദ്യകൾ സ്ഥാപിച്ചു, ഗവേഷണ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴി വെക്കും. കാലാവസ്ഥാ പ്രവചനങ്ങൾ, ഭൗതികശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങി വൈവിധ്യമാർന്ന ഗവേഷണ മേഖലകളിൽ ഈ കമ്പ്യൂട്ടറുകൾ നിർണായകമായ പുത്തൻ വിവരശേഖരണത്തിനും പഠനത്തിനും വഴിതെളിക്കും. സൂപ്പർകമ്പ്യൂട്ടറുകളുടെ കരുത്ത് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കുന്നത് ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലെ മാറ്റങ്ങൾക്ക് Read More…

News Technology

സോണി ഇന്ത്യയിൽ ബ്രാവിയ തിയ്യേറ്റർ യു നെക്ക്ബാൻഡ് സ്പീക്കർ അവതരിപ്പിച്ചു: ഡോള്ബി അറ്റ്മോസും 12 മണിക്കൂർ ബാറ്ററിയും

കൊച്ചി: സോണി ഇന്ത്യ പുതിയ വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ ‘ബ്രാവിയ തിയ്യേറ്റർ യു’ (HT-AN7) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴുത്തിൽ തൂക്കിയിടാൻ എളുപ്പമുള്ള ഈ നൂതന സ്പീക്കർ, മികവുറ്റ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു. 360° സ്പേഷ്യൽ സൗണ്ട്, ഡോള്ബി അറ്റ്മോസ് അനുഭവം, എക്സ്ബാലൻസ്ഡ് സ്പീക്കർ യൂണിറ്റ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 12 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ബ്രാവിയ തിയ്യേറ്റർ യു, വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 1 മണിക്കൂർ അധിക ഉപയോഗം Read More…

News Technology

ആപ്പിള്‍ 16 സീരീസ് വിപണിയിൽ: മുംബൈ, ഡല്‍ഹി ആപ്പിള്‍ സ്റ്റോറുകളില്‍ നീണ്ട നിരകള്‍

മുംബൈയിലും ഡല്‍ഹിയിലും ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകള്‍ക്കു മുന്നില്‍ വലിയ തിരക്കോടെയാണ് പുതിയ ഐഫോണ്‍ 16 സീരീസ് വിപണിയിലെത്തിയത്. സെപ്റ്റംബര്‍ 20ന് ആരംഭിച്ച വില്പനയ്ക്ക് മുന്നോടിയായി, ആപ്പിള്‍ ആരാധകര്‍ പുലര്‍ച്ചെ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മുംബൈയിലെ ബി.കെ.സി ആപ്പിള്‍ സ്റ്റോർ ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോർ ആയതുകൊണ്ട് അവിടുത്തെ തിരക്ക് വാർത്താപ്രാധാന്യം നേടി. ഡല്‍ഹിയിലെ സാകേത് സ്റ്റോറിലും ജനത്തിരക്ക് അതേപടി തുർന്നു. നവീകരിച്ച ഇന്റലിജൻസ് ഫീച്ചറുകളോടുകൂടിയ പുതിയ ഐഫോൺ മോഡലുകൾക്ക് ഐഫോൺ 15 സീരീസിൽ Read More…

International News Technology

സൈബർ സുരക്ഷയിൽ ഒമാൻ ലോകത്ത് ഒന്നാമത്

സൈബർ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് ഒമാൻ ലോകത്ത് ഒന്നാമതായി. ഏറ്റവും സുരക്ഷിത രാജ്യമായി ഒമാൻ തിളങ്ങിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈബർ ആക്രമണങ്ങൾ തടയാനും, ഡിജിറ്റൽ ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി രാജ്യമെടുത്ത ശക്തമായ നീക്കങ്ങളാണ് ഒമാനെ ഈ അഭിമാന നേട്ടത്തിലെത്തിച്ചത്. സൈബർ മേഖലയിൽ വലിയ നിക്ഷേപങ്ങളും, സാങ്കേതിക മുന്നേറ്റങ്ങളും ഒമാനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. ഇത് സൈബർ സുരക്ഷയിൽ മാതൃകയാകുന്ന രാജ്യമായും, മറ്റ് രാജ്യങ്ങൾക്കു പ്രചോദനമായും ഒമാനെ ഉയർത്തുന്നു.